UPI Tips: UPI PIN റീസെറ്റ് ചെയ്യാം, ഈസിയായി Aadhaar കാർഡിലൂടെ…

Updated on 25-Sep-2024
HIGHLIGHTS

നിങ്ങൾ UPI PIN മറന്നാൽ Aadhaar ഉപയോഗിച്ച് റീസെറ്റ് ചെയ്യാം

സിമ്പിളായി സുരക്ഷിതമായി പിൻ റീസെറ്റ് ചെയ്യാനുള്ള മാർഗമാണിത്

UPI പേയ്മെന്റ് ഉപയോഗിക്കുന്നവർ അറിഞ്ഞിരിക്കേണ്ട ഈ ഫീച്ചറിനെ കുറിച്ച് അറിയാം

ഇന്ന് UPI പേയ്മെന്റ് ഉപയോഗിക്കാത്തവർ വിരളമാണെന്ന് പറയാം. Unified Payment Interface ഡിജിറ്റൽ ഇന്ത്യയുടെ വളർച്ചയ്ക്ക് ഉത്തേജനമായി. 10 രൂപയ്ക്ക് ഒരു ബിസ്കറ്റ് വാങ്ങുമ്പോഴായാലും നമ്മൾ ഗൂഗിൾപേ, ഫോൺപേ പോലുള്ള യുപിഐകൾ ഉപയോഗിക്കുന്നു.

ബില്ലുകൾ അടയ്ക്കുന്നതിനും ഷോപ്പിംഗ് നടത്തുന്നതിനുമെല്ലാം യുപിഐ സഹായകരമാണ്. ഫോൺ റീചാർജിങ്ങിനും ഗൂഗിൾപേ പോലുള്ള യുപിഐ ആവശ്യമാണ്.

UPI പിൻ റീസെറ്റ് ചെയ്യാം

യുപിഐക്ക് സ്മാർട്ട്‌ഫോൺ വേണമെന്നതും നിർബന്ധമില്ല. ജിയോഫോണുകൾ പോലെയുള്ള ഫീച്ചർ ഫോണുകളിലും ഈ സൌകര്യമുണ്ട്. ഇതിനായി യുപിഐ ആപ്പും ബാങ്ക് അക്കൗണ്ടുമായി ലിങ്ക് ചെയ്‌തിരിക്കുന്ന സിം കാർഡും വേണം. ഇന്റർനെറ്റ് കണക്ഷൻ ഉപയോഗിച്ച് യുപിഐ ആപ്പിലൂടെ നിങ്ങൾക്ക് പേയ്മെന്റ് നടത്താം.

യുപിഐ പിൻനമ്പറുകളും ലോക്കുകളും ഉള്ളതിനാൽ പണം സുരക്ഷിതവുമാണ്. എന്നാൽ നിങ്ങൾ UPI PIN മറന്നാലോ? UPI പിൻ മറന്നാലും അത് എളുപ്പത്തിൽ റീസെറ്റ് ചെയ്യാം. ഇതിനായി AADHAAR Card സേവനം പ്രയോജനപ്പെടുത്താം.

Aadhaar ഉപയോഗിച്ച് UPI പിൻകോഡ് സെറ്റ് ചെയ്യാം

നിങ്ങളുടെ യുപിഐ പിൻ റീസെറ്റ് ചെയ്യണമെങ്കിൽ ആധാർ കാർഡ് ഉപയോഗിക്കാം. ആധാർ ഉപയോഗിച്ച് എങ്ങനെയാണ് UPI പിൻ റീസെറ്റ് ചെയ്യുന്നതെന്ന് നോക്കാം. എന്നാൽ ഇതിന് ചില നിബന്ധനകൾ കൂടിയുണ്ട്.

ആധാർ ഉപയോഗിച്ച് യുപിഐ പിൻ നമ്പർ റീസെറ്റ് ചെയ്യുന്നത് എളുപ്പമാണ്. എന്നാൽ നിങ്ങളുടെ ആധാർ കാർഡ് യുപിഐയുള്ള ബാങ്ക് അക്കൗണ്ടുമായി ബന്ധിപ്പിച്ചിരിക്കണം. നിങ്ങളുടെ ആധാറുമായും ബാങ്ക് അക്കൗണ്ടുമായും ബന്ധിപ്പിച്ചിട്ടുള്ള മൊബൈൽ നമ്പർ വ്യത്യസ്തമാകരുത്.

UPI പിൻ സെറ്റ് ചെയ്യാനുള്ള ഘട്ടങ്ങൾ

ഇതിനായി നിങ്ങളുടെ മൊബൈലിൽ UPI ആപ്പ് തുറക്കുക. പേടിഎം, ഫോൺപേ, ഗൂഗിൾ പേ എല്ലാ യുപിഐ ആപ്പുകളിലും ഘട്ടങ്ങൾ സമാനമാണ്. ഇവിടെ ബാങ്ക് അക്കൗണ്ട് ഓപ്‌ഷൻ തുറക്കുക. നിങ്ങളുടെ ബാങ്ക് വിവരങ്ങൾ ഇവിടെ നിന്നും മനസിലാക്കാം. പിൻ റീസെറ്റ് ചെയ്യുന്നതിന് Reset UPI PIN എന്ന ഓപ്ഷനെടുക്കാം.

Read More: AMAZON Great Indian Festival: കിക്ക്സ്റ്റാർട്ടറിൽ മൊബൈൽ ഫോണുകളും ഇയർപോഡുകളും ലാപ്ടോപ്പുകളും കിഴിവിൽ

ഇവിടെ നിങ്ങളുടെ ഐഡന്റിറ്റി സ്ഥിരീകരിക്കുന്നതിന് ആധാർ നമ്പർ നൽകാം. ഇവിടെ ആധാർ കാർഡ് നമ്പറിന്റെ ആദ്യ ആറ് അക്കങ്ങൾ നൽകിയാൽ മതി. ശേഷം രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറിൽ OTP ലഭിക്കും. ഫോണിൽ ലഭിച്ച OTP നൽകുക.
തുടർന്ന് പുതിയ സെക്യൂരിറ്റി UPI പിൻ നമ്പർ കൊടുക്കാം. ഇത് പൂർത്തിയായാൽ നിങ്ങളുടെ പുതിയ UPI പിൻ ഒന്നുകൂടി നൽകണം. ഇങ്ങനെ പിൻ റീസെറ്റ് ചെയ്യുന്ന പ്രക്രിയ പൂർത്തിയാകുന്നു.

Anju M U

She love to connect you to the latest Technology News and updates. Specialised in topics like Technology, Film and Travel.

Connect On :