നിങ്ങളുടെ ആധാർ (Aadhaar) ബന്ധിപ്പിച്ചിരിക്കുന്നത് ഏത് ഫോൺ നമ്പരുമായാണ് എന്ന സംശയം പലർക്കും ഉണ്ടായിരിക്കാം. അതുപോലെ, ഇമെയിലിലാണോ അതോ ഫോൺ നമ്പരിലാണോ ആധാർ link ചെയ്തിരിക്കുന്നതെന്നും ചിലപ്പോൾ ഉറപ്പുണ്ടാകില്ല. ഇങ്ങനെയുള്ള അവസരങ്ങളിൽ Aadhaar card ബന്ധിപ്പിച്ചിട്ടുള്ള ഫോൺ നമ്പറോ ഇമെയിലോ പരിശോധിച്ചുറപ്പിക്കാൻ UIDAI തന്നെ അവസരമുണ്ടാക്കുന്നു. അതായത്, ആധാർ ഉപയോഗിക്കുന്ന ചില സന്ദർഭങ്ങളിൽ ഏത് ഫോൺ നമ്പരിലാണ് (Mobile number) അല്ലെങ്കിൽ ഏത് ഇ-മെയിലിലാണ് (E-mail) OTP ഉപയോഗിക്കുന്നത് എന്നതിൽ സംശയമുണ്ടാകും. എന്നാൽ ഇത്തരം ആശങ്കകൾക്ക് ആധാർ അധികൃതർ തന്നെ വ്യക്തത നൽകിയിരിക്കുകയാണ്.
യുഐഡിഎഐ (UIDAI ) പറയുന്നതനുസരിച്ച്, ഏത് മൊബൈൽ നമ്പറുകളാണ് ആധാറുമായി ലിങ്ക് ചെയ്തിരിക്കുന്നത് എന്നറിയാൻ സാധിക്കാത്ത നിരവധി സംഭവങ്ങളുണ്ട്. അതുപോലെ, ആധാർ OTP മറ്റേതെങ്കിലും മൊബൈൽ നമ്പരിലേക്ക് പോകുമോ എന്ന ആശങ്കയും പലർക്കുമുണ്ടാകാറുണ്ട്. എന്നാൽ ഇത് പരിശോധിക്കാൻ UIDAI വെബ്സൈറ്റിൽ ചില പുതിയ ഫീച്ചറുകളുണ്ട്.
myaadhaar.uidai.gov.in എന്ന ഔദ്യോഗിക വെബ്‌സൈറ്റ് ഇതിനായി സന്ദർശിക്കുക. അതുമല്ലെങ്കിൽ mAadhaar ആപ്പ് വഴിയും ഇത് പൂർത്തിയാക്കാം. സൈറ്റിലെ അല്ലെങ്കിൽ ആപ്പിലെ 'ചെക്ക് ഇമെയിൽ/മൊബൈൽ നമ്പർ' എന്ന വിഭാഗത്തിന് കീഴിൽ വിശദാംശങ്ങൾ പരിശോധിക്കാവുന്നതാണ്. നിങ്ങൾ ഉദ്ദേശിക്കുന്ന അതേ നമ്പരാണോ ആധാർ ലിങ്കിങ്ങിലും ഉപയോഗിച്ചത് എന്നത് ഇതിലൂടെ അറിയാം. ഫോൺ നമ്പർ മാച്ചിങ് ആണെങ്കിലും അല്ലെങ്കിലും അത് സ്ക്രീനിൽ കാണിക്കുന്നതാണ്.
https://twitter.com/UIDAI/status/1581849987385765888?ref_src=twsrc%5Etfw
ഇതിനായി ആദ്യം https://uidai.gov.in/ ൽ ആധാർ പോർട്ടൽ സന്ദർശിക്കുക
തുടർന്ന് 'വേരിഫൈ ഇമെയിൽ/മൊബൈൽ നമ്പർ' എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ശേഷം ആധാർ നമ്പറും മൊബൈൽ നമ്പറും സെക്യൂരിറ്റി ക്യാപ്‌ച കോഡിനൊപ്പം നൽകുക
Send OTP ഓപ്ഷനിൽ ക്ലിക്ക് ചെയ്ത ശേഷം ഫോണിൽ ലഭിക്കുന്ന OTP നൽകി സബ്മിറ്റ് ബട്ടണിൽ ക്ലിക്ക് ചെയ്യുക. ഏത് ഫോൺ നമ്പരാണോ ബന്ധിപ്പിച്ചത് ആ നമ്പരിലാണ് OTP ലഭിക്കുക.
https://twitter.com/UIDAI/status/1582212372210515969?ref_src=twsrc%5Etfw
ഇതിനായി https://uidai.gov.in/ എന്ന ആധാർ പോർട്ടൽ സന്ദർശിക്കുക
ശേഷം 'വേരിഫൈ ഇമെയിൽ/മൊബൈൽ നമ്പർ' എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
'വേരിഫൈ ഇമെയിൽ അഡ്രസ്' എന്നൊരു ഓപ്ഷൻ വരുന്നതായിരിക്കും
ഇവിടെ നിന്നും നിങ്ങളുടെ ആധാർ നമ്പറും ഇമെയിൽ ഐഡിയും സെക്യൂരിറ്റി ക്യാപ്‌ച കോഡും നൽകുക
പിന്നീട് Send OTP എന്ന ബട്ടണിൽ ക്ലിക്ക് ചെയ്യുക
നിങ്ങൾ ഇമെയിലുമായാണ് ആധാർ ബന്ധിപ്പിച്ചതെങ്കിൽ ആ മെയിൽ ഐഡിയിലേക്ക് ഒരു OTP വരുന്നതാണ്. ഈ OTP നൽകി സബ്മിറ്റ് കൊടുക്കുക.