എവിടെയെങ്കിലും യാത്ര പോകുമ്പോൾ ഒപ്പം Google Maps വേണമെന്നത് നിർബന്ധമാണ്. എന്നാൽ ചിലയിടങ്ങളിൽ Network കവറേജ് പണി തന്നാൽ എന്ത് ചെയ്യും?
ഇങ്ങനെയുള്ള അവസരങ്ങളിൽ ഇന്റർനെറ്റ് ഇല്ലാതെ ഗൂഗിൾ മാപ്സ് ഉപയോഗിക്കേണ്ടതെങ്ങനെ എന്ന് തീർച്ചയായും നിങ്ങൾ അറിഞ്ഞിരിക്കണം. ഫോണിൽ സീറോ നെറ്റ്‌വർക്ക് ആണെങ്കിൽ പോലും ഗൂഗിൾ മാപ്സിൽ സുരക്ഷിതമായി നാവിഗേഷൻ നടത്താനുള്ള ഓഫ്‌ലൈൻ ഫീച്ചറുകൾ ലഭ്യമാണ്. ശരിയായി ഇന്റർനെറ്റ് ലഭിക്കാത്ത പ്രദേശങ്ങളിലും അതുമല്ലെങ്കിൽ മൊബൈൽ ഡാറ്റ തീർന്നുപോകുന്ന സാഹചര്യത്തിലും ഇത് പ്രയോജനപ്പെടുത്താവുന്നതാണ്.
ഇതിനായി Google Maps തുറന്ന് നിങ്ങളുടെ പ്രൊഫൈൽ ചിത്രത്തിൽ ക്ലിക്ക് ചെയ്യുക.
"ഓഫ്‌ലൈൻ മാപ്‌സ്" ടാപ്പുചെയ്യുക. തുടർന്ന് Select Your Own Map എന്ന ഓപ്‌ഷൻ തിരഞ്ഞെടുക്കുക. നിങ്ങൾക്ക് യാത്ര ചെയ്യേണ്ട സ്ഥലത്ത് നീല ചതുരാകൃതിയിലുള്ള ബോക്സ് സൂം ഇൻ ചെയ്യുക അല്ലെങ്കിൽ ക്രമീകരിക്കുക.
ശേഷം 'ഡൗൺലോഡ്' എന്നതിൽ ക്ലിക്ക് ചെയ്യുക.
ഒരു പ്രത്യേക നഗരമോ പട്ടണമോ അന്വേഷിക്കുന്നതിനായി, Google മാപ്‌സിൽ നിങ്ങളുടെ ലക്ഷ്യസ്ഥാനം തിരയുക.
മുകളിൽ വലതുവശത്തുള്ള മൂന്ന് ഡോട്ടുകളിൽ ടാപ്പുചെയ്‌ത് Download offline map എന്നതിൽ ക്ലിക്ക് ചെയ്യുക.
എന്നാൽ, ഇങ്ങനെയുള്ള ഓഫ്‌ലൈൻ മാപ്‌സ് നിങ്ങൾക്ക് തത്സമയ ട്രാഫിക് അപ്ഡേറ്റുകൾ നൽകുന്നതല്ല എന്നതും ശ്രദ്ധിക്കേണ്ടതാണ്.