UPI സുരക്ഷിതമാക്കാൻ SBI നൽകുന്ന 6 ടിപ്‌സ്‌

Updated on 01-Feb-2023
HIGHLIGHTS

80% ഉപയോക്താക്കളും ഡിജിറ്റൽ ഇടപാടുകൾക്കായി യുപിഐ ഉപയോഗിക്കുന്നു

യുപിഐയുടെ വർധിച്ചു വരുന്ന സ്വീകാര്യത തട്ടിപ്പുകാരെയും ആകർഷിക്കുന്നുണ്ട്

യുപിഐ സേവനം സുരക്ഷിതമാക്കാൻ SBI ആറ് ടിപ്സുകൾ പങ്കുവയ്ക്കുന്നു

നാഷണൽ പേയ്മെന്റ്സ് കോർപ്പറേഷൻ ഓഫ് ഇന്ത്യ (NPCI) വികസിപ്പിച്ച ഇൻസ്റ്റന്റ് റിയൽ ടൈം പെയ്മെന്റ് സിസ്റ്റമാണ് യുണിഫൈഡ് പേയ്മെന്റ് ഇന്റർ ഫേസ് അഥവാ UPI. ആറു വർഷം മുമ്പ് 2016 ലാണ് ഇത് അവതരിപ്പിച്ചത്. ഏകീകൃത പേയ്‌മെന്റ് ഇന്റർഫേസ് (UPI) നമ്മുടെ ജീവിതം എളുപ്പമാക്കുകയും ഇന്ത്യയിലെ ഡിജിറ്റൽ പരിവർത്തനത്തിൽ നിർണായക പങ്ക് വഹിക്കുകയും ചെയ്യുന്നു. മൊബൈൽ നമ്പർ ഉപയോഗിച്ച് അല്ലെങ്കിൽ ക്യുആർ കോഡ് സ്‌കാൻ ചെയ്‌ത് ആർക്കും ഓൺലൈനായി പണം അയയ്‌ക്കാൻ കഴിയുമെന്നതിനാൽ UPI ഉപയോഗിച്ച് ഓൺലൈൻ ഇടപാടുകൾ എളുപ്പമാകും. 

സൈബർ തട്ടിപ്പിന്റെയും സൈബർ കുറ്റകൃത്യങ്ങളുടെയും പ്രശ്‌നവും രൂക്ഷമാണ്. റിയൽ ടൈം പേയ്മെന്റിൽ വിപ്ലവം സൃഷ്ടിക്കുകയാണ് ഇന്ത്യയിൽ UPI ചെയ്തത്. എന്നാൽ UPI യുടെ വർധിച്ചു വരുന്ന സ്വീകാര്യത തട്ടിപ്പുകാരെയും ആകർഷിച്ചു.

ആളുകളെ പറ്റിച്ച് പണം തട്ടുന്ന വാർത്തകൾ കൂടുതലായി വരാൻ തുടങ്ങി. സാങ്കേതിക വിദ്യയുടെ പുരോഗതിയോടെ വ്യത്യസ്ത രീതികളിൽ ആളുകളെ കബളിപ്പിക്കാനുള്ള ശ്രമങ്ങൾ വ്യാപകമായി. ഇത്തരമൊരു സാഹചര്യത്തിൽ ഇന്ത്യയിലെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കായ എസ്ബിഐ (State Bank of India) UPI വിനിമയങ്ങൾ സുരക്ഷിതമാക്കാനുള്ള ചില നിർദേശങ്ങളുമായി രംഗത്തെത്തി.

താഴെ നൽകിയിരിക്കുന്ന ആറ് നിർദേശങ്ങളാണ് UPI വിനിമയങ്ങളിൽ ഓർത്തിരിക്കേണ്ടത്.

1. നിങ്ങൾ പണം സ്വീകരിക്കുമ്പോൾ UPI പിൻ എന്റർ ചെയ്ത് നൽകേണ്ട ആവശ്യമില്ല.

2. നിങ്ങൾ പണം അയയ്ക്കുന്ന വ്യക്തിയുടെ ഐഡന്റിറ്റി എപ്പോഴും വെരിഫൈ ചെയ്യുക

3. റാൻഡമായിട്ടുള്ളതോ, അപരിചിതമായിട്ടുള്ളതോ ആയ കളക്ട് റിക്വസ്റ്റുകൾ സ്വീകരിക്കരുത്

4. നിങ്ങളുടെ UPI പിൻ ആരുമായും പങ്കുവക്കരുത്

5. ക്യു ആർ കോഡ് വഴി പേയ്മെന്റ് നടത്തുമ്പോൾ ബെനഫിഷ്യറി വിവരങ്ങൾ എപ്പോഴും വെരിഫൈ ചെയ്യുക.

6. നിങ്ങളുടെ UPI പിൻ പീരിയോഡിക്കൽ അടിസ്ഥാനത്തിൽ സ്ഥിരമായി മാറ്റുക.

Connect On :