SBI ഉപഭോക്താക്കളുടെ ശ്രദ്ധയ്ക്ക്! ബാങ്ക് സേവനങ്ങൾ അറിയാൻ WhatsApp മതി

SBI ഉപഭോക്താക്കളുടെ ശ്രദ്ധയ്ക്ക്! ബാങ്ക് സേവനങ്ങൾ അറിയാൻ WhatsApp മതി
HIGHLIGHTS

ഉപഭോക്താക്കളുടെ ബാങ്കുമായി ബന്ധപ്പെട്ട എല്ലാ സംശയങ്ങളും പരിഹരിക്കുന്നതിന് ഇത് സഹായിക്കും

വീട്ടിലിരുന്ന് തന്നെ ബാങ്കിൽ നിന്നും സേവനം പ്രയോജനപ്പെടുത്താം എന്നതാണ് നേട്ടം

വാട്സ്ആപ്പ് ബാങ്കിങ്ങിനെ കുറിച്ച് കൂടുതൽ അറിയാം...

ഇന്ത്യയിലെ ഏറ്റവും പ്രധാനപ്പെട്ടതും ബൃഹത്തായതുമായ പൊതുമേഖല വായ്പാദാതാവ് ആരെന്ന് ചോദിച്ചാൽ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ- SBI) എന്ന് നിസ്സംശയം പറയാം. അനുദിനം State Bank Of Indiaയുടെ സേവനങ്ങൾ വർധിക്കുന്നത് പോലെ ബാങ്ക് ഉപഭോക്താവിന് ബുദ്ധിമുട്ടില്ലാത്ത സഹായങ്ങൾ നൽകുന്നതിനായി ഓൺലൈൻ, മൊബൈൽ അധിഷ്ഠിത സേവനങ്ങളും അവർ വാഗ്ദാനം ചെയ്യുന്നു.

ഉപഭോക്താക്കളുടെ ബാങ്കിങ്ങുമായി ബന്ധപ്പെട്ട എല്ലാ സംശയങ്ങളും പരിഹരിക്കുന്നതിനായി ബാങ്ക് കഴിഞ്ഞ വർഷം ആരംഭിച്ച നിരവധി സൗജന്യ സേവനങ്ങളിൽ ഒന്നാണ് എസ്ബിഐ വാട്സ്ആപ്പ് ബാങ്കിങ് (WhatsApp Banking) സേവനം. ഈ സംരംഭത്തിലൂടെ ഉപഭോക്താക്കൾക്ക് അവരുടെ മിക്ക ബാങ്കിങ് സേവനങ്ങളും പ്രയോജനപ്പെടുത്താൻ പ്രാപ്തമാക്കുന്നു. കൂടാതെ, വാട്സ്ആപ്പ് സന്ദേശമയച്ച് വരെ സേവനങ്ങൾ നിങ്ങളിലേക്ക് ഇത് പ്രദാനം ചെയ്യുന്നു. സൗജന്യ എസ്ബിഐ വാട്സ്ആപ്പ് സേവനം ഉപയോഗിക്കുന്നതിന്, QR കോഡ് സ്കാൻ ചെയ്യാൻ നിങ്ങളുടെ മൊബൈൽ ഉപകരണം മാത്രം ഉപയോഗിച്ചാൽ മതിയാകും.

വാട്സ്ആപ്പ് ഉപയോഗിച്ച് SBI ഒമ്പത് ബാങ്കിങ് സേവനങ്ങൾ നൽകുന്നു. SBI WhatsApp Banking പ്ലാറ്റ്‌ഫോമിലൂടെ ലഭ്യമായ സേവനങ്ങളുടെ ലിസ്റ്റ് ഇവിടെ വിശദീകരിക്കുന്നു. അതായത്, അക്കൗണ്ട് ബാലൻസ്, മിനി സ്റ്റേറ്റ്മെന്റ് (അവസാന 5 ഇടപാടുകൾ), പെൻഷൻ സ്ലിപ്പ്, നിക്ഷേപ ഉൽപ്പന്നങ്ങളെ കുറിച്ചുള്ള വിവരങ്ങൾ (സേവിങ്സ് അക്കൗണ്ട്, ആവർത്തന നിക്ഷേപം, ടേം ഡെപ്പോസിറ്റ് – ഫീച്ചറുകളും പലിശ നിരക്കുകളും), ലോൺ ഉൽപ്പന്നങ്ങളെ കുറിച്ചുള്ള വിവരങ്ങൾ (ഭവന വായ്പ, കാർ ലോൺ, സ്വർണ്ണ വായ്പ, വ്യക്തിഗത വായ്പ, വിദ്യാഭ്യാസ വായ്പ) – പതിവുചോദ്യങ്ങളും പലിശ നിരക്കുകളും, NRI സേവനങ്ങൾ (NRE അക്കൗണ്ട്, NRO അക്കൗണ്ട്)- ഫീച്ചറുകളും പലിശ നിരക്കുകളും, Insta അക്കൗണ്ടുകൾ തുറക്കൽ (സവിശേഷതകൾ / യോഗ്യത, ആവശ്യകതകൾ & പതിവുചോദ്യങ്ങൾ), കോണ്ടാക്റ്റുകൾ /പരാതി പരിഹാര ഹെൽപ്പ് ലൈനുകൾ, മുൻകൂട്ടി അംഗീകരിച്ച വായ്പയെ  (വ്യക്തിഗത വായ്പ, കാർ ലോൺ, ഇരുചക്ര വാഹന വായ്പ) കുറിച്ചുള്ള സംശയങ്ങളും അന്വേഷണങ്ങളും എന്നിവയെല്ലാം നിങ്ങൾക്ക് ബാങ്കിന്റെ ശാഖയിൽ പോയി പരിശോധിക്കണമെന്നത് നിർബന്ധമില്ല. പകരം വാട്സ്ആപ്പിലൂടെ വീട്ടിലിരുന്ന് തന്നെ ഇതെല്ലാം നിങ്ങൾക്ക് വിശദമായി മനസിലാക്കാൻ സാധിക്കുന്നതാണ്.

എന്നാൽ SBI ഉപഭോക്താക്കൾ വാട്സ്ആപ്പ് ബാങ്കിങ് സേവനത്തിനായി രജിസ്റ്റർ ചെയ്യുന്നതിനുള്ള നടപടികൾ ഏതെല്ലാമെന്ന് നോക്കാം.

എസ്ബിഐ WhatsApp Banking സേവനത്തിൽ ബാങ്ക് അക്കൗണ്ട് രജിസ്റ്റർ ചെയ്യുന്നതിനുള്ള ഘട്ടങ്ങൾ

ഘട്ടം 1: ബാങ്കിൽ രജിസ്റ്റർ ചെയ്തിട്ടുള്ള നിങ്ങളുടെ മൊബൈൽ നമ്പറിൽ നിന്ന് WAREG A/C നമ്പർ (917208933148) SMS അയയ്‌ക്കുക. രജിസ്ട്രേഷൻ പൂർത്തിയായാൽ, നിങ്ങൾക്ക് എസ്ബിഐയുടെ WhatsApp Banking സേവനം ഉപയോഗിക്കാൻ കഴിയും.

ഘട്ടം 2: ഇതിൽ ഒരു പോപ്പ്-അപ്പ് സന്ദേശം തുറന്നുവരും- അപ്പോൾ WhatsAppൽ ഒരു ഹായ് അയയ്‌ക്കുക (+909022690226). തുടർന്ന് ചാറ്റ്ബോട്ടിന്റെ നിർദേശങ്ങൾ പാലിക്കുക.

ഘട്ടം 3: അക്കൗണ്ട് ബാലൻസ്, മിനി സ്റ്റേറ്റ്മെന്റ്, ഡി-രജിസ്റ്റർ വാട്സ്ആപ്പ് ബാങ്കിങ് എന്നീ ഓപ്‌ഷനുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്.

ഘട്ടം 4: അക്കൗണ്ട് ബാലൻസ് പരിശോധിക്കാൻ, നിങ്ങൾ 1 ടൈപ്പ് ചെയ്യുക. മിനി സ്റ്റേറ്റ്മെന്റ് അറിയണമെങ്കിൽ 2 ടൈപ്പ് ചെയ്യുക. ഇങ്ങനെ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ WhatsApp Banking സേവനം നിങ്ങൾക്കും ലഭ്യമാകുന്നു.

Anju M U

Anju M U

She love to connect you to the latest Technology News and updates. Specialised in topics like Technology, Film and Travel. View Full Profile

Digit.in
Logo
Digit.in
Logo