മിക്കയുള്ളവരുടെയും ഫോണിൽ ട്രൂകോളർ ഉണ്ടാകും. നിങ്ങൾക്ക് അറിയാത്ത ആരെങ്കിലും വിളിക്കുകയാണെങ്കിൽ അവരുടെ ഐഡന്റിറ്റി കണ്ടെത്താൻ ട്രൂ കോളർ സഹായിക്കും. അപരിചിതമായ നമ്പറുകൾ ഏത് സംസ്ഥാനത്ത് നിന്നുള്ളയാണ് എന്നതും വ്യക്തമായി അറിയാൻ സാധിക്കുന്നതാണ്. സ്പാം കോളുകളെയും അജ്ഞാത കോളുകളെയും കുറിച്ച് അറിയാനും പറ്റിക്കപ്പെടാതിരിക്കാനും Truecaller സഹായിക്കും. അതിനാൽ തന്നെ ഒരു ടെലിഫോൺ ഡയറക്ടറി പോലെ ഈ ആപ്പ് പ്രവർത്തിക്കുന്നു.
എന്നാൽ ആപ്പ് ഉപയോഗിക്കണമെങ്കിൽ ഉപയോക്താവിന് ആപ്പിൽ രജിസ്റ്റർ ചെയ്യേണ്ടതായുണ്ട്. ഇങ്ങനെ ട്രൂകോളറിന് സ്പാം കോളുകളുടെയും കോളുകളുടെയും വലിയ ഡാറ്റാബേസ് ഉണ്ട്. ഉപയോക്തൃ അനുഭവത്തിന്റെയും അവലോകനങ്ങളുടെയും അടിസ്ഥാനത്തിലാണ് ഈ ഡാറ്റാബേസ് തയ്യാറാക്കിയിരിക്കുന്നത്. റിപ്പോർട്ടുകൾ പ്രകാരം, ഉപയോക്താക്കളുടെ കോണ്ടാക്റ്റ് ലിസ്റ്റിൽ നിന്നുള്ള കോണ്ടാക്റ്റ് വിശദാംശങ്ങൾ ട്രൂകോളർ ക്ലൗഡ് സോഴ്‌സ് ചെയ്യുന്നു. പലരും Truecallerൽ നിന്ന് അവരുടെ പേര് (Remove name) നീക്കം ചെയ്യാൻ ആഗ്രഹിക്കുന്നു. എന്നാൽ ഇത് സാധ്യമാണോ എന്ന് പലർക്കും അറിയില്ല. മറ്റൊരാൾക്ക് നമ്മുടെ നമ്പർ തിരിച്ചറിയാൻ കഴിയാത്ത വിധത്തിൽ എങ്ങനെ Truecaller ഉപയോഗിക്കാം.
ട്രൂകോളർ ലിസ്റ്റിൽ നിന്ന് നിങ്ങളുടെ പേര് നീക്കം ചെയ്യുന്നതിന് ഈ മാർഗങ്ങൾ പരീക്ഷിച്ച് നോക്കിയാലും നിങ്ങളുടെ നമ്പർ ട്രൂകോളർ ലിസ്റ്റിൽ ഉൾപ്പെടാൻ സാധ്യതയുണ്ട്. ലിസ്റ്റിൽ നിന്ന് നിങ്ങളുടെ പേര് നീക്കം ചെയ്യുന്നതിന്, നിങ്ങൾക്ക് അൺലിസ്റ്റിന്റെ സഹായം തേടാം. ഇതിനായി ഉപയോക്താക്കൾ http://www.truecaller.com/unlisting/ എന്ന വെബ്സൈറ്റ് സന്ദർശിക്കുക.
ഇവിടെ നിങ്ങളുടെ രാജ്യത്തിന്റെ കോഡ് ഉപയോഗിച്ച് മൊബൈൽ നമ്പർ നൽകണം. തുടർന്ന് അൺലിസ്റ്റ് ക്ലിക്ക് ചെയ്യുക. ഇതുവഴി ട്രൂകോളറിൽ നിന്ന് നിങ്ങളുടെ നമ്പർ നീക്കം ചെയ്യാം. ഇതിന് ശേഷവും നിങ്ങൾ ട്രൂകോളറിൽ നമ്പർ കാണുന്നുവെങ്കിൽ അത് ഹിസ്റ്ററിയോ കാഷെ മെമ്മറിയോ ആണ്. ഇവ മായ്‌ച്ചുകഴിഞ്ഞാൽ നിങ്ങളുടെ പേര് കാണില്ല.