പ്രവാസികൾക്ക് വീട്ടിലേക്ക് പണമയക്കാൻ UPI പേയ്മെന്റ് സജ്ജമാക്കി
US,UK, ഓസ്‌ട്രേലിയ, സിംഗപ്പൂർ, കാനഡ, UAE എന്നിവിടങ്ങളിൽ ഇത് ലഭ്യമാണ്
പ്രവാസികൾക്ക് ഇന്ത്യൻ ബാങ്ക് അക്കൗണ്ടുമായി ബന്ധിപ്പിച്ചിട്ടുള്ള നമ്പരിലൂടെ യുപിഐ ഉപയോഗിക്കാം
പ്രവാസികൾക്ക് വീട്ടിലേക്ക് പണമയക്കാൻ UPI പേയ്മെന്റ് സജ്ജമാക്കി. NRI അഥവാ ഇന്ത്യയ്ക്ക് പുറത്ത് താമസിക്കുന്നവർക്ക് ഇന്ത്യയിലേക്ക് പണമയക്കാൻ വലിയ ചടങ്ങുകളില്ല. നമ്മൾ മിനിറ്റുകൾക്കുള്ളിൽ Google Pay, PhonePe ഉപയോഗിക്കുന്ന പോലെ ഇതും നടക്കും. പ്രവാസി ഇന്ത്യക്കാർക്ക് രാജ്യവുമായുള്ള ബന്ധം തടസ്സമില്ലാതെയും എളുപ്പത്തിലും ലഭിക്കാനുള്ള സേവനമാണിത്.
പ്രവാസി ഇന്ത്യക്കാർക്ക് ഇനി UPI പേയ്മെന്റ് ഈസി…
പ്രവാസി ഇന്ത്യക്കാർക്ക് അവരുടെ ഇന്ത്യൻ ബാങ്ക് അക്കൗണ്ടുമായി ബന്ധിപ്പിച്ചിട്ടുള്ള നമ്പരിലൂടെ യുപിഐ ഉപയോഗിക്കാം. ഇത് അന്താരാഷ്ട്ര മൊബൈൽ നമ്പറായാലും പേയ്മെന്റ് നടത്താനുള്ള സൗകര്യം ഇപ്പോൾ ലഭ്യമാണ്.
QR കോഡ്, യുപിഐ ഐഡി വഴിയും പണമയക്കാം!
ഇനി വീട്ടുകാർക്ക് അവരുടെ അക്കൗണ്ട് നമ്പർ നൽകി അതിലേക്ക് പണമയക്കണമെന്നില്ല. യുപിഐ ഐഡിയിലേക്ക് വേണമെങ്കിലും ഇന്ത്യൻ രൂപ അയച്ചു നൽകാം. ഇതിലൂടെ ഇന്ത്യൻ ബാങ്ക് അക്കൗണ്ടുകളിലേക്കും പണമയക്കാനാകും. QR കോഡുകൾ ഉപയോഗിച്ച് ഷോപ്പിങ്ങും, പണം അയക്കാനാകും. NRI UPI ആക്ടിവേറ്റ് ചെയ്യുന്നതും പേയ്മെന്റ് നടത്തുന്നതും എങ്ങനെയെന്ന് നോക്കാം.
സ്വീകർത്താവിന് UPI ഐഡി ഇല്ലെങ്കിലും നേരിട്ട് ബാങ്ക്-ടു-ബാങ്ക് കൈമാറ്റങ്ങൾ നടത്താനാകും. കൂടാതെ വ്യത്യസ്ത UPI ഐഡികൾ സജ്ജീകരിച്ച് ഒന്നിലധികം ബാങ്ക് അക്കൗണ്ടുകൾ ഇതിൽ ആഡ് ചെയ്യാം. ഇന്ത്യയിലേക്ക് വരുമ്പോൾ വീണ്ടും രജിസ്ട്രേഷൻ ആവശ്യമില്ലാതെ ഇടപാടുകൾ നടത്താനുമാകും. NRO അക്കൗണ്ടാണെങ്കിൽ ഇന്ത്യയിൽ നിന്ന് അങ്ങോട്ടും ഇതേ പേയ്മെനറ് രീതി ഉപയോഗിക്കാം.
പ്രവാസി UPI ഉപയോഗിക്കാവുന്ന രാജ്യങ്ങൾ
US,UK, ഓസ്‌ട്രേലിയ, സിംഗപ്പൂർ, കാനഡ, UAE എന്നിവിടങ്ങളിൽ ഇത് ലഭ്യമാണ്. മലയാളികളായ വിദ്യാർഥികളും തൊഴിൽ ചെയ്യുന്നവരും ധാരാളമുള്ള രാജ്യങ്ങളാണ് ഇവ.
എച്ച്‌ഡിഎഫ്‌സി, ഐസിഐസിഐ, SBI തുടങ്ങിയ ബാങ്കുകൾ എൻആർഐ യുപിഐ സപ്പോർട്ട് ചെയ്യുന്നു. BHIM, iMobile, FedMobile തുടങ്ങിയ ആപ്പുകൾ വഴി സർവ്വീസ് പ്രയോജനപ്പെടുത്താം. ഇനി യുപിഐ ആക്ടീവ് ആക്കുന്നത് എങ്ങനെയെന്ന് നോക്കാം.
പ്രവാസികൾക്ക് UPI: How to?
പ്രവാസികൾ അവരുടെ അന്താരാഷ്ട്ര നമ്പർ ഒരു ഇന്ത്യൻ ബാങ്ക് അക്കൗണ്ടുമായി ലിങ്ക് ചെയ്തിട്ടുണ്ടോ എന്ന് ഉറപ്പാക്കുക. ഇത് NRO അക്കൗണ്ടായിരിക്കാനും ശ്രദ്ധിക്കുക.
- നിങ്ങളുടെ അന്താരാഷ്ട്ര മൊബൈൽ നമ്പർ ഒരു NRE/NRO അക്കൗണ്ടുമായി ലിങ്ക് ചെയ്യുക.
- BHIM അല്ലെങ്കിൽ മറ്റ് ബാങ്കിംഗ് ആപ്പുകൾ പോലെയുള്ള UPI ആപ്പ് ഡൗൺലോഡ് ചെയ്യുക.
- ആപ്പിനുള്ളിലെ ഓൺബോർഡിംഗ് നിർദ്ദേശങ്ങൾ വായിച്ച് മനസിലാക്കുക.
- ശേഷം നിങ്ങളുടെ അന്താരാഷ്ട്ര നമ്പർ സ്ഥിരീകരിക്കുക.
- അക്കൗണ്ടിനായി ഒരു യുപിഐ ഐഡി ക്രിയേറ്റ് ചെയ്യണം.
- ഉചിതമായ ബാങ്ക് അക്കൗണ്ട് തിരഞ്ഞെടുത്ത് സബ്മിറ്റ് നൽകാം.
ഇങ്ങനെ നിമിഷങ്ങൾക്കുള്ളിൽ നിങ്ങൾക്ക് യുപിഐ ആക്ടിവേറ്റ് ചെയ്യാനാകും. എന്നാൽ എൻആർഐ യുപിഐയ്ക്ക് ചില പരിമിതികളുണ്ട്. അവ എന്തെല്ലാമെന്നാൽ…
പരിമിതികൾ
എൻആർഒയിൽ നിന്ന് എൻആർഇയിലേക്ക് (NRO to NRE) പേയ്മെന്റ് സാധ്യമല്ല. ആഡ് ചെയ്യുന്ന ഓരോ ബാങ്ക് അക്കൗണ്ടിനും വേറെ വേറെ യുപിഐ ഐഡി ഉണ്ടായിരിക്കണം. ഇന്ത്യൻ രൂപയിൽ മാത്രമാണ് ട്രാൻസാക്ഷൻ നടത്താനാകുന്നത്.
Also Read: BSNL D2D: ഇതെന്ത് മറിമായം? SIM ഇല്ലാതെ ഫോൺ വിളിക്കാം, മെസേജ് അയക്കാം! ബല്ലാത്തൊരു Technology തന്നെ…
Anju M U
She loves to connect you to the latest Technology News and updates. Covering latest film releases in OTT and Malayalam movie news. Specialised in topics like Technology, Film and Travel. View Full Profile