എല്ലാവർക്കും സ്മാർട്ഫോണുകൾ (Smartphone) ഉണ്ടെങ്കിലും, എങ്ങനെയാണ് ഒരു സ്മാർട്ഫോൺ വൃത്തിയോടെ ഉപയോഗിക്കേണ്ടത് എന്നതിൽ പലർക്കും വലിയ വ്യക്തത ഉണ്ടാവില്ല. ഫോൺ വെറുതെ ഫോൺ ചെയ്യാനുള്ള ഉപകരണം മാത്രമല്ലല്ലോ ഇന്ന്. ദൈനംദിന ജീവിതത്തിന്റെ പല ആവശ്യങ്ങൾക്കും ഷോപ്പിങ്ങിനും വിദ്യാഭ്യാസത്തിനും വിനോദത്തിനും ജോലി ആവശ്യങ്ങൾക്കുമെല്ലാം ഫോൺ നിർണായകമായ കാലമാണിത്.
ഇങ്ങനെ ഫോണിന്റെ ഉപയോഗം കൂടുന്തോറും അതിൽ അഴുക്ക് അടിഞ്ഞുകൂടുന്നതും വർധിക്കും. അതുപോലെ സ്മാർട്ഫോൺ ഉപയോഗിക്കുമ്പോഴും ചില കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്. ഫോണിനെ ദോഷകരമായി ബാധിക്കുന്ന ഈ 5 തെറ്റുകളെ കുറിച്ച് മനസിലാക്കാം.
1. നിങ്ങളുടെ ഫോൺ വൃത്തിയാക്കുമ്പോൾ… ഫോൺ വൃത്തിയാക്കാൻ നിങ്ങൾ എന്തെങ്കിലും ഉപയോഗിക്കുകയാണെങ്കിൽ അത് തീർച്ചയായും ഒഴിവാക്കുക. ഫോൺ വൃത്തിയാക്കാൻ ശരിയായ ഉപകരണങ്ങൾ ഉപയോഗിക്കുക. ഇത് ഫോൺ കേടാകാതെ സംരക്ഷിക്കും. ഫോൺ വൃത്തിയാക്കാൻ വാട്ടർ ബേസ്ഡ് ക്ലീനർ ഉപയോഗിക്കരുത്. ഇതിലൂടെ ഫോൺ വൃത്തിയാക്കുന്നത് ആന്തരിക ഭാഗങ്ങൾക്ക് കേടുവരുത്തും.
2. സ്മാർട്ട്ഫോണിൽ നിങ്ങൾ ഉപയോഗിക്കുന്ന ധാരാളം ആപ്പുകൾ ഉണ്ടായിരിക്കും.എന്നാൽ, അധികം ആപ്പുകൾ ഡൗൺലോഡ് ചെയ്യരുത്. ഇത് നിങ്ങളുടെ ഫോണിന്റെ ബാറ്ററിയെ വളരെ മോശമായി ബാധിക്കുന്നു. ഇതുമൂലം ഫോൺ ചൂടാകാൻ തുടങ്ങുന്നു. ഇത് പൊട്ടിത്തെറിക്കുന്നതിനും കാരണമാകും.
3. ഫോണിന് ഒന്നിലധികം പോർട്ടുകൾ ഉണ്ട്. അത് വളരെ ശ്രദ്ധയോടെ ഉപയോഗിക്കേണ്ടതാണ്. നിങ്ങളുടെ ഫോണിൽ ഏതെങ്കിലും തരത്തിലുള്ള അഴുക്ക് അടിഞ്ഞുകൂടുകയാണെങ്കിൽ, അത് സ്വയം വൃത്തിയാക്കരുത്. ഒരു ഫോൺ ക്ലീനർ പ്രൊഫഷണലിലൂടെ മാത്രം ഇത് വൃത്തിയാക്കുക.
4. സ്‌മാർട്ഫോൺ തുടർച്ചയായി ഉപയോഗിക്കരുത്. ഇത് ഫോണിന്റെ മദർ ബോർഡിനെ ദോഷകരമായി ബാധിക്കും. ഇടയ്ക്കിടെ ഫോൺ ഉപയോഗിക്കുന്നതാണ് നല്ലത്. ഇടയ്ക്ക് അതിന്റെ സ്‌ക്രീൻ ഓഫ് ചെയ്തുവെന്നതും ഉറപ്പാക്കുക. ഇത് ഫോണിന്റെ മദർ ബോർഡിനെ മോശമായി ബാധിക്കില്ല.