മൂക്കിലൂടെ നൽകുന്ന കോവിഡ് വാക്സിൻ; വില എത്ര? Onlineൽ എങ്ങനെ ബുക്ക് ചെയ്യാം?

മൂക്കിലൂടെ നൽകുന്ന കോവിഡ് വാക്സിൻ; വില എത്ര? Onlineൽ എങ്ങനെ ബുക്ക് ചെയ്യാം?
HIGHLIGHTS

നാസൽ വാക്സിൻ ബൂസ്റ്റർ ഡോസ് ഓൺലൈനിൽ എങ്ങനെ ബുക്ക് ചെയ്യാം?

ഇൻകോവാക് വാക്സിൻ എടുക്കാവുന്നവരുടെ പ്രായപരിധി എത്ര?

വാക്സിൻ എത്ര വില വരും, വാക്സിൻ കേന്ദ്രങ്ങൾ എങ്ങനെ കണ്ടെത്താം?

ലോകം വീണ്ടും കോവിഡ് ഭീതിയിലാണ്. കേന്ദ്രസർക്കാർ മുൻകരുതൽ നടപടികൾ ആരംഭിച്ചുകഴിഞ്ഞു. ഇതിന്റെ ഭാഗമായി ഇൻകോവാക് എന്ന നാസൽ വാക്‌സിൻ എടുക്കണമെന്ന് സർക്കാർ അറിയിപ്പ് നൽകി. മൂക്കുകളിലൂടെ തുള്ളി മരുന്നായാണ് ഇൻകോവാക്- iNCOVACC വാക്സിൻ നൽകുന്നത്. ഭാരത് ബയോടെക് വികസിപ്പിച്ചെടുത്ത നാസൽ വാക്സിൻ 18 വയസ്സിന് മുകളിലുള്ള എല്ലാവർക്കും എടുക്കാം. ഇൻട്രാനാസൽ വാക്സിൻ ഒരു ബൂസ്റ്റർ ഡോസായി പ്രവർത്തിക്കും. ഇപ്പോൾ സ്വകാര്യ വാക്സിനേഷൻ കേന്ദ്രങ്ങളിലും ഇത് ലഭ്യമാണ്. Covishield, Covaxin വാക്സിനുകൾ വാഗ്ദാനം ചെയ്ത അതേ Cowin പോർട്ടൽ വഴി വാക്സിൻ സ്ലോട്ട് ഓൺലൈനായി ബുക്ക് ചെയ്യാനുമാകും.

നാസൽ വാക്സിൻ ബൂസ്റ്റർ ഡോസ് ഓൺലൈനിൽ എങ്ങനെ ബുക്ക് ചെയ്യാമെന്നും, ആർക്കൊക്കെ കോവിഡ്-19 നാസൽ വാക്സിൻ ലഭിക്കുമെന്നും, ഇന്ത്യയിൽ നാസൽ വാക്സിൻ വില- Nasal vaccine price India എത്രയാണെന്നും, ഇവയ്ക്ക് പാർശ്വഫലങ്ങൾ എന്താണെന്നും നോക്കാം.

  • നേസൽ വാക്‌സിൻ ഓൺലൈനായി ബുക്ക് ചെയ്യുന്നതിന്, നിങ്ങളുടെ ബ്രൗസറിൽ CoWIN പോർട്ടൽ സന്ദർശിക്കുക.
  • ഇതിനായി https://www.cowin.gov.in എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക. ശേഷം, നിങ്ങളുടെ രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പർ ഉപയോഗിച്ച് ലോഗിൻ ചെയ്യുക.
  • ഷെഡ്യൂൾ ഓപ്ഷൻ പരിശോധിക്കുക. 
  • പിൻകോഡോ ജില്ലയുടെ പേരോ ഉപയോഗിച്ച് സ്വകാര്യ വാക്സിനേഷൻ കേന്ദ്രം സെർച്ച് ചെയ്യാം.
  • തുടർന്ന്, നിങ്ങൾക്ക് ഏറ്റവും അടുത്തുള്ള കേന്ദ്രം തെരഞ്ഞെടുക്കുക
  • നാസൽ വാക്സിൻ ബൂസ്റ്റർ ഡോസിനായി നിങ്ങൾ ഇഷ്ടപ്പെടുന്ന തീയതിയും സമയവും തെരഞ്ഞെടുക്കുക.
  • വാക്സിനേഷനായി നിങ്ങളുടെ സ്ലോട്ട് ബുക്ക് ചെയ്യാൻ സ്ഥിരീകരിക്കുക.

ആർക്കൊക്കെ കോവിഡ്-19 നാസൽ വാക്സിൻ ലഭിക്കും?

മുകളിൽ പറഞ്ഞതുപോലെ, 18 വയസ്സിന് മുകളിലുള്ള വ്യക്തികൾക്ക് മൂക്കിലൂടെ കോവിഡ് വാക്സിൻ- Covid Vaccine ഇൻകോവാക്ക് നൽകാം. വാക്സിൻ ഒരു ഹെറ്ററോളജിക്കൽ ബൂസ്റ്റർ ഡോസാണെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

കൂടുതൽ വാർത്തകൾ: വീണ്ടും റെക്കോഡ് സൃഷ്ടിക്കാൻ വരുന്നൂ ലാംബ്രെറ്റ V200 Scooter

ചില മാധ്യമങ്ങൾ പറയുന്നത് അനുസരിച്ച്, മൂക്കിലൂടെയുള്ള വാക്സിൻ രണ്ടുതവണ മൂക്കിലൂടെ നൽകണം. എന്നിരുന്നാലും, ആദ്യത്തെയും രണ്ടാമത്തെയും ഡോസുകൾക്കിടയിൽ നാലാഴ്ചത്തെ ഇടവേള ഉണ്ടായിരിക്കണം. ഓരോ നാസാരന്ധ്രത്തിലും ആകെ 8 തുള്ളി (0.5 മില്ലി), ഓരോ ഡോസിലും നൽകണമെന്നതാണ് പറയുന്നത്. വാക്സിൻ 2-8 ഡിഗ്രി സെൽഷ്യസിൽ സ്ഥിരതയുള്ളതാണ്.

ഇന്ത്യയിൽ നാസൽ വാക്സിൻ വില എത്ര?

ഇൻകോവാക് എന്ന Nasal Vaccineന് 800 രൂപ + 5 ശതമാനം GST + സ്വകാര്യ ആശുപത്രികളിൽ ഒരു ഡോസിന് ഹോസ്പിറ്റൽ ചാർജും ഈടാക്കും. സർക്കാർ വാക്‌സിനേഷൻ കേന്ദ്രങ്ങളിൽ 325 രൂപയാണ് വാക്‌സിൻ വില.

പാർശ്വഫലങ്ങൾ

തലവേദന, പനി, മൂക്കൊലിപ്പ്, തുമ്മൽ എന്നിവ വാക്‌സിന്റെ പാർശ്വഫലങ്ങളാണ്. ചിലർക്ക് അപൂർവമായി അലർജി പ്രശ്നങ്ങളും ഉണ്ടാകും. അതുപോലെ കടുത്ത പനിയോ അണുബാധയോ ഉള്ളവർ നാസൽ വാക്സിൻ ഡോസ് എടുക്കുന്നതിൽ നിന്ന് സ്വയം വിട്ടുനിൽക്കണം. കേരളത്തിൽ വാക്സിൻ വിതരണത്തെ കുറിച്ച് അറിയിപ്പ് ലഭിച്ചിട്ടില്ല.

Anju M U

Anju M U

She loves to connect you to the latest Technology News and updates. Covering latest film releases in OTT and Malayalam movie news. Specialised in topics like Technology, Film and Travel. View Full Profile

Digit.in
Logo
Digit.in
Logo