Aadhaar നഷ്ടപ്പെട്ടോ? ലളിതമായി Online ലൂടെ പുതിയതിന് എങ്ങനെ അപേക്ഷിക്കാം?

Aadhaar നഷ്ടപ്പെട്ടോ? ലളിതമായി Online ലൂടെ പുതിയതിന് എങ്ങനെ അപേക്ഷിക്കാം?
HIGHLIGHTS

ആധാർ കാർഡ് എല്ലാ ഇന്ത്യക്കാരന്റെയും പക്കൽ ആവശ്യമായ രേഖയാണ്

UIDAIയുടെ വിവിധ സേവനങ്ങളിലൂടെ നിങ്ങൾക്ക് കാർഡ് വീണ്ടെടുക്കാം

കാർഡ് നമ്പർ അറിയില്ലെങ്കിലും ആധാർ കാർഡ് വീണ്ടെടുക്കാൻ ഓപ്ഷനുകളുണ്ട്

ആവശ്യം എന്തായാലും അതിനെല്ലാം അത്യാവശ്യമായുള്ള രേഖയാണ് Aadhaar Card. ബാങ്കിങ് സേവനം മുതൽ എൽപിജി സിലിണ്ടറിന് അപേക്ഷിക്കുന്നത് വരെയുള്ള സേവനങ്ങൾക്ക് ആധാർ അനിവാര്യമാണ്. ആദായനികുതി രേഖകൾ, ബാങ്ക് അക്കൗണ്ടുകൾ, ഇൻഷുറൻസ് പോളിസികൾ, മ്യൂച്വൽ ഫണ്ടുകൾ, പ്രൊവിഡന്റ് ഫണ്ടുകൾ, പെൻഷൻ അക്കൗണ്ടുകൾ തുടങ്ങിയ നിക്ഷേപ രേഖകൾ എന്നിവയുമായി ആധാർ ലിങ്ക് ചെയ്തിരിക്കുക എന്നതും നിർബന്ധമാണ്.

ആധാർ കാർഡ് നഷ്ടപ്പെട്ടാൽ…?

നിങ്ങളുടെ ആധാർ കാർഡ് നഷ്‌ടപ്പെട്ടിട്ടുണ്ടെെങ്കിൽ UIDAIയുടെ വിവിധ സേവനങ്ങളിലൂടെ അത് വീണ്ടെടുക്കാനാകും. നിങ്ങളുടെ ആധാർ എൻറോൾമെന്റ് ഐഡി നമ്പർ നിങ്ങൾക്ക് ഓർമയില്ലെങ്കിൽ, രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറിലേക്ക് ഈ നമ്പർ അയക്കുന്നതിനായി UIDAIയോട് റിക്വസ്റ്റ് ചെയ്യാം. UIDAI പോർട്ടൽ വഴിയും പുതിയ ആധാർ കാർഡ് ലഭിക്കുന്നതിനായി അപേക്ഷിക്കാം. പുതിയ ആധാർ കാർഡിനായി അപേക്ഷിക്കുമ്പോൾ, നിങ്ങൾ നിരവധി രേഖകൾ ഹാജരാക്കേണ്ടതുണ്ട്. അതിനാൽ ഇനി പറയുന്ന കാര്യങ്ങൾ ശ്രദ്ധാപൂർവ്വം മനസിലാക്കുക.

Aadhaar Cardന് വീണ്ടും അപേക്ഷ നൽകുമ്പോൾ നിങ്ങൾ ഏതെങ്കിലും ഒരു തിരിച്ചറിയൽ രേഖ കൈവശം വച്ചിരിക്കണം. അതായത്, ഇതിനായി നിങ്ങൾക്ക് റേഷൻ കാർഡ്/ പാസ്‌പോർട്ട്/ പാൻ കാർഡ്/ ഡ്രൈവിങ് ലൈസൻസ് ഇവയിലേതെങ്കിലും ഉപയോഗിക്കാം.

വിലാസം തെളിയിക്കുന്നതിനായി ആവശ്യമുള്ള രേഖകളിൽ ബാങ്ക് അക്കൗണ്ട് വിശദാംശങ്ങൾ/പാസ്ബുക്ക്, വൈദ്യുതി ബിൽ, വാട്ടർ ബിൽ, ടെലിഫോൺ ബിൽ, പ്രോപ്പർട്ടി ടാക്സ് രസീത്, ക്രെഡിറ്റ് കാർഡ് സ്റ്റേറ്റ്മെന്റ് എന്നിവ ഉൾപ്പെടുന്നു. ജനനത്തീയതി  (DOB)തെളിയിക്കാൻ- ജനന സർട്ടിഫിക്കറ്റ്, ഏതെങ്കിലും സർക്കാർ ബോർഡ് അല്ലെങ്കിൽ യൂണിവേഴ്സിറ്റി നൽകിയ മാർക്ക് ഷീറ്റ്, പാൻ കാർഡ് എന്നിവയാണ് ആവശ്യമായുള്ളത്.

ഓൺലൈനായി (Online) ആധാർ കാർഡ് വീണ്ടെടുക്കാം; എങ്ങനെയെന്നോ?

1. UIDAI ഔദ്യോഗിക വെബ്സൈറ്റായ www.uidai.gov.inൽ ലോഗിൻ ചെയ്യുക.

2. Retrieve Lost UID/EID എന്ന ഓപ്ഷനിൽ ക്ലിക്ക് ചെയ്യുക. ഒരു പുതിയ പേജ് തുറക്കുന്നതാണ്.

3. പേര്, ഇമെയിൽ വിലാസം, മൊബൈൽ നമ്പർ തുടങ്ങിയ വിശദാംശങ്ങൾ നൽകുക.

4. നിങ്ങളുടെ ആധാർ നമ്പർ വീണ്ടെടുക്കണമെങ്കിൽ, Retrieve Aadhaar Number (UID) തെരഞ്ഞെടുക്കുക.  അല്ലെങ്കിൽ നിങ്ങളുടെ എൻറോൾമെന്റ് നമ്പർ വീണ്ടെടുക്കുകയാണ് ആവശ്യമെങ്കിൽ, Retrieve Aadhaar Enrolment Number (EID) എന്ന ഓപ്ഷൻ തെരഞ്ഞെടുക്കുക.

5. Send OTP ക്ലിക്ക് ചെയ്യുക. നിങ്ങളുടെ രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറിൽ നിങ്ങൾക്ക് ആറക്ക OTP ലഭിക്കും. ഈ OTP നൽകി സബ്മിറ്റ് ക്ലിക്ക് ചെയ്യുക.

6. കൺഫർമേഷൻ പൂർത്തിയായ ശേഷം, നിങ്ങൾ തെരഞ്ഞെടുത്ത മീഡിയം അനുസരിച്ച് ഇമെയിൽ വിലാസത്തിലോ രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറിലോ നിങ്ങളുടെ ആധാർ നമ്പറോ എൻറോൾമെന്റ് നമ്പറോ ലഭിക്കുന്നതാണ്.

ഇനി ആധാർ നമ്പർ അറിയാം, എന്നാൽ നഷ്ടമായ കാർഡിന് പകരം പുതിയ Aadhaar Cardനായി അപ്ലൈ ചെയ്യണമെങ്കിൽ ഇനി പറയുന്ന ഘട്ടങ്ങൾ പിന്തുടരുക

ആധാർ കാർഡ് ഓൺലൈനായി ഡൗൺലോഡ് ചെയ്യുന്നതിന്:

നിങ്ങളുടെ Aadhaar Card നഷ്‌ടപ്പെടുകയും ആധാർ നമ്പർ അറിയുകയും ചെയ്‌താൽ, UIDAI വെബ്‌സൈറ്റിൽ നിന്ന് നിങ്ങളുടെ ഇ-ആധാറോ അല്ലെങ്കിൽ ആധാർ കാർഡിന്റെ ഡിജിറ്റൽ കോപ്പിയോ ഡൗൺലോഡ് ചെയ്യാം.

1. UIDAI യുടെ ഔദ്യോഗിക വെബ്‌സൈറ്റായ www.uidai.gov.in സന്ദർശിച്ച് 'ഡൗൺലോഡ് ആധാർ' ക്ലിക്ക് ചെയ്യുക.

2. ആധാർ നമ്പർ അല്ലെങ്കിൽ എൻറോൾമെന്റ് ഐഡി അല്ലെങ്കിൽ വെർച്വൽ ഐഡി നൽകുക.

3. ക്യാപ്‌ച കോഡ് നൽകി 'Send OTP' എന്നതിൽ ക്ലിക്ക് ചെയ്യുക. രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറിലേക്ക് ഒരു OTP വരുന്നതാണ്.
4. OTP നൽകി 'verify and download' ക്ലിക്ക് ചെയ്യുക.

നിങ്ങൾക്ക് മാസ്ക്ഡ് ആധാർ കാർഡും ഇങ്ങനെ ഡൗൺലോഡ് ചെയ്യാൻ സാധിക്കും. ആധാർ നമ്പറിന്റെ ആദ്യ എട്ട് അക്കങ്ങൾക്ക് പകരം "xxxx-xxxx" പോലുള്ള ചില പ്രതീകങ്ങൾ ഉപയോഗിച്ച് ആധാർ നമ്പർ മറയ്ക്കാൻ ഉപയോക്താക്കളെ അനുവദിക്കുന്ന ഒരു ഓപ്ഷനാണ് mAadhaar. അതായത്, ഇതിൽ ആധാർ നമ്പറിന്റെ അവസാന നാല് അക്കങ്ങൾ മാത്രമേ ദൃശ്യമാകൂ. ഇത് Aadhaar Number കൂടുതൽ സുരക്ഷിതമായി വയ്ക്കുന്നു.

Anju M U

Anju M U

She love to connect you to the latest Technology News and updates. Specialised in topics like Technology, Film and Travel. View Full Profile

Digit.in
Logo
Digit.in
Logo