Link Aadhaar with PAN Soon: 9 ദിവസത്തിനുള്ളിൽ പൂർത്തിയാക്കുക, ഇല്ലെങ്കിൽ?

Link Aadhaar with PAN Soon: 9 ദിവസത്തിനുള്ളിൽ പൂർത്തിയാക്കുക, ഇല്ലെങ്കിൽ?
HIGHLIGHTS

പാൻ കാർഡും ആധാറും ബന്ധിപ്പിക്കുന്നതിനുള്ള സമയം ചുരുങ്ങിയ ദിവസങ്ങൾക്കുള്ളിൽ അവസാനിക്കും

Aadhaar- PAN Linking ഒരു നിശ്ചിത ഫീസ് ഈടാക്കിയാണ് പൂർത്തിയാക്കുന്നത്

Aadhaar കാർഡും PAN കാർഡും തമ്മിൽ ബന്ധിപ്പിക്കാനുള്ള കാലാവധി കേന്ദ്ര സർക്കാർ നീട്ടി നൽകിയിരുന്നു. എന്നാൽ ഇതിന്റെയും കാലാവധി ചുരുങ്ങിയ ദിവസങ്ങൾക്കുള്ളിൽ അവസാനിക്കുകയാണ്. അതായത് പാൻ കാർഡും ആധാർ കാർഡും തമ്മിൽ ലിങ്ക് ചെയ്യാനുള്ള കാലാവധി 2023 ജൂൺ 30ന് അവസാനിക്കുന്നതിനാൽ ഇതുവരെ നിങ്ങൾ ഇത് പൂർത്തിയാക്കിയിട്ടില്ലെങ്കിൽ ഉടനടി അത് ചെയ്യുക. കാരണം ഇവ തമ്മിൽ ലിങ്ക് ചെയ്യാത്ത പക്ഷം നിങ്ങൾക്ക് സർക്കാർ സേവനങ്ങളിലും മറ്റും പ്രശ്നമുണ്ടായേക്കാം. 

Aadhaar- PAN Linking ഒരു നിശ്ചിത ഫീസ് ഈടാക്കിയാണ് പൂർത്തിയാക്കുന്നത്. അതായത്, ഇതിനായുള്ള ഇ- ഫയലിങ് പോർട്ടലിൽ ലിങ്ക് ചെയ്യാം. 1000 രൂപയാണ് ആധാർ- പാൻ കാർഡ് ലിങ്കിന് ഈടാക്കുന്ന തുക. 2022 ജൂലൈ 1 മുതലാണ് പാൻ കാർഡും ആധാർ കാർഡും ബന്ധിപ്പിക്കുന്നതിന് 1000 രൂപ ഫീസ് ഈടാക്കി തുടങ്ങിയത്.

PAN Card ഉടമകൾ ഒട്ടും വിട്ടുവീഴ്ചയില്ലാതെ ചെയ്തിരിക്കേണ്ട ഒരു നിബന്ധനയാണിത്. പാൻ-ആധാർ ലിങ്ക് ചെയ്യാൻ ഓൺലൈൻ വഴിയും സാധിക്കും. ഇതിനായി https://www.incometax.gov.in/iec/foportal/ എന്ന വെബ്സൈറ്റ് ഉപയോഗിക്കുക. ഇതിന് ശേഷം ലിങ്ക് ആധാർ ടു പാൻ എന്ന ഓപ്ഷന് താഴെ പ്രൊഫൈൽ വിഭാഗത്തിൽ, ലിങ്ക് ആധാർ എന്നതിൽ ക്ലിക്ക് ചെയ്യുക.

ഇവിടെ പാൻ കാർഡിന്റെ നമ്പറും ആധാർ കാർഡ് നമ്പറും തമ്മിൽ ബന്ധിപ്പിക്കാവുന്നതാണ്. ശേഷം, e Pay വഴി നിങ്ങൾക്ക് Continue to pay എന്നത് തെരഞ്ഞെടുക്കാം. തുടർന്ന് പാൻ കാർഡ് നമ്പർ നൽകി, അതുമായി ബന്ധിപ്പിച്ചിട്ടുള്ള ഫോൺ നമ്പറും നൽകുക. ശേഷം നിങ്ങളുടെ ഫോണിലേക്ക് ഒരു OTP വരുന്നതാണ്. 

ഈ OTP പരിശോധിച്ച് ഉറപ്പിച്ച ശേഷം PAN Card നമ്പറും, മൊബൈൽ നമ്പറും സ്ഥിരീകരിക്കുക. ഇവിടെ ഒടിപി ശരിയാണോ എന്ന് പരിശോധിച്ച ശേഷം ഇ-പേ ടാക്സ് പേജിലേക്ക് റീ ഡയറക്‌ട് ചെയ്യപ്പെടുന്നു. ശേഷം 
Proceed എന്ന ഓപ്ഷൻ ക്ലിക്ക് ചെയ്യുക.

ശേഷം 7 AY എന്ന ഭാഗത്ത് 2024-25 ആയി ടൈപ്പ് ചെയ്യുക. തുടർന്ന് പേയ്‌മെന്റ് ടൈപ്പും തെരഞ്ഞെടുത്ത് Continue എന്ന മെനുവിൽ ടാപ്പ് ചെയ്യുക. ഫീസ് അടച്ചുകഴിഞ്ഞാൽ ഇ-ഫയലിങ് പോർട്ടലിൽ നിങ്ങൾക്ക് ആധാർ നമ്പറും പാൻ നമ്പറും തമ്മിൽ ലിങ്ക് ചെയ്യാവുന്നതാണ്.

ആധാറും പാൻ കാർഡും തമ്മിൽ ബന്ധിപ്പിക്കാതിരുന്നാൽ പ്രശ്നമാകുമോ എന്ന് പലരും ചിന്തിക്കുന്നു. Aadhaar- PAN Linking വൈകിയാൽ അത് പാൻ കാർഡ് പ്രവർത്തനരഹിതമാകുന്നതിന് കാരണമാകും. അതോറിറ്റിയെ ആധാർ അറിയിച്ചാൽ, 30 ദിവസത്തിനുള്ളിൽ പാൻ വീണ്ടും പ്രവർത്തനക്ഷമമാക്കാം.

Anju M U

Anju M U

She loves to connect you to the latest Technology News and updates. Covering latest film releases in OTT and Malayalam movie news. Specialised in topics like Technology, Film and Travel. View Full Profile

Digit.in
Logo
Digit.in
Logo