നിങ്ങളുടെ ആമസോൺ പ്രൈം അക്കൗണ്ട് ഷെയർ ചെയ്യുന്നത് എങ്ങനെ?

നിങ്ങളുടെ ആമസോൺ പ്രൈം അക്കൗണ്ട് ഷെയർ ചെയ്യുന്നത് എങ്ങനെ?
HIGHLIGHTS

പ്രതിമാസം 179 രൂപ അല്ലെങ്കിൽ പ്രതിവർഷം 1,499 രൂപ അടച്ച് Amazon Prime membership എടുക്കാം

എന്നാൽ നിങ്ങളുടെ ഉറ്റ സുഹൃത്തുക്കളുമായോ ബന്ധുക്കളുമായോ Amazon account പങ്കിടാൻ ആഗ്രഹിക്കുന്നുണ്ടോ?

എങ്കിൽ ഇതിനുള്ള ഗൈഡ് ഇതാ വിവരിക്കുന്നു

പല ഭാഷകളിലായി ഒട്ടനവധി സിനിമകളും സീരീസുകളും ടിവി ഷോകളും ലഭ്യമാകുന്ന OTT പ്ലാറ്റ്ഫോമാണ് Amazon Prime Video. കൂടാതെ, ആമസോൺ പ്രൈം അംഗമാണെങ്കിൽ ആമസോണിലൂടെയുള്ള Online shoppingനും ഉടനടി ഡെലിവറി തുടങ്ങി അനേകം ആനുകൂല്യങ്ങളും ലഭിക്കും. കൂടാതെ നിങ്ങളൊരു സംഗീതാസ്വാദകനാണെങ്കിൽ Amazon Music സേവനവും Free ആയി ലഭിക്കും.

ഇതിന് പുറമെ ആമസോണിന്റെ ക്ലൗഡ് സ്റ്റോറേജ് സേവനത്തിലൂടെ Amazon Prime അംഗങ്ങൾക്ക് പരിധിയില്ലാതെ ഫോട്ടോകൾ സ്റ്റോർ ചെയ്യാനും കഴിയും. ആമസോൺ ഷോപ്പിങ്ങിൽ മികച്ച ഡീലുകളും കിഴിവുകളും ലഭിക്കുമ്പോൾ, മറുവശത്ത് ജനപ്രിയ വീഡിയോ ഗെയിം സ്ട്രീമിങ് പ്ലാറ്റ്‌ഫോമായ Twitchൽ എക്‌സ്‌ക്ലൂസീവ് കണ്ടന്റുകളും കിഴിവുകളും ലഭ്യമാണ്. പ്രതിമാസം 179 രൂപ അല്ലെങ്കിൽ പ്രതിവർഷം 1,499 രൂപ അടച്ച് നിങ്ങൾക്ക് Amazon Prime membership എടുക്കാം. എന്നാൽ നിങ്ങളുടെ ഉറ്റ സുഹൃത്തുക്കളുമായോ ബന്ധുക്കളുമായോ Amazon account പങ്കിടാൻ ആഗ്രഹിക്കുന്നുവെങ്കിൽ എങ്ങനെയാണ് ഇത് ചെയ്യേണ്ടത് എന്നതിൽ കൺഫ്യൂഷൻ കാണും.

എന്നാൽ ഇത് വിശദീകരിച്ചുള്ള ഗൈഡ് ഇതാ…

നിങ്ങളുടെ ആമസോൺ പ്രൈം പങ്കിടുന്നതിന്

1. നിങ്ങളുടെ ആമസോൺ പ്രൈം മെമ്പർഷിപ്പ് സന്ദർശിക്കുക.

2. പ്രൈം ബെനഫിക്റ്റ് ഷെയർ ചെയ്യേണ്ട വിഭാഗം കണ്ടെത്തുക.

3. മാനേജ് യുവർ ഹൌസ്ഹോൾഡ് എന്ന ഓപ്ഷൻ തിരഞ്ഞെടുക്കുക.

4. നിങ്ങൾ ആനുകൂല്യങ്ങൾ പങ്കിടാൻ ആഗ്രഹിക്കുന്ന വ്യക്തിയുടെ പേരും ഇമെയിൽ അഡ്രസും നൽകുക.

6. പ്രൈം ബെനഫിക്റ്റ് പങ്കിടുന്നതിന് നിങ്ങളും നിങ്ങളുടെ സുഹൃത്തും സമ്മതമാണെന്നത് ഉറപ്പാക്കുക. നിങ്ങൾ അക്കൌണ്ട് ഷെയർ ചെയ്യുന്നയാൾ നിങ്ങളുടെ ക്രെഡിറ്റ് അല്ലെങ്കിൽ ഡെബിറ്റ് കാർഡ് അവരുടെ വാലറ്റിലേക്ക് മാറ്റുകയാണെങ്കിൽ ആമസോൺ നിങ്ങളെ ഒരു സുരക്ഷാ നടപടിയെന്ന നിലയിൽ അത് അറിയിക്കുന്നതാണ്.

7. നിബന്ധനകൾ അംഗീകരിച്ച് ഇൻവൈറ്റ് ചെയ്യുക. ഇത് സ്വീകരിക്കാൻ നിങ്ങളുടെ ക്ഷണിതാവിന് 14 ദിവസമുണ്ട്. അതുപോലെ നിങ്ങൾക്ക് എപ്പോൾ വേണമെങ്കിലും നിങ്ങളുടെ സുഹൃത്തിന് അല്ലെങ്കിൽ ബന്ധുവിന് ആമസോൺ പ്രൈം പങ്കിടുന്നതും നിർത്താനാകും. Manage Your Household എന്നതിൽ പോയി ഇത് നിർത്തലാക്കാം.

ശ്രദ്ധിക്കേണ്ടത് നിങ്ങൾ അക്കൌണ്ട് പങ്കിടുന്നയാൾക്ക് ഒരു ആമസോൺ അക്കൌണ്ട് ഉണ്ടായിരിക്കണം എന്നതാണ്.

Anju M U

Anju M U

She love to connect you to the latest Technology News and updates. Specialised in topics like Technology, Film and Travel. View Full Profile

Digit.in
Logo
Digit.in
Logo