ഒന്നരമാസം ഇനി ക്രിക്കറ്റ് ആരാധകർക്ക് ആവേശത്തിന്റെ നാളുകളാണ്. പതിമൂന്നാം ഏകദിന ലോകകപ്പിന് ഇന്ന് തുടക്കമായിരിക്കുന്നു. ഇന്ത്യ മൂന്നാമതും ലോകകപ്പ് കിരീടം ചൂടുമോ എന്ന ആകാംക്ഷയിലാണ് നീലപ്പടയുടെ ആരാധകർ. ബോളും ബാറ്റും ഇനി ആവേശമാകുമ്പോൾ live cricket നിങ്ങളുടെ മൊബൈൽ ഫോണിൽ തന്നെ ആസ്വദിക്കാം.
Disney+ Hotstar എന്ന ഒടിടി പ്ലാറ്റ്ഫോമിലാണ് ICC Men’s Worldcup ലൈവായി കാണാനുള്ള സൌകര്യം ഒരുക്കിയിരിക്കുന്നത്. ഡേ-നൈറ്റ് മത്സരങ്ങളും, സെമിഫൈനലുകളും ഫൈനലുകളുമെല്ലാം ഇതിൽ കാണാനാകും. നിങ്ങൾ യാത്രയിലോ, വീടിന് പുറത്തോ ആണെങ്കിൽ പോലും ലൈവ് മത്സരങ്ങൾ മിസ് ചെയ്യേണ്ടി വരില്ല.
ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാർ ലോകകപ്പ് ക്രിക്കറ്റ് മത്സരങ്ങൾ സൗജന്യമായാണ് സ്ട്രീം ചെയ്യുന്നത്. പ്രത്യേകിച്ച് മൊബൈൽ ഉപയോക്താക്കൾക്കായി ഹോട്ട്സ്റ്റാർ തങ്ങളുടെ ലൈവ് ഫീഡും വീഡിയോ സ്ട്രീമിങ് ഫീച്ചറും അപ്‌ഗ്രേഡ് ചെയ്തിട്ടുണ്ട്. കൂടാതെ, I അടിസ്ഥാനമാക്കിയുള്ള വീഡിയോ ക്ലാരിറ്റി അപ്ഡേറ്റുകളും ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിന്റെ ലൈവിൽ ലഭ്യമാണ്.
എന്നാൽ പതിവിൽ നിന്നും വ്യത്യസ്തമായി ഒരുപാട് പുതിയ ടെക്നോളജികൾ ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിന്റെ ലൈവ് സ്ട്രീമിങ്ങിൽ കമ്പനി ഉൾപ്പെടുത്തിയിട്ടുണ്ട്.
തിരക്കേറിയ പൊതുഗതാഗതങ്ങളിൽ സഞ്ചരിക്കുന്നവർക്ക് ലൈവ് മത്സരം ആസ്വദിക്കണമെങ്കിൽ ഇനി കഷ്ടപ്പെടേണ്ട. ഒറ്റക്കൈയിൽ ഫോൺ പിടിച്ച് ലൈവ് മത്സരങ്ങൾ കാണാം. ഇതിന് Disney+ Hotstarൽ വെർട്ടിക്കൽ മോഡ് സജ്ജീകരിച്ചിരിക്കുന്നു. ഇങ്ങനെ സ്ട്രീം ചെയ്യുന്നതിനെ മാക്സ് വ്യൂ എന്നാണ് പറയുന്നത്.
ഇതിന് പുറമെ, അമിതമായി നിങ്ങളുടെ ഡാറ്റ വിനിയോഗിക്കപ്പെടാതിരിക്കാനും ഡിസ്നി ഡാറ്റ ഉപയോഗം ഒപ്റ്റിമൈസ് ചെയ്യുന്നുണ്ട്.
Also Read: WhatsApp New Privacy Feature: കോളുകളിൽ കൂടുതൽ സുരക്ഷാ ഫീച്ചറുമായി വാട്സ്ആപ്പ്
ഫോൺ മൾട്ടി-ടാസ്കിങ് ചെയ്യുമ്പോഴും സ്കോറുകളും ലൈവ് അപ്ഡേറ്റുകളും കൃത്യമായി അറിയാൻ ക്രിക്കറ്റ് സ്കോർബോർഡ് ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിലുണ്ട്.
അതുപോല വരാനിരിക്കുന്ന ലൈവ് മത്സരങ്ങൾ ‘കമിങ് സൂൺ’ എന്ന ഓപ്ഷനിൽ ഉൾപ്പെടുത്തിക്കൊണ്ട് നിങ്ങളെ ഓർമിപ്പിക്കുന്നതാണ്. ഇങ്ങനെ നിങ്ങളുടെ ഇഷ്ടപ്പെട്ട മത്സരങ്ങൾ ഒരിക്കലും നഷ്ടമാകില്ല.
899 രൂപയ്ക്ക് ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിന്റെ സൂപ്പർ സബ്സ്ക്രിപ്ഷൻ പ്ലാൻ ആരംഭിക്കുന്നു. അൾട്രാ-HD വീഡിയോകൾക്കായി 14,99 രൂപയുടെ സബ്സ്ക്രിപ്ഷനും ലഭ്യമാണ്. ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിന്റെ മൊബൈൽ സബ്സ്ക്രിപ്ഷന് ഒരു വർഷത്തേക്ക് 499 രൂപയാണ് ഈടാക്കേണ്ടത്. ലൈവ് ക്രിക്കറ്റ് മത്സരം ആസ്വദിക്കാൻ ഈ സബ്സ്ക്രിപ്ഷൻ പ്ലാൻ ധാരാളം.
കഴിഞ്ഞ IPL മത്സരങ്ങൾ ജിയോസിനിമയിലൂടെയായിരുന്നു സ്ട്രീം ചെയ്തത്. വരാനിരിക്കുന്ന ഈ ലോകകപ്പ് മത്സരവും റിലയൻസ് കൈക്കലാക്കുമോ എന്ന് ഊഹാപോഹങ്ങൾ ഉയർന്നെങ്കിലും ഡിസ്‌നി പ്ലസ് ഹോട്ട്സ്റ്റാർ സ്ട്രീമിങ് അവകാശം കൈവിട്ടില്ല.