Aadhaar Card Updation: ആധാർ കാർഡ് എന്നത് ഓരോ ഇന്ത്യക്കാരന്റെയും വളരെ പ്രധാനപ്പെട്ട വ്യക്തിഗത വിവരങ്ങൾ അടങ്ങുന്ന തിരിച്ചറിയൽ രേഖയാണ്. സർക്കാർ സ്കീമുകൾക്ക് കീഴിലുള്ള ആനുകൂല്യങ്ങൾ ലഭിക്കുന്നതിന് Aadhaar Card അപ്ഡേറ്റ് ചെയ്യുന്നത് വളരെ പ്രധാനമാണ്. അതിനാൽ തന്നെ നിങ്ങളുടെ വ്യക്തിവിവരങ്ങളിൽ തെറ്റുകൾ ഉണ്ടാകാതിരിക്കുക എന്നതും ശ്രദ്ധിക്കണം. അഥവാ എന്തെങ്കിലും തെറ്റുകൾ ഉണ്ടെങ്കിൽ അത് ഓൺലൈനായോ ആധാർ സേവ കേന്ദ്രങ്ങളിലൂടെയോ Update ചെയ്യാവുന്നതാണ്.
Onlineൽ നിങ്ങളുടെ ആധാർ കാർഡിലെ പേരും വിലാസവും എങ്ങനെ അപ്ഡേറ്റ് ചെയ്യാം/തിരുത്താം എന്ന് ചുവടെ വിവരിക്കുന്നു.
2010-ൽ യുണീക്ക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ (യുഐഡിഎഐ) അവതരിപ്പിച്ച ഏറ്റവും വിജയകരമായ തിരിച്ചറിയൽ രേഖയാണ് ആധാർ കാർഡ്. Aadhaar Cardൽ പേര്, ജനനത്തീയതി, ലിംഗഭേദം, മൊബൈൽ നമ്പർ, വിലാസം, ഫോട്ടോ എന്നിവയും മറ്റ് വ്യക്തിഗത വിവരങ്ങളും ഉൾപ്പെടുന്നു. UIDAIയുടെ ഔദ്യോഗിക വെബ്‌സൈറ്റ് വഴി നിങ്ങൾക്ക് ഈ വിശദാംശങ്ങളിൽ ചിലത് അപ്‌ഡേറ്റ് ചെയ്യാം.
നിങ്ങളുടെ ആധാർ കാർഡിലെ പേരിൽ ചെറിയ മാറ്റങ്ങൾ വരുത്താൻ UIDAI വെബ്സൈറ്റ് നിങ്ങളെ അനുവദിക്കുന്നു. പേര്, മൊബൈൽ നമ്പർ, ഇമെയിൽ, ബയോമെട്രിക്സ് എന്നിവയിൽ മാറ്റത്തിന് അടുത്തുള്ള അക്ഷയ കേന്ദ്രം സന്ദർശിച്ചാലും മതി.
നിങ്ങൾ ഒരു പുതിയ താമസസ്ഥലത്തേക്ക് മാറിയെങ്കിലോ കാർഡിൽ അക്ഷരപ്പിശകുണ്ടെങ്കിലോ മാത്രമാണ് വിലാസത്തിൽ മാറ്റങ്ങൾ വരുത്താനാകുക. ഇത് ഓൺലൈനിൽ ചെയ്യാവുന്നതാണ്. ജനനത്തീയതിയും Gender അപ്ഡേറ്റും ഓൺലൈനിൽ ചെയ്യാനും വെബ്‌സൈറ്റിൽ സാധിക്കും.
പേര് (ചെറിയ തിരുത്തലുകൾ), വിലാസം, ജനനത്തീയതി, ലിംഗം എന്നിവയിലെ തിരുത്തലുകൾക്ക് ഇവ സ്ഥിരീകരിക്കുന്ന യഥാർഥ രേഖയുടെ സ്കാൻ ചെയ്‌ത പകർപ്പ് ആവശ്യമാണ്. കൂടാതെ, ക്രെഡിറ്റ്/ഡെബിറ്റ് കാർഡ് അല്ലെങ്കിൽ നെറ്റ് ബാങ്കിങ് വഴിയുള്ള അപ്‌ഡേഷന് 50 രൂപ ഫീസായി നൽകേണ്ടതുണ്ട്. നടപടിക്രമം പൂർത്തിയായി കഴിഞ്ഞാൽ, യുഐഡിഎഐ ഹെൽപ്പ് ഡെസ്‌കുമായുള്ള ഭാവിയിൽ ആശയവിനിമയങ്ങൾക്കുള്ള റഫറൻസിനായി നിങ്ങൾക്ക് ഒരു സേവന അഭ്യർഥന നമ്പർ (SRN) ലഭിക്കുന്നതാണ്.
സാധാരണയായി, അപ്‌ഡേഷന് അപ്ലൈ ചെയ്ത് കഴിഞ്ഞുള്ള പ്രോസസിങ് സമയം 30 ദിവസമാണ്. യുഐഡിഎഐയുടെ ഇന്റേണൽ ക്വാളിറ്റി കൺട്രോൾ സ്റ്റാഫ് അപേക്ഷ പരിശോധിച്ചുറപ്പിച്ച ശേഷം നിങ്ങൾക്ക് ഒരു SMS അറിയിപ്പ് നൽകുന്നു.