ഗ്രാമങ്ങളോ നഗരമോ പട്ടണമോ ആകട്ടെ, അവിടെയെല്ലാം ഫ്രീയായി ഇന്റർനെറ്റ് എത്തിക്കുന്ന കേരള സർക്കാരിന്റെ KFON ആണ് നിലവിലെ സംസാര വിഷയം. June 5നാണ് സംസ്ഥാന സർക്കാർ കെഫോണിന് തുടക്കം കുറിയ്ക്കുന്നത്. കേരള ഫൈബർ ഒപ്റ്റിക് നെറ്റ്‌വർക്ക് എന്നാണ് KFONന്റെ അർഥം.
ഇന്റർനെറ്റിനുള്ള അവകാശം അടിസ്ഥാന അവകാശമായി പ്രഖ്യാപിച്ച രാജ്യത്തെ ആദ്യ സംസ്ഥാനമായി ഈ ചുവട് വയ്പ്പിലൂടെ കേരളം ഉയർന്നു. എല്ലാ വീടുകളിലേക്കും സർക്കാർ ഓഫീസുകളിലേക്കും അതിവേഗ ബ്രോഡ്‌ബാൻഡ് ഇന്റർനെറ്റ് ലഭ്യമാക്കുമ്പോൾ അവിടെ ഡിജിറ്റൽ വിഭജനം പരിമിതപ്പെടുന്നു. അതായത്, സ്വകാര്യ ടെലികോം കമ്പനികളുടെ കുത്തകയിൽ വലിയ തുകയ്ക്ക് ഇന്റർനെറ്റ് സേവനം ലഭിക്കാൻ അപ്രാപ്യമായ സാധാരണക്കാർക്കും ഇന്റർനെറ്റ് ലഭിക്കുന്നതിൽ കെഫോൺ തുല്യഅവകാശം ഉറപ്പാക്കുന്നു.
35 ദശലക്ഷം പൗരന്മാരെയാണ് കെഫോണിലൂടെ സർക്കാർ ബന്ധിപ്പിക്കുന്നത്. പ്രത്യേകിച്ച് ദരിദ്രരായ 2 ദശലക്ഷം പൗരന്മാർക്ക് ഇന്റർനെറ്റ് സേവനം ഉറപ്പാക്കുക എന്നതും ഈ പദ്ധതി ലക്ഷ്യം വയ്ക്കുന്നു. 2019ൽ തുടക്കമിട്ട KFON 4 വർഷത്തിന് ഇപ്പുറം എത്തുമ്പോൾ കേരളത്തിലെ 14 ജില്ലകളിലുടനീളമുള്ള 35,000 കിലോമീറ്റർ ഒപ്റ്റിക്കൽ ഫൈബർ ശൃംഖലയിൽ പ്രവർത്തിക്കുന്നു. മറ്റ് സംസ്ഥാനങ്ങൾക്ക് കൂടി മാതൃകയായിട്ടുള്ള ഇന്റർനെറ്റ് വിപ്ലവം കേരളം ആവിഷ്കരിച്ചത് ദേശീയ ശ്രദ്ധ നേടിക്കഴിഞ്ഞു. 1,000 കുടുംബങ്ങൾക്ക് ഇതിനകം KFON കണക്ഷൻ ലഭിച്ചതായാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.
സാധാരണക്കാർക്ക് ഇന്റർനെറ്റ് സേവനം നൽകുക എന്ന ലക്ഷ്യത്തോടെ കൊണ്ടുവന്ന KFON എങ്ങനെ പ്രയോജനപ്പെടുത്തണമെന്നത് ഇപ്പോഴും സാധാരണക്കാർക്ക് അറിവുണ്ടായിരിക്കില്ല. അങ്ങനെയെങ്കിൽ, നിങ്ങൾക്ക് എങ്ങനെ KFON കണക്ഷൻ പ്രയോജനപ്പെടുത്താമെന്ന് നോക്കാം.
കെഫോണിലൂടെ നിങ്ങൾക്ക് ലഭിക്കുന്ന Internetന്റെ ഏറ്റവും കുറഞ്ഞ വേഗത 20 Mbps ആണ്.