ആപ്പ് വഴിയും ടോൾ ഫ്രീ നമ്പറിലൂടെയും BSNLൽ കോളർ ട്യൂൺ സെറ്റ് ചെയ്യാം…

ആപ്പ് വഴിയും ടോൾ ഫ്രീ നമ്പറിലൂടെയും BSNLൽ കോളർ ട്യൂൺ സെറ്റ് ചെയ്യാം…
HIGHLIGHTS

BSNLൽ കോളർട്യൂൺ സെറ്റ് ചെയ്യാൻ പല ഉപായങ്ങളുണ്ട്

ആപ്പ് വഴിയും ടോൾ-ഫ്രീ നമ്പർ വഴിയും എങ്ങനെ കോളർട്യൂൺ സെറ്റ് ചെയ്യാമെന്ന് അറിയാം...

നമ്മുടെ രാജ്യത്തെ പൊതുമേഖല ടെലികോം കമ്പനി എന്ന പേരിൽ മാത്രമല്ല, ഏറ്റവും പഴക്കം ചെന്ന ടെലികോം ഓപ്പറേറ്റർ എന്നതിനാലും വിശ്വാസ്യത നേടിയ കമ്പനിയാണ് BSNL. മാത്രമല്ല, റീചാർജിങ്ങിൽ വലിയ തുക ഈടാക്കാൻ സാധിക്കാത്തവർക്ക് താങ്ങാവുന്ന വിലയിൽ എപ്പോഴും പ്ലാൻ അവതരിപ്പിക്കുന്നതിനാലും ഭാരത് സഞ്ചാർ നിഗം ​​ലിമിറ്റഡ് ജനപ്രിയ Telecom കമ്പനിയായിക്കഴിഞ്ഞു. എന്നാൽ കോളിങ്ങിലും ഇന്റർനെറ്റിലും മാത്രമല്ല, കോളർ ട്യൂണുകളിലും വളരെ മികച്ച ഓഫറുകളാണ് കമ്പനി നൽകുന്നത്. നിങ്ങളെ ഫോൺ ചെയ്യുന്ന ആർക്കെങ്കിലും നിങ്ങൾക്കിഷ്ടപ്പെട്ട പാട്ടുകൾ കേൾക്കാൻ കഴിഞ്ഞാൽ അത് വളരെ നല്ലതല്ലേ!

BSNLലും റിലയൻസ് ജിയോ, എയർടെൽ, വിഐ എന്നിവർ നൽകുന്നതിന് സമാനമായ കോളർട്യൂൺ സേവനമാണ് നൽകുന്നത്. ഇതിലൂടെ നിങ്ങളും ഒരു ബിഎസ്എൻഎൽ വരിക്കാരനാണെങ്കിൽ ഇഷ്ടപ്പെട്ട ഗാനങ്ങളോ ഡയലോഗുകളോ തെരഞ്ഞെടുക്കാനും, അവ Callertune ആയി സെറ്റ് ചെയ്യാനും സാധിക്കും. 

നിങ്ങൾക്ക് BSNL കണക്ഷനുണ്ടെങ്കിൽ എങ്ങനെ കോളർട്യൂൺ പുതിയതായി സെറ്റ് ചെയ്യാമെന്ന് മനസിലാക്കാം.

My BSNL Tunes ആപ്പിലൂടെ കോളർ ട്യൂൺ

  • Jioയുടെ ജിയോസാവൻ, മൈ ജിയോ ആപ്പ് പോലെ BSNLന്റെ ബിഎസ്എൻഎൽ ട്യൂൺസ് ആപ്പ് വഴിയും Callertune സെറ്റ് ചെയ്യാനാകും.
  • ഇതിനായി Play Storeൽ നിന്ന് My BSNL Tunes ആപ്ലിക്കേഷൻ ഇൻസ്റ്റാൾ ചെയ്യുക.
  • ഇവിടെ ഫോൺ നമ്പർ നൽകി, OTPയും ടെപ്പ് ചെയ്ത് നിങ്ങളുടെ BSNL അക്കൗണ്ടിൽ ലോഗിൻ ചെയ്യുക.
  • തുടർന്ന് തുറന്നുവരുന്ന പേജിൽ നിന്ന് ഭാഷ സെല്ക്റ്റ് ചെയ്യണം. ശേഷം നാവിഗേഷൻ ബാറിലെ സ്റ്റോർ ബട്ടണിൽ ക്ലിക്ക് ചെയ്യുക.
  • ഇവിടെ പാട്ടുകളുടെ വലിയൊരു കളക്ഷൻ ലഭിക്കുന്നതാണ്. ഏത് പാട്ടാണോ നിങ്ങൾക്ക് ആവശ്യമുള്ളത്, അത് സെലക്റ്റ് ചെയ്ത ശേഷം കോളർ ട്യൂൺ സെറ്റ് ചെയ്യാവുന്നതാണ്.

Toll- free നമ്പർ വഴി കോളർ ട്യൂൺ

  • 5670087 എന്ന ടോൾ ഫ്രീ നമ്പർ വഴിയാണ് BSNL കോളർ ട്യൂൺ സെറ്റ് ചെയ്യുന്നത്. നിങ്ങളുടെ ബിഎസ്എൻഎൽ നമ്പറിൽ പുതിയ കോളർ ട്യൂൺ സെറ്റ് ചെയ്യണമെങ്കിൽ ഈ നമ്പറിലേക്ക് വിളിക്കാം.
  • ഇതിനായി, 5670087 എന്ന നമ്പർ ഫോണിൽ ഡയൽ ചെയ്യുക
  • ഇതിലേക്ക് വിളിച്ച ശേഷം നിങ്ങളുടെ ഭാഷ തെരഞ്ഞടുക്കുക.
  • ആദ്യമായാണ് BSNLൽ രജിസ്റ്റർ ചെയ്യുന്നതെങ്കിൽ, കോളർ ട്യൂൺ ആക്ടിവേറ്റ് ചെയ്യേണ്ടതായി വരും. ഇത് രജിസ്റ്റർ ചെയ്യുക. 
  • ശേഷം നിങ്ങൾക്ക് സെറ്റ് ചെയ്യേണ്ട പാട്ട് തെരഞ്ഞെടുക്കുന്നതിന് IVR നിർദേശങ്ങൾ പാലിക്കുക.
  • പാട്ട് തെരഞ്ഞെടുത്ത് കഴിഞ്ഞ് അത് കൺഫോം ചെയ്യണം. ഇതോടെ കോളർ ട്യൂൺ സെറ്റാകുന്നതാണ്.

ഇതു കൂടാതെ *567# എന്ന നമ്പറിൽ വിളിച്ച് USSD കോഡ് വഴിയും ബിഎസ്എൻഎൽ കോളർട്യൂൺ ക്രമീകരിക്കാവുന്നതാണ്.

Anju M U

Anju M U

She love to connect you to the latest Technology News and updates. Specialised in topics like Technology, Film and Travel. View Full Profile

Digit.in
Logo
Digit.in
Logo