ആൻഡ്രോയിഡ് ഉപയോഗിക്കുന്നവരാണെങ്കിലും, ഐഒഎസ് ഉപയോഗിക്കുന്നവരാണെങ്കിലും ഒരുപോലെ ഉപയോഗിക്കുന്ന ആപ്ലിക്കേഷനാണ് WhatsApp. ആളുകളെ പരസ്പരം ബന്ധിപ്പിക്കാനും സംവദിക്കാനും വാട്സ്ആപ്പ് വളരെ സഹായകരമാണ്.
അതിനാൽ തന്നെ ലോകമെമ്പാടുമായി രണ്ട് ബില്യണിലധികം ഉപയോക്താക്കളാണ് വാട്സ്ആപ്പിനുള്ളത്. വെറുതെ മെസേജ് അയക്കാൻ മാത്രം ഉപയോഗിച്ചിരുന്ന WhatsApp ഇന്ന് കോളിങ്ങിനും, സ്റ്റാറ്റസിടാനും, എന്തിനേറേ പേയ്മെന്റിന് വരെ ഉപയോഗിക്കുന്നുണ്ട്.
ഇന്ന് സ്മാർട്ഫോണിന്റെ അമിത ഉപയോഗത്തിന്റെ ഭൂരിഭാഗവും വാട്സ്ആപ്പിലേക്കാണ് പോകുന്നത്. എന്നാൽ ജോലിത്തിരക്കുകളോ, ക്ഷീണം കാരണമോ മറ്റോ ചിലപ്പോൾ നിങ്ങൾക്ക് വരുന്ന Messageകൾക്ക് റിപ്ലൈ നൽകാൻ സാധിച്ചെന്ന് വരില്ല. അല്ലെങ്കിൽ യാത്രക്കിടെ ഫോൺ ബാഗിനുള്ളിലാണെങ്കിലോ, അടുക്കളയിൽ ജോലി ചെയ്യുകയാണെങ്കിലോ, മറ്റ് ക്ലീനിങ് ജോലികളിലാണെങ്കിലോ WhatsApp തുറന്ന് റിപ്ലൈ ചെയ്യുക എന്നത് ബുദ്ധിമുട്ടാണ്. ഇത്തരമൊരു സാഹചര്യത്തിൽ എന്തുചെയ്യാൻ കഴിയും? ഉത്തരം ലളിതമാണ്- നിങ്ങളുടെ കൈകൾ ഉപയോഗിക്കാതെ തന്നെ നിങ്ങൾക്ക് വാട്സ്ആപ്പിൽ സന്ദേശമയയ്‌ക്കാനും കോളുകൾ ചെയ്യാനും സാധിക്കും.
ഇതിന് Android ഉപയോക്താക്കളും iOs ഉപയോക്താക്കളും എന്ത് ചെയ്യണമെന്ന് ഇവിടെ വിശദീകരിക്കുന്നു.
നിങ്ങൾ ഒരു ആൻഡ്രോയിഡ് ഫോണാണ് ഉപയോഗിക്കുന്നതെങ്കിൽ, ഗൂഗിൾ അസിസ്റ്റന്റ് ഇതിനായി പ്രയോജനപ്പെടുത്താം. ഇതിന് ആദ്യം നിങ്ങളുടെ ഫോണിൽ ഗൂഗിൾ അസിസ്റ്റന്റ് പ്രവർത്തനക്ഷമമാക്കിയാൽ മതി. അതായത്, Google Assistant ഉപകരണങ്ങൾക്ക് കീഴിലുള്ള, ഫോണിൽ ടാപ്പ് ചെയ്യുക. Google അസിസ്‌റ്റന്റ് ഓപ്‌ഷൻ ടോഗിൾ ചെയ്‌ത് വോയ്‌സ് മാച്ച് സജ്ജീകരിക്കുക. ഇവിടെ Ok Google, Hey Google എന്ന് പറയാൻ നിങ്ങളോട് ആവശ്യപ്പെടും. അതിനുശേഷം Voice Match ചെയ്യുക. ഇങ്ങനെ വാട്സ്ആപ്പിലും സന്ദേശം അയക്കാം.
നിങ്ങൾ ഐഫോണാണ് ഉപയോഗിക്കുന്നതെങ്കിൽ, നിങ്ങൾ Siri പ്രവർത്തനക്ഷമമാക്കിയാൽ മതി. ഇതിനായി ഫോണിൽ സെറ്റിങ്സ് തുറന്ന് താഴേക്ക് സ്ക്രോൾ ചെയ്ത് സിരി, സെർച്ച് ഓപ്ഷൻ കണ്ടെത്തുക.
'Listen for Hey Siri' ഓപ്ഷൻ ടോഗിൾ ചെയ്യുക. തുടർന്ന് നിർദേശങ്ങൾ പിന്തുടർന്ന് ഹേയ് സിരി എന്ന് പറയുക. Siri പ്രവർത്തനക്ഷമമാക്കി കഴിഞ്ഞാൽ, ‘ഹേയ് സിരി ഒരു WhatsApp സന്ദേശം അയയ്ക്കുക’ അല്ലെങ്കിൽ നിങ്ങളുടെ പേരിൽ WhatsApp കോളുകൾ ചെയ്യാൻ സിരിയോട് ആവശ്യപ്പെടാം. ഫോൺ ലോക്കായിരിക്കുമ്പോഴും Siri ഉപയോഗിക്കാം.