മറന്നുപോകാതിരിക്കാൻ Driving License ഫോണിൽ സൂക്ഷിക്കാമല്ലോ!

Updated on 13-Apr-2023
HIGHLIGHTS

ഡ്രൈവിങ് ലൈസൻസ് കൊണ്ടുനടക്കുമ്പോൾ കളഞ്ഞുപോകാതിരിക്കാൻ ഫോണിൽ സൂക്ഷിക്കാം

ഡിജിലോക്കറോ, അല്ലെങ്കിൽ എംപരിവാഹൻ ആപ്പോ ഇതിനായി ഉപയോഗിക്കാം.

സ്മാർട്ഫോണിൽ തന്നെ ഡ്രൈവിങ് ലൈസൻസ് സൂക്ഷിക്കാമെങ്കിൽ അതിലും കൂടുതൽ സൌകര്യം വേറെയില്ല. ഡ്രൈവിങ് ലൈസൻസും (Driving License) അതിന്റെ സോഫ്റ്റ് കോപ്പിയും ഡൗൺലോഡ് ചെയ്ത് ഫോണിൽ സൂക്ഷിക്കാനും, അത്യാവശ്യ സന്ദർഭങ്ങളിൽ ഉപയോഗിക്കാനും സാധിക്കും. പഴ്സ് മറന്നുവക്കുമ്പോഴോ മറ്റേതെങ്കിലും സന്ദർഭങ്ങളിലോ ഡ്രൈവിങ് ലൈസൻസ് കൈവശമില്ലെങ്കിൽ ഈ സംവിധാനം തീർച്ചയായും പ്രയോജനപ്പെടുത്താവുന്നതാണ്. ഇതിനായി സർക്കാർ സംവിധാനങ്ങൾ തന്നെയുണ്ട്. അതായത്, Driving License ഡിജിലോക്കറോ, അല്ലെങ്കിൽ എംപരിവാഹൻ (mParivahan) ആപ്പോ ഉപയോഗിക്കാം.

ഡ്രൈവിങ് ലൈസൻസ് ഫോണിൽ സൂക്ഷിക്കാം

ഇതിന് തീർച്ചയായും നിങ്ങൾക്കൊരു ഡിജിലോക്കർ അക്കൗണ്ട് ഉണ്ടായിരിക്കണമെന്നത് നിർബന്ധമാണ്. ഫോൺ നമ്പറും ആധാർ നമ്പറും നൽകിയാണ് ഡിജിലോക്കറിൽ സൈൻ ഇൻ ചെയ്യേണ്ടത്.

  • ഇതിന് ശേഷം DigiLocker സൈറ്റ് സന്ദർശിച്ച്, അവിടെ യൂസർനെയിം, 6 അക്ക പിൻ എന്നിവ നൽകി സൈൻ ഇൻ ചെയ്യുക.
  • അപ്പോൾ നിങ്ങളുടെ രജിസ്റ്റർ ചെയ്ത ഫോൺ നമ്പറിൽ ഒരു OTP ലഭിക്കുന്നതാണ്.
  • ഇതിന് ശേഷം, Get Issued Documents എന്ന ഓപ്ഷനിൽ ക്ലിക്ക് ചെയ്യുക.
  • തുടർന്ന് സെർച്ച് ബാറിൽ ഡ്രൈവിങ് ലൈസൻസ് എന്ന് സെർച്ച് ചെയ്യണം.
  • ശേഷം നിങ്ങളുടെ Driving License നൽകിയ സംസ്ഥാനം ഏതാണെന്നത് സെലക്റ്റ് ചെയ്യണം.
  • ഇവിടെ ഡ്രൈവിങ് ലൈസൻസ് നമ്പർ നൽകി Get Document എന്ന ബട്ടണിൽ ക്ലിക്ക് ചെയ്യുക.
  • ഡിജിലോക്കറുമായി രേഖ പങ്കിടുന്നതിന് സമ്മതമാണെന്ന് അറിയിക്കുന്നതിന് നൽകിയിരിക്കുന്ന ചെക്ക് ബോക്സിൽ ക്ലിക്ക് ചെയ്യുക.
  • ശേഷം ഗതാഗത വകുപ്പിൽ നിന്ന് DigiLocker നിങ്ങളുടെ ഡ്രൈവിങ് ലൈസൻസ് ലഭ്യമാക്കും. ഇവിടെ PDF ആയി ലഭിക്കുന്ന ഫയൽ ഡൗൺലോഡ് ചെയ്ത് സോഫ്റ്റ് കോപ്പി സൂക്ഷിക്കാം. മാത്രമല്ല, ഡോക്യുമെന്റ്സ് ലിസ്റ്റിൽ നിന്നും ഡിജിലോക്കറിൽ സൂക്ഷിച്ചിരിക്കുന്ന ഡ്രൈവിങ് ലൈസൻസ് കാണാം.
  • ഇനി ഡിജിലോക്കറിൽ സൂക്ഷിക്കാൻ താൽപ്പര്യപ്പെടാത്തവർക്ക് mParivahan ആപ്പ് ഇൻസ്റ്റാൾ ചെയ്ത്, അതിലും Driving License സൂക്ഷിക്കാം.
Anju M U

She loves to connect you to the latest Technology News and updates. Covering latest film releases in OTT and Malayalam movie news. Specialised in topics like Technology, Film and Travel.

Connect On :