Aadhaarൽ ജനനത്തീയതി Update എങ്ങനെ? അല്ലെങ്കിൽ മാറ്റുന്നത് എങ്ങനെ?

Aadhaarൽ ജനനത്തീയതി Update എങ്ങനെ? അല്ലെങ്കിൽ മാറ്റുന്നത് എങ്ങനെ?
HIGHLIGHTS

Aadhaar കാർഡിൽ വയസ് ഓൺലൈനായി മാറ്റാം

എന്നാൽ ഇവയ്ക്ക് ചില മാനദണ്ഡങ്ങളുണ്ട്

എങ്ങനെയാണ് Date of Birth ഓൺലൈനായി അപ്ഡേറ്റ് ചെയ്യുന്നതെന്ന് മനസിലാക്കാം

ഇന്ന് Aadhaar സംബന്ധിച്ച് ഉപയോക്താക്കൾക്ക് നിരവധി സംശയങ്ങളാണുള്ളത്. ഓരോ ഇന്ത്യൻ പൗരനും അനിവാര്യമായ രേഖയാണ് ആധാർ കാർഡ്. അതിനാൽ തന്നെ ആധാറിലെ തെറ്റുകൾ മാറ്റി അപ്ഡേറ്റ് ചെയ്യേണ്ടതും മറ്റും വളരെ നിർണായകമാണ്.

നിങ്ങളുടെ ആധാറിൽ തെറ്റായ വയസ്സാണ് നൽകിയിരിക്കുന്നത്, അല്ലെങ്കിൽ ജനനത്തീയതി (Date Of Birth) അപ്ഡേറ്റ് ചെയ്തിട്ടില്ലെങ്കിൽ അത് ഓൺലൈനായി ചെയ്യാനാകും. എന്നാൽ ശ്രദ്ധിക്കേണ്ടത് ആധാർ-രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറാണ് ഇതിന് ആവശ്യമുള്ളത്.

ആധാറിൽ ജനനത്തീയതി എങ്ങനെ അപ്‌ഡേറ്റ് ചെയ്യാം?

ഘട്ടം 1: https://myaadhaar.uidai.gov.in/ എന്ന വെബ്സൈറ്റ് സന്ദർശിക്കുക

ഘട്ടം 2: 'ലോഗിൻ' ക്ലിക്ക് ചെയ്യുക

ഘട്ടം 3: നിങ്ങളുടെ ആധാർ നമ്പർ, ക്യാപ്‌ച കോഡ് എന്നിവ നൽകി 'Send OTP' എന്നതിൽ ക്ലിക്ക് ചെയ്യുക. നിങ്ങളുടെ രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറിലേക്ക് ഒറ്റത്തവണ പാസ്‌വേഡ് (OTP) വരുന്നതാണ്.

ഘട്ടം 4: OTP നൽകി 'ലോഗിൻ' ക്ലിക്ക് ചെയ്യുക. OTP 10 മിനിറ്റ് മാത്രമേ സാധുതയുള്ളൂ എന്നത് ഓർമ്മിക്കുക.

ലോഗിൻ ചെയ്തുകഴിഞ്ഞാൽ, ഹോംപേജിൽ നിങ്ങൾക്ക് വിവിധ സേവനങ്ങൾ ആക്സസ് ചെയ്യാൻ സാധിക്കും.

ഘട്ടം 5: ജനനത്തീയതി അപ്ഡേറ്റ് ചെയ്യാൻ 'Update Aadhaar online' എന്ന ഓപ്ഷൻ തെരഞ്ഞെടുക്കുക.

ഇതിന് ശേഷം, നിങ്ങൾ ഒരു പുതിയ പേജിലേക്ക് റീഡയറക്‌ട് ചെയ്യപ്പെടും.

ഓൺലൈൻ പോർട്ടലിലൂടെ നിങ്ങൾക്ക് പേര്, ജനനത്തീയതി, ലിംഗഭേദം, ഭാഷ, വിലാസം എന്നിവയിൽ ചെറിയ തിരുത്തലുകൾ വരുത്താം. 

ഘട്ടം 6: ശേഷം 'Proceed to update Aadhaar' എന്നതിൽ ക്ലിക്ക് ചെയ്യുക.

ഘട്ടം 7: ഓപ്ഷനുകളിൽ നിന്ന് 'ജനന തീയതി' തെരഞ്ഞെടുക്കുക

ജനനത്തീയതി തിരുത്തുന്നതിന് ഇത് തെളിയിക്കുന്ന ഒറിജിനൽ രേഖയുടെ സ്കാൻ ചെയ്ത പകർപ്പ് ആവശ്യമാണ്. 

ഘട്ടം 8: ഈ ഡോക്യുമെന്റുകൾ അപ്‌ലോഡ് ചെയ്ത് പേയ്‌മെന്റ് നടത്തണം

ശ്രദ്ധിക്കേണ്ടത്

ഓൺലൈൻ അപ്‌ഡേറ്റ് ഫീസ് 50 രൂപയാണ്. നിങ്ങൾക്ക് ക്രെഡിറ്റ്/ഡെബിറ്റ് കാർഡ് അല്ലെങ്കിൽ നെറ്റ് ബാങ്കിങ് വഴി പണമടയ്ക്കാം. ശേഷം, നിങ്ങൾ നൽകിയ രേഖകൾ ശരിയാണോ എന്ന് അധികൃതർ പരിശോധിക്കും.  ശേഷം എൻറോൾമെന്റ് ഐഡിയും ഫലവും സഹിതമുള്ള ഒരു SMS അറിയിപ്പ് നിങ്ങൾക്ക് ലഭിക്കും.

UIDAI വെബ്‌സൈറ്റ് അനുസരിച്ച്, സാധാരണയായി അപ്‌ഡേറ്റ് അഭ്യർത്ഥന 90% സേവന മാനദണ്ഡങ്ങളോടെ 30 ദിവസത്തിനുള്ളിൽ പൂർത്തിയാകും. myaadhaar.uidai.gov.in സന്ദർശിക്കുന്നതിലൂടെ നിങ്ങൾക്ക് Application status പരിശോധിക്കാം.
നിലവിൽ, നിങ്ങളുടെ ജനനത്തീയതി ഓൺലൈനിൽ മാറ്റുന്നത് ഒരു തവണ മാത്രമേ അനുവദിക്കൂ. അനുവദനീയമായ സമയത്തേക്കാൾ കൂടുതൽ തവണ അപ്ഡേഷൻ നടത്തണമെങ്കിൽ ആധാർ കേന്ദ്രമോ അക്ഷയയോ സന്ദർശിച്ച് അപ്ഡേഷൻ നടത്താം. 

ഇതിനായി 1969-ലെ ജനന-മരണ രജിസ്ട്രേഷൻ ആക്ട് പ്രകാരം അതോറിറ്റി നൽകുന്ന DOB സർട്ടിഫിക്കറ്റ് ഹാജരാക്കണം. ജനനത്തീയതി അപ്‌ഡേറ്റ് ചെയ്യണമെന്ന് അപേക്ഷിക്കുന്ന ഒരു self-declaration ഉം ആവശ്യമാണ്.

Anju M U

Anju M U

She loves to connect you to the latest Technology News and updates. Covering latest film releases in OTT and Malayalam movie news. Specialised in topics like Technology, Film and Travel. View Full Profile

Digit.in
Logo
Digit.in
Logo