ഇന്ന് ഗൂഗിൾ പേ (Google Pay) ഉപയോഗിക്കാത്തവരായി വളരെ ചുരുക്കം പേരായിരിക്കും ഉണ്ടാകുക. online paymentന്റെ ഏറ്റവും ജനപ്രിയ മാർഗമായ ഗൂഗിൾ പേയിൽ എന്നാൽ ചിലപ്പോഴൊക്കെ സാങ്കേതിക തടസ്സങ്ങളുണ്ടാവാറുണ്ട്. അതായത്, എന്തെങ്കിലും സാധനങ്ങൾ വാങ്ങി പണമടക്കാൻ ശ്രമിക്കുമ്പോഴോ, ബന്ധുക്കൾക്കോ സുഹൃത്തുക്കൾക്കോ പണം കൈമാറ്റം ചെയ്യാൻ ശ്രമിക്കുമ്പോഴോ ഗൂഗിൾപേ പ്രശ്നമാകാറില്ലേ?
പലപ്പോഴും പേയ്മെന്റ് പ്രോസസിങ് എന്ന ഓപ്ഷൻ കാണിക്കുമ്പോൾ ബാങ്ക് അക്കൌണ്ടിൽ നിന്ന് തുക നഷ്ടമായോ, ലഭിക്കേണ്ട ആളുടെ അക്കൌണ്ടിൽ പണം എത്തിയോ എന്നതിലും സംശയം വരും. ഇങ്ങനെയുള്ള അവസരങ്ങളിൽ പെൻഡിങ് ആയി തുടരുന്ന പെയ്മെന്റുകൾ കാൻസൽ ചെയ്യാൻ സാധിക്കും.
എന്തെങ്കിലും പേയ്മെന്റ് പെൻഡിങ് സ്റ്റാറ്റസിലാണ് കാണിക്കുന്നതെങ്കിൽ, നിങ്ങൾക്ക് അത് കാൻസൽ ചെയ്യുന്നതിനോ പേയ്മെന്റുമായി മുന്നോട്ട് പോകാനോ സാധിക്കുന്നതല്ല എന്നതാണ് അത് വ്യക്തമാക്കുന്നത്. ഈ പേയ്മെന്റ് കംപ്ലീറ്റ് ആകുന്നതിന് ഒരുപക്ഷേ 3 മുതൽ 5 ദിവസം വരെ സമയമെടുത്തേക്കും. ചില സന്ദർഭങ്ങളിൽ, പേയ്‌മെന്റ് 'failed' എന്നും കാണിക്കുന്നതാണ്.