HIGHLIGHTS
വാട്സ്ആപ്പിലൂടെ ഇനി ഗ്യാസ് സിലിണ്ടർ ബുക്ക് ചെയ്യാം
ഇൻഡെൻ, എച്ച്പി സിലിണ്ടറുകൾ ഇങ്ങനെ ബുക്കിങ് നടത്താവുന്നതാണ്
എന്തും വാട്സ്ആപ്പിലൂടെ ചെയ്യാമെങ്കിൽ പിന്നെ വീട്ടിലേക്ക് പാചകവാതകം ബുക്ക് ചെയ്യാനും സാധിക്കുമല്ലോ! ഗ്യാസ് സിലിണ്ടറുകൾ പല രീതിയിലും ബുക്ക് ചെയ്യാമെങ്കിലും WhatsApp വഴി വളരെ എളുപ്പത്തിൽ ബുക്ക് ചെയ്ത് വാങ്ങാനാകും. ഇങ്ങനെ ഓൺലൈനായി, അതും വാട്സ്ആപ്പ് വഴി ഗ്യാസ് ബുക്ക് ചെയ്യുന്നത് വഴി നിങ്ങൾക്ക് സമയം മാത്രം ലാഭിക്കാമെന്നല്ല. ഈ സേവനത്തിന് അധിക ചാർജൊന്നും ഈടാക്കുന്നില്ല എന്നതിന് പുറമെ, എവിടെ വച്ചും എപ്പോൾ വേണമെങ്കിലും Gas booking സാധ്യമാണ്. ആപ്പ് വഴി പണമടയ്ക്കാനും കൂടാതെ ഡെലിവറി ട്രാക്ക് ചെയ്യാനുമുള്ള സംവിധാനം ലഭിക്കുന്നു.
WhatsApp വഴി LPG ബുക്കിങ്
- വാട്സ്ആപ്പ് വഴി ഇൻഡെൻ ഗ്യാസ് സിലിണ്ടർ ബുക്ക് ചെയ്യാൻ സാധിക്കുന്നതാണ്. ഇത് എങ്ങനെയെന്ന് പരിശോധിക്കാം.
- Indane Gas ഉപഭോക്താക്കൾക്ക് 7588888824 എന്ന നമ്പറിൽ വിളിച്ച് ഗ്യാസ് ബുക്ക് ചെയ്യാം.
- ഇതിനായി നിങ്ങൾ ഈ ഫോൺ നമ്പർ ആദ്യം മൊബൈലിൽ സേവ് ചെയ്യുക.
- തുടർന്ന്, WhatsApp ഓപ്പൺ ചെയ്ത് സേവ് ചെയ്ത ഈ കോണ്ടാക്റ്റ് തെരഞ്ഞെടുക്കുക.
- ശേഷം BOOK അല്ലെങ്കിൽ REFILL എന്ന് ടൈപ്പ് ചെയ്ത് അയയ്ക്കുക.
- ഈ ബുക്കിങ് വിജയകരമായാൽ പൂർത്തിയായി എന്ന് അറിയിച്ചുകൊണ്ട് ഒരു സന്ദേശം ലഭിക്കുന്നതാണ്.
കൂടാതെ, ഏത് ദിവസം നിങ്ങൾക്ക് ഗ്യാസ് സിലിണ്ടർ ലഭിക്കുമെന്നതും സന്ദേശത്തിൽ അറിയാൻ സാധിക്കും.
- ഇത് കൂടാതെ, ഗ്യാസ് ബുക്കിങ്ങിന്റെ സ്റ്റാറ്റസ് അറിയേണ്ടവർക്ക്, STATUS, ഓർഡർ നമ്പർ എന്നിവ എഴുതി ഈ പറഞ്ഞ നമ്പറിലേക്ക് തന്നെ അയയ്ക്കാവുന്നതാണ്.
- ഇനി HP ഗ്യാസ് സിലിണ്ടറാണ് നിങ്ങൾക്ക് ആവശ്യമുള്ളതെങ്കിൽ 9222201122 എന്ന നമ്പർ ഫോണിൽ സേവ് ചെയ്യുക.
- ഈ നമ്പർ സേവ് ചെയ്‌ത ശേഷം, WhatsAppൽ സേവ് ചെയ്ത ഈ കോണ്ടാക്റ്റ് തുറക്കുക.
- ഇതിൽ HP ഗ്യാസ് സിലിണ്ടർ എന്ന് ടൈപ്പ് ചെയ്ത് ബുക്ക് ചെയ്യാം. ഇതിന് HP ഗ്യാസ് സിലിണ്ടർ ബുക്കിങ് എന്ന് കൊടുക്കുക.
- ശേഷം, ഓർഡർ ചെയ്തതിന്റെ വിശദാംശങ്ങൾ ലഭിക്കുന്നതാണ്.
ഇതിലൂടെ ഏത് ദിവസം ഗ്യാസ് സിലിണ്ടർ ലഭിക്കുമെന്നത് എന്നതുൾപ്പെടെയുള്ള വിവരങ്ങൾ ലഭിക്കുന്നതാണ്.