HIGHLIGHTS
പ്രയാസകരമായ തത്ക്കാൽ ടിക്കറ്റ് ബുക്കിങ് എങ്ങനെ ഓൺലൈനായി ചെയ്യാം?
IRCTC ആപ്പ് വഴിയും, IRCTC വെബ്സൈറ്റ് വഴിയും Tatkal booking നടത്താം
അടിയന്തര സാഹചര്യങ്ങളിൽ ട്രെയിൻ യാത്ര ചെയ്യുമ്പോൾ സ്ലീപർ സീറ്റും മറ്റും ബുക്ക് ചെയ്യാൻ ഏറ്റവും കൂടുതൽ ആശ്രയിക്കുന്നത് Tatkal ടിക്കറ്റുകളെയാണ്. റെയിൽ വേ സ്റ്റേഷനിൽ പോയി നീണ്ട കാത്തിരിപ്പിലാണ് തത്ക്കാലും പ്രീമിയം തത്ക്കാലും എടുക്കാറുള്ളത്. അതുമല്ലെങ്കിൽ കമ്പ്യൂട്ടർ കഫേകളിലും മറ്റും പോയി മിഴിചിമ്മാതെ കാത്തിരുന്നാൽ Tatkal കിട്ടിയാലായി.
2A/3A/CC/EC/3E പോലുള്ള എസി കോച്ചുകളിലേക്കുള്ള Tatkal booking രാവിലെ 10 മണി മുതലും, SL/FC/2S പോലുള്ള നോൺ-എസി ക്ലാസിനുള്ള Tatkal booking രാവിലെ 11 മണിക്കുമാണ് ആരംഭിക്കുന്നത്.
എന്നാൽ IRCTC ആപ്പ് വഴിയും, IRCTC വെബ്സൈറ്റ് വഴിയും യാത്രക്കാർക്ക് തന്നെ ടിക്കറ്റ് ബുക്ക് ചെയ്യാനാകും. ശരിക്കും അൽപം പ്രയാസകരമായ തത്ക്കാൽ ടിക്കറ്റ് ബുക്കിങ് എങ്ങനെ ഓൺലൈനായി ചെയ്യാമെന്ന് നോക്കാം.
IRCTC ആപ്പ് വഴി Tatkal booking
- Tatkal bookingന് ആദ്യം നിങ്ങളുടെ ഫോണിൽ IRCTCയുടെ ആപ്പ് ഡൗൺലോഡ് ചെയ്യുക.
- ഇത് ഇൻസ്റ്റാൾ ചെയ്ത ശേഷം IRCTC അക്കൗണ്ടിൽ ലോഗിൻ ചെയ്യുക.
- തുടർന്ന് Tatkal booking എന്ന ഓപ്ഷൻ തെരഞ്ഞെടുക്കുക.
- ശേഷം ട്രെയിനും യാത്രാ തീയതിയും തെരഞ്ഞെടുക്കുക.
- യാത്ര ചെയ്യുന്നവരുടെ വിവരങ്ങൾ പൂരിപ്പിക്കുക.
- ശേഷം, നിങ്ങൾക്ക് വേണ്ട കോച്ചും ബർത്തും തെരഞ്ഞെടുക്കുക.
- എത്ര തുക ഈടാക്കുന്നു എന്നതെല്ലാം പരിശോധിച്ച ശേഷം ബുക്കിംഗ് സ്ഥിരീകരിക്കുക.
- ക്രെഡിറ്റ് കാർഡ്, ഡെബിറ്റ് കാർഡ്, നെറ്റ് ബാങ്കിംഗ്, യുപിഐ പേയ്മെന്റ് എന്നിവയിൽ ഏതെങ്കിലും തെരഞ്ഞെടുത്ത് പണമടയ്ക്കുക.
- പേയ്മെന്റ് പൂർത്തിയാക്കുക.
- ഇതിന് ശേഷം IRCTC ആപ്പിൽ നിന്ന് നിങ്ങൾക്ക് ടിക്കറ്റ് ഡൗൺലോഡ് ചെയ്യാവുന്നതാണ്.
IRCTC വെബ്സൈറ്റ് വഴി Tatkal booking
- Tatkal bookingനായി മൊബൈലിലോ ലാപ്ടോപ്പിലോ IRCTC വെബ്‌സൈറ്റ് irctc.co.in. തുറക്കുക.
- നിങ്ങൾക്ക് ഒരു IRCTC അക്കൌണ്ട് വേണമെന്നത് നിർബന്ധമാണ്.
- ഇവിടെ നിങ്ങൾ IRCTC യൂസർ ഐഡിയും പാസ്‌വേഡും ഉപയോഗിച്ച് ലോഗിൻ ചെയ്യുക. ഇവിടെ സൈൻ അപ്പ് ബട്ടണിൽ ക്ലിക്ക് ചെയ്യുക.
- ശേഷം ബുക്ക് ടിക്കറ്റ് എന്ന ഓപ്ഷനിൽ ക്ലിക്ക് ചെയ്യുക.
- ഇവിടെ നിന്നും Tatkal booking ഓപ്ഷൻ സെലക്റ്റ് ചെയ്യണം.
- തുടർന്ന് ട്രെയിൻ, യാത്ര പുറപ്പെടുന്ന സ്ഥലം, എത്തിച്ചേരേണ്ട സ്റ്റേഷൻ, യാത്രാ തീയതി, ക്ലാസ് എന്നീ വിവരങ്ങൾ നൽകുക.
- ശേഷം ബുക്കിങ്ങിന് യാത്രക്കാരുടെ വിവരങ്ങൾ നൽകുക. ഏത് ബെർത്ത് വേണമെന്നതും തെരഞ്ഞെടുക്കാം.
- ലോവർ ബർത്തിൽ മുതിർന്നവർക്കാണ് മുൻഗണന. അതിനാൽ ഈ വിഭാഗത്തിൽ ഉൾപ്പെടാത്തവരാണെങ്കിൽ മിഡിൽ ബെർത്തോ, അപ്പർ ബെർത്തോ, സൈഡ് ബെർത്തോ നൽകുക.
- ശേഷം, ടിക്കറ്റ് വിലയും വിവരങ്ങളും പരിശോധിച്ച് പേയ്‌മെന്റ് പേജ് തുറക്കുക.
- നേരത്തെ പോലെ, ക്രെഡിറ്റ് കാർഡ്, ഡെബിറ്റ് കാർഡ്, നെറ്റ് ബാങ്കിംഗ്, UPI പേയ്മെന്റ് എന്നിവയിൽ ഏതെങ്കിലും ഓപ്ഷൻ തെരഞ്ഞെടുക്കുക.
- ബുക്കിങ് വിവരങ്ങൾ ഒന്നുകൂടി പരിശോധിച്ച് പേയ്മെന്റ് നടത്താം. തുടർന്ന് വെബ്സൈറ്റിൽ നിന്ന് ഇ-ടിക്കറ്റ് ഡൌൺലോഡ് ചെയ്യാം.