IRCTC Update: ട്രെയിൻ യാത്ര കൂടുതൽ സുഗമമാക്കാൻ WhatsApp വഴി Food Order ചെയ്യാം

IRCTC Update: ട്രെയിൻ യാത്ര കൂടുതൽ സുഗമമാക്കാൻ WhatsApp വഴി Food Order ചെയ്യാം
HIGHLIGHTS

ട്രെയിൻ യാത്രക്കിടെ വാട്സ്ആപ്പിലൂടെ Food Order ചെയ്യാം.

എന്നാൽ ഏതാനും ട്രെയിനുകളിൽ മാത്രമാണ് ഈ സംവിധാനം ലഭ്യമാക്കിയിട്ടുള്ളത്.

IRCTCയുടെ ഈ പുതിയ അപ്ഡേറ്റിനെ കുറിച്ച് കൂടുതലറിയാം.

IRCTC Latest: രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ സ്ഥാപനമാണ് Indian Railway. മുമ്പെല്ലാം ഇന്ത്യൻ റെയിൽവേയുടെ സേവനങ്ങളിൽ യാത്രക്കാർ അതൃപ്തി പ്രകടിപ്പിച്ചിരുന്നുവെങ്കിലും, ഇന്ന് സാഹചര്യം മാറിക്കഴിഞ്ഞു. യാത്ര ചെയ്യുമ്പോഴുള്ള സുരക്ഷയിലും, ശുചിമുറിയിലെ വൃത്തിയിലും, ഭക്ഷണത്തിലുമെല്ലാം താരതമ്യേന IRCTC മികച്ച സേവനം നൽകിത്തുടങ്ങിയിട്ടുണ്ട്. അതിനാൽ തന്നെ ദൂരെയാത്രകൾക്ക് ഏറ്റവും പ്രഥമ ഓപ്ഷനായി Train തെരഞ്ഞെടുക്കാവുന്നതാണ്.

തിനേക്കാളുപരി, ആധുനിക സാങ്കേതിക വിദ്യകളും ഓൺലൈൻ സംവിധാനങ്ങളും ഉപയോഗിക്കുന്നുവെന്നതും IRCTC കാര്യങ്ങൾ കൂടുതൽ എളുപ്പമാക്കി. ഇത്തരത്തിൽ ഇന്ത്യൻ റെയിൽവേയുടെ ഏറ്റവും പുതിയ സേവനത്തെ കുറിച്ചാണ് ഇവിടെ വിവരിക്കുന്നത്. അതായത് ട്രെയിൻ യാത്രക്കിടെ ഇഷ്ടപ്പെട്ട ചില ഭക്ഷണശാലകളിൽ നിന്ന് നിങ്ങളുടെ അഭിരുചിക്ക് അനുസരിച്ച് എന്തെങ്കിലും ഓർഡർ ചെയ്യാൻ തോന്നാറില്ലേ? ഇന്ത്യൻ റെയിൽവേ കാറ്ററിംഗ് ആൻഡ് ടൂറിസം കോർപ്പറേഷൻ (IRCTC) ഈ സേവനം നിങ്ങളുടെ WhatsAppലൂടെ ഒരുക്കിത്തരുന്നു.

IRCTC പ്രത്യേകമായി വികസിപ്പിച്ച www.catering.irctc.co.in എന്ന വെബ്‌സൈറ്റ് വഴിയും അതിന്റെ ഇ-കാറ്ററിംഗ് ആപ്പ് ഫുഡ് ഓൺ ട്രാക്കിലൂടെയും യാത്രക്കാർക്കായി ഇ-കാറ്ററിങ് സേവനങ്ങൾ ലഭ്യമാണ്. ഇന്ത്യൻ റെയിൽവേ ഇപ്പോൾ യാത്രക്കാർക്ക് വാട്‌സ്ആപ്പ് വഴി തീവണ്ടികളിൽ ഭക്ഷണം ബുക്ക് ചെയ്യാൻ അനുവദിക്കുന്നു. എങ്ങനെയാണ് WhatsApp വഴി Food Order ചെയ്യേണ്ടതെന്ന് ഇവിടെ വിവരിക്കുന്നു.
വാട്സ്ആപ്പിലൂടെ ട്രെയിനിൽ Food Order ചെയ്യാം

+91 8750001323 എന്ന നമ്പറിൽ ഡയൽ ചെയ്‌ത് യാത്രക്കാർക്ക് ഈ ഫീച്ചർ ഉപയോഗിക്കാം. നിലവിൽ തെരഞ്ഞെടുത്ത ട്രെയിനുകളിൽ മാത്രമാണ് ഈ ഫീച്ചർ ലഭ്യമായിട്ടുള്ളത്. എന്നാൽ, ഉപഭോക്തൃ ഫീഡ്‌ബാക്കിന്റെ അടിസ്ഥാനത്തിൽ മറ്റുള്ള Trainകളിലേക്കും ഇത് വ്യാപിപ്പിക്കും. എന്നാൽ, നെറ്റ്‌വർക്ക് കണക്റ്റിവിറ്റി പ്രശ്‌നങ്ങൾ കാരണം ചിലപ്പോൾ വെബ്‌സൈറ്റ് ആക്‌സസ് ചെയ്യാൻ കൂടുതൽ സമയമെടുത്തേക്കാം. എങ്കിലും ഇന്ന് വളരെ കൂടുതലായി ഉപയോഗിക്കുന്ന മെസേജിങ് ആപ്ലിക്കേഷനായ WhatsAppലൂടെ ട്രെയിൻ യാത്ര സുഗമമാക്കാമെന്നത് അത്യധികം പ്രയോജനകരമാണ്.

Anju M U

Anju M U

She loves to connect you to the latest Technology News and updates. Covering latest film releases in OTT and Malayalam movie news. Specialised in topics like Technology, Film and Travel. View Full Profile

Digit.in
Logo
Digit.in
Logo