അവസാന തീയതി നീട്ടിവച്ചെങ്കിലും PAN Cardഉം Aadhaarഉം തമ്മിൽ ബന്ധിപ്പിക്കുന്നതിനുള്ള ഓട്ടപ്പാച്ചിലിലാണ് എല്ലാവരും. എന്നാൽ, നിങ്ങളുടെ ആധാർ കാർഡ് പാൻ കാർഡുമായി ലിങ്ക് ചെയ്യാൻ ശ്രമിക്കുമ്പോൾ അത് പരാജയപ്പെടുകയാണെങ്കിൽ PAN Card, Aadhaar Cardകളിൽ രജിസ്റ്റർ ചെയ്ത വിശദാംശങ്ങൾ പരിശോധിക്കേണ്ടതുണ്ട്. അതായത്, ജനനത്തീയതി, പേര്, ലിംഗം പോലുള്ള അടിസ്ഥാന വിവരങ്ങൾ പാൻ കാർഡിലും ആധാർ കാർഡിലും ഒരുപോലെയാണോ എന്നത് ഉറപ്പാക്കണം. അല്ലാത്ത പക്ഷം, PAN- Aadhaar Linking പരാജയപ്പെട്ടേക്കാം…
എന്നാൽ ഇത്തരം പ്രശ്നങ്ങൾക്കും പരിഹാരമുണ്ട്. ചുവടെ വിശദീകരിക്കുന്നു.
PAN കാർഡിലും Aadhaar കാർഡിലും നിങ്ങളുടെ പേര് വ്യത്യസ്തമാണെങ്കിൽ, ഈ 2 രേഖകളും ബന്ധിപ്പിക്കുന്നതിൽ നിങ്ങൾക്ക് ബുദ്ധിമുട്ടുകൾ നേരിടേണ്ടി വന്നേക്കാം. അതായത്, ആധാർ കാർഡിലൂടെ രജിസ്റ്റർ ചെയ്ത പാൻ കാർഡിലെ പേരിൽ ചെറിയ പൊരുത്തക്കേട്/ mismatch ഉണ്ടെങ്കിൽ, ആധാർ കാർഡിൽ രജിസ്റ്റർ ചെയ്തിട്ടുള്ള നിങ്ങളുടെ മൊബൈൽ നമ്പറിൽ OTP ലഭിക്കും. എന്നാൽ, ശ്രദ്ധിക്കേണ്ടത് ആധാറിലും പാൻ കാർഡിലുമുള്ള Gender, Date of Birth എന്നിവ ഒരുപോലെ ആണെങ്കിൽ മാത്രമേ ഈ OTP സേവനം ലഭ്യമാകുകയുള്ളൂ. മറിച്ച്, ആധാറിലും പാനിലുമുള്ള പേരുകൾ പൂർണമായും ഒരുപോലെയാകുന്നില്ലെങ്കിൽ PAN- Aadhaar Linking പരാജയപ്പെടും. ഈ സാഹചര്യത്തിൽ, നിങ്ങൾ ഒന്നുകിൽ പാൻ കാർഡിലോ അല്ലെങ്കിൽ ആധാർ കാർഡിലോ ആവശ്യമായ മാറ്റങ്ങൾ വരുത്തേണ്ടതായി വരുന്നു.
ആധാർ കാർഡ് ഡാറ്റാബേസിൽ നിങ്ങളുടെ പേര് അപ്ഡേറ്റ് ചെയ്യാനാകും. ഇത് ഓൺലൈൻ വഴിയും അക്ഷയ കേന്ദ്രങ്ങൾ വഴിയും നടപ്പാക്കാം. Online ആയി ആധാർ കാർഡിലെ പേര് മാറ്റാൻ ആഗ്രഹിക്കുന്നവർ SSVP പോർട്ടൽ സന്ദർശിക്കുക. ഇവിടെ നിങ്ങൾ അപ്ഡേറ്റ് ചെയ്യാൻ അല്ലെങ്കിൽ മാറ്റാൻ ആഗ്രഹിക്കുന്നതെന്താണെന്ന് തിരഞ്ഞെടുക്കണം.
ശേഷം, ഇവിടെ ആവശ്യമായ വിവരങ്ങൾ പൂരിപ്പിച്ച് ഫോം Submit ചെയ്യുക. അപ്പോൾ ഒരു URN ജനറേറ്റ് ചെയ്യപ്പെടുന്നു. തുടർന്ന്, BPO സെലക്റ്റ് ചെയ്ത ശേഷം ശരിയായ പേര് തെളിയിക്കുന്ന രേഖയുടെ ഒറിജിനൽ സ്കാൻ അറ്റാച്ച് ചെയ്യണം.
ശേഷം, Unique Request Number (URN) ഉപയോഗിച്ച് നിങ്ങൾക്ക് ആധാർ അപ്‌ഡേറ്റ് സ്റ്റാറ്റസ് പരിശോധിക്കാം.
Offline ആയാണ് പേര് മാറ്റുന്നതെങ്കിൽ ആധാർ കേന്ദ്രമോ അക്ഷയ കേന്ദ്രമോ സന്ദർശിക്കുക. ആധാർ അപ്‌ഡേഷൻ ഫോം നിങ്ങൾക്ക് https://uidai.gov.in/images/aadhaar_enrolment_correction_form_version_2.1.pdf എന്ന സൈറ്റിൽ നിന്നും ലഭ്യമാണ്.
ഇനി PAN Cardലാണ് പേരിൽ വ്യത്യാസമെങ്കിൽ ഇതിലും മാറ്റം വരുത്താവുന്നതാണ്.
പാനിൽ നിങ്ങളുടെ പേര് അപ്ഡേറ്റ് ചെയ്യണമെങ്കിൽ, നിങ്ങൾ https://www.onlineservices.nsdl.com/paam/endUserRegisterContact.html എന്ന സൈറ്റ് സന്ദർശിക്കുക. ഇതിൽ Application Type സെലക്റ്റ് ചെയ്ത് Changes or Correction in existing PAN Data/Reprint of PAN Card (No changes in existing PAN Data) എന്ന ഓപ്ഷൻ തെരഞ്ഞെടുക്കുക. പേര്, ലാസ്റ്റ് നെയിം, ഫസ്റ്റ് നെയിം, ജനനത്തീയതി, ഇമെയിൽ ഐഡി, പാൻ നമ്പർ തുടങ്ങിയ മറ്റ് വിവരങ്ങൾ പൂരിപ്പിക്കുക.
അതിനുശേഷം നിങ്ങൾ ഇന്ത്യൻ പൗരനാണോ അല്ലയോ എന്ന് സ്ഥിരീകരിച്ച് ക്യാപ്‌ച കോഡ് നൽകുക. അതിനുശേഷം, ഒരു ടോക്കൺ നമ്പർ ജനറേറ്റുചെയ്യും. Continue with PAN Application Form എന്നത് നൽകുക. തുടർന്ന് പാൻ കാർഡ് തിരുത്തുന്നതിനുള്ള ഫോം https://tin.tin.nsdl.com/pan/correctiondsc.html എന്ന സൈറ്റിൽ നിന്നും ഓൺലൈനായി ലഭിക്കുന്നതാണ്.