5 മുതൽ 15 വയസ് വരെയുള്ളവർ Aadhaar Cardന് എങ്ങനെ അപേക്ഷിക്കാം?

5 മുതൽ 15 വയസ് വരെയുള്ളവർ Aadhaar Cardന് എങ്ങനെ അപേക്ഷിക്കാം?
HIGHLIGHTS

ആധാർ കാർഡ് വ്യക്തിജീവിതത്തിൽ ഒഴിവാക്കാൻ പറ്റാത്ത ഒരു ഘടകമാണ്

5 മുതൽ 15 വയസ്സ് വരെയുള്ള കുട്ടികൾക്ക് മൈനർ ആധാർ കാർഡിന് അപേക്ഷിക്കാം

മൈനർ ആധാർ കാർഡിന് അപേക്ഷിക്കുന്നതിനുള്ള നടപടിക്രമങ്ങൾ താഴെ കൊടുത്തിട്ടുണ്ട്

ആധാർ കാർഡ് (Aadhaar Card)വ്യക്തിജീവിതത്തിൽ ഒഴിവാക്കാൻ പറ്റാത്ത ഒരു ഘടകമാണ്. ഒരു പൗരന്റെ ഐഡെൻറിറ്റി, വിലാസം, പ്രായം തുടങ്ങിയ കാര്യങ്ങളെല്ലാം തെളിയിക്കുവാൻ ഈ 12 അക്ക സവിശേഷ തിരിച്ചറിയൽ രേഖ മതിയാവും. അതുകൊണ്ട് തന്നെ ആധാറി(Aadhaar Card)ന് പ്രത്യേക പ്രാധാന്യവുമുണ്ട്. കൂടാതെ ഗവൺമെന്റ് സ്‌കീമുകളും സബ്സിഡികളും നേടണമെങ്കിലും ബാങ്ക് അക്കൗണ്ടുകൾ ഓപ്പൺ ചെയ്യണമെങ്കിലും പാസ്പോർട്ട് നേടുക തുടങ്ങിയ വിവിധ ആവശ്യങ്ങൾക്ക് ഇന്ന് ആധാർ കാർഡ് (Aadhaar Card) വളരെ അത്യാവശ്യമാണ്. ആധാർ കാർഡ് മുതിർന്നവർക്കുള്ളതാണെങ്കിലും പ്രായപൂർത്തിയാകാത്തവർക്കും സ്വന്തമായി ആധാർ കാർഡ് (Aadhaar Card) ലഭിക്കും. 5 മുതൽ 15 വയസ്സ് വരെയുള്ള കുട്ടികൾക്കും ഇപ്പോൾ മൈനർ ആധാർ കാർഡി(Aadhaar Card)ന് അപേക്ഷിക്കാം. അപേക്ഷിക്കുന്നതിനുള്ള നടപടിക്രമങ്ങൾ താഴെ കൊടുത്തിട്ടുണ്ട്.

മൈനർ ആധാർ കാർഡിന് അപേക്ഷിക്കുമ്പോൾ വേണ്ട രേഖകൾ 

  • കുട്ടിയുടെ ജനന സർട്ടിഫിക്കറ്റ് അല്ലെങ്കിൽ സ്‌കൂൾ സർട്ടിഫിക്കറ്റ്.
  • മാതാപിതാക്കളുടെ ആധാർ കാർഡ് അല്ലെങ്കിൽ പാൻ കാർഡ്, പാസ്പോർട്ട് അല്ലെങ്കിൽ ഡ്രൈവിംഗ് ലൈസൻസ് പോലുള്ള സർക്കാർ ഐഡി കാർഡ്
  • വൈദ്യുതി ബിൽ, വാട്ടർ ബിൽ അല്ലെങ്കിൽ ടെലിഫോൺ ബിൽ തുടങ്ങിയവ പോലുള്ള രക്ഷിതാവിന്റെ വിലാസം തെളിയിക്കുന്നതിനുള്ള രേഖ
  • കുട്ടിയുടെ പാസ്പോർട്ട് സൈസ് ഫോട്ടോ

മൈനർ ആധാർ കാർഡിന് എങ്ങനെ അപേക്ഷിക്കാം 

  • അടുത്തുള്ള ആധാർ എൻറോൾമെന്റ് സെന്റർ സന്ദർശിക്കേണ്ടതുണ്ട്. 
  • കുട്ടിയും ആവശ്യമായ എല്ലാ രേഖകളും സഹിതം എൻറോൾമെന്റ് കേന്ദ്രത്തിലെത്തുക.
  • പൂരിപ്പിച്ച ശേഷം കുട്ടിയുടെ ഫോട്ടോ എടുക്കുക. 
  • നവജാത ശിശുക്കൾക്ക് ആധാർ കാർഡിന് അപേക്ഷിക്കുൾേ ബയോമെട്രിക് വിവരങ്ങൾ നല്‌കേണ്ടതില്ല.
  • ഒരു കുട്ടി് 5 വയസ്സിന് താഴെയാണെങ്കിൽ, യുഐഡിഎഐ പ്രകാരം, കുട്ടിക്ക് വേണ്ടി മാതാപിതാക്കളിൽ അല്ലെങ്കിൽ രക്ഷിതാക്കളിൽ ഒരാൾ ആധികാരികത നൽകുകയും എൻറോൾമെന്റ് ഫോമിൽ ഒപ്പിട്ട് പ്രായപൂർത്തിയാകാത്തയാളെ എൻറോൾ ചെയ്യുന്നതിനുള്ള സമ്മതം നൽകുകയും വേണം.
  • മാത്രമല്ല കുട്ടിക്ക് ഡെമോഗ്രാഫിക് വിവരങ്ങളുടെ അടിസ്ഥാനത്തിൽ ആധാർ ലഭ്യമാക്കുകയും അതിൽ മാതാപിതാക്കളുടെ മുഖചിത്രം ബയോമെട്രിക്ക് വിവരമായി ഉപയോഗിക്കുകയും ചെയ്യും. 
  • കുട്ടിക്ക് 5 വയസ്സ് തികയുമ്പോൾ ബയോമെട്രിക്‌സ് നിർബന്ധമായും അപ്‌ഡേറ്റ് ചെയ്യേണ്ടതുണ്ട്. കുഞ്ഞിന് അഞ്ച് വയസ്സ് തികയുമ്പോൾ കയ്യിലെ പത്ത് വിരലുകളുടെ ബയോമെട്രിക്കും രേഖപ്പെടുത്താം. 
  • എ്ന്നാൽ കുട്ടി വിദേശത്ത് ആണെങ്കിൽ, തിരിച്ചറിയൽ രേഖയായി  കുട്ടിയുടെ സാധുതയുള്ള ഇന്ത്യൻ പാസ്പോർട്ട് നിർബന്ധമാണ്.
  • അതേസമയം പത്തുവർഷമായി ആധാർ രേഖകൾ പുതുക്കാത്തവർക്ക് തിരിച്ചറിയൽ രേഖയുൾപ്പെടെ ഇപ്പോൾ അപ്‌ഡേറ്റ് ചെയ്യാവുന്നതാണ്, മേൽവിലാസം, തിരിച്ചറിയൽ രേഖകളടക്കം ജൂലൈ 14 വരെ സൗജന്യമായി അപ്‌ഡേറ്റ് ചെയ്യാവുന്നതാണ്.

Nisana Nazeer
Digit.in
Logo
Digit.in
Logo