WhatsAppൽ വോയിസ് റെക്കോഡുകളും സ്റ്റാറ്റസാക്കാം… എങ്ങനെ?

WhatsAppൽ വോയിസ് റെക്കോഡുകളും സ്റ്റാറ്റസാക്കാം… എങ്ങനെ?
HIGHLIGHTS

നേരിട്ട് വോയ്‌സ് നോട്ടുകൾ റെക്കോർഡ് ചെയ്യാനും അത് സ്റ്റാറ്റസായി പങ്കിടാനും സാധിക്കും

ഈ പുതിയ ഫീച്ചർ എങ്ങനെ വാട്സ്ആപ്പിൽ സെറ്റ് ചെയ്യാമെന്ന് നോക്കാം

WhatsApp തങ്ങളുടെ എല്ലാ ഉപയോക്താക്കൾക്കുമായി 'വോയ്‌സ് സ്റ്റാറ്റസ് അപ്‌ഡേറ്റ്' എന്ന പുതിയ ഫീച്ചർ അവതരിപ്പിച്ചിരുന്നു. അതായത് ഇതുവരെ നിങ്ങൾക്ക് ഫോട്ടോകളും വാക്കുകകളും വീഡിയോകളുമായിരുന്നു വാട്സ്ആപ്പിൽ സ്റ്റാറ്റസാക്കാൻ കഴിഞ്ഞിരുന്നെങ്കിൽ ഇനി വോയിസ് നോട്ടുകളും സ്റ്റാറ്റസ് ആക്കി വയ്ക്കാം. ഇതുവരെ ഉണ്ടായിരുന്ന ഫീച്ചറുകളിൽ, അഥവാ നിങ്ങൾക്ക് വീഡിയോ വേണ്ട, ഓഡിയോ മാത്രം മതി എന്നുണ്ടെങ്കിൽ വീഡിയോ മോഡ് ഡാർക് ആക്കിയാണ് പലരും സ്റ്റാറ്റസുകൾ ഇട്ടിരുന്നത്. എന്നാൽ ഇനി വീഡിയോ ഒന്നും ഇല്ലാതെ നിങ്ങളുടെ സ്വന്തം ശബ്ദത്തിലുള്ള വോയിസുകളോ, പാട്ടുകളോ അങ്ങനെ എന്ത് ഓഡിയോ ഫയലുകളും Voice Status ആക്കി വയ്ക്കാവുന്നതാണ്.

WhatsAppൽ വോയിസും ഇനി സ്റ്റാറ്റസ്…

നേരിട്ട് വോയ്‌സ് നോട്ടുകൾ റെക്കോർഡ് ചെയ്യാനും അത് സ്റ്റാറ്റസായി പങ്കിടാനും ഉപയോക്താക്കളെ അനുവദിക്കുന്ന പുതിയ ഫീച്ചറാണിത്. വാട്സ്ആപ്പ് ഉപയോഗിക്കുന്ന ആൻഡ്രോയിഡ് ഉപയോക്താക്കൾക്കും ഐഒഎസ് ഉപഭോക്താക്കൾക്കും ഇത് ലഭ്യമാണ്. ഈ പുതിയ ഫീച്ചർ എങ്ങനെ വാട്സ്ആപ്പിൽ സെറ്റ് ചെയ്യാമെന്നും, വോയ്‌സ് സ്റ്റാറ്റസിന്റെ മറ്റ് നിബന്ധനകളും മനസിലാക്കാം…

  • ഇതിനായി ആദ്യം നിങ്ങളുടെ ഫോണിൽ വാട്സ്ആപ്പ് തുറക്കുക.
  • എന്നിട്ട് 'സ്റ്റാറ്റസ്' പേജ് ഓപ്പൺ ചെയ്യുക.
  • ഇവിടെ സ്ക്രീനിന്റെ താഴെ വലതുവശത്തായി നിങ്ങൾക്ക് പെൻസിൽ ഐക്കൺ കാണാം. ഇതിൽ ക്ലിക്ക് ചെയ്യുക.
  • ശേഷം, ഏതെല്ലാം ആളുകൾക്ക് നിങ്ങൾ സ്റ്റാറ്റസ് കാണാൻ അനുവദിക്കുന്നു എന്നതിനായി കോണ്ടാക്റ്റുകൾ തെരഞ്ഞെടുക്കുക.
  • Wordsഉം മറ്റും പോസ്റ്റ് ചെയ്യുമ്പോൾ കാണുന്ന പോലെ പേജിന് Background നിറം നൽകാം. അതായത്, ഇതിനായി പെയിന്റ് പാലറ്റ് ടാപ്പ് ചെയ്ത് നിറം മാറ്റാം.
  • ശേഷം WhatsApp സ്ക്രീനിലെ മൈക്രോഫോൺ ഐക്കൺ അമർത്തിപ്പിടിച്ചു കൊണ്ട് പറയേണ്ട കാര്യം റെക്കോഡ് ചെയ്യാം.
  • ഈ Voice സ്റ്റാറ്റസായി പോസ് ചെയ്യാൻ ആഗ്രഹിക്കുന്നുവെങ്കിൽ സ്ഥിരീകരണം നൽകുക.

മറ്റ് സാധാരണ സ്റ്റാറ്റസുകൾ പോലെ നിങ്ങളുടെ Voice Status ആർക്കൊക്കെ കാണാമെന്നത് നിങ്ങൾക്ക് നിശ്ചയിക്കാം. വാട്സ്ആപ്പ് ഈ ഫീച്ചർ പുറത്തിറക്കിയിട്ട് കുറച്ച് മാസങ്ങളായി. എന്നാൽ എല്ലാ ഉപയോക്താക്കളിലേക്കും ഇപ്പോഴാണ് വോയിസ് സ്റ്റാറ്റസ് ഫീച്ചർ എത്തുന്നത്.

അതുപോലെ WhatsApp അടുത്തിടെ പുറത്തിറക്കിയ എഡിറ്റ് മെസേജ് ഫീച്ചറും എല്ലാ ഉപയോക്താക്കളിലേക്കും പൂർണമായി എത്തിയിട്ടില്ല. അയച്ച മെസേജുകൾ എഡിറ്റ് ചെയ്യാമെന്നതിനാൽ ഈ ഫീച്ചർ ഏവരും കാത്തിരിക്കുന്ന അപ്ഡേറ്റുമാണ്.

Anju M U

Anju M U

She loves to connect you to the latest Technology News and updates. Covering latest film releases in OTT and Malayalam movie news. Specialised in topics like Technology, Film and Travel. View Full Profile

Digit.in
Logo
Digit.in
Logo