Pay Income Tax through PhonePe: ഫോൺ പേ വഴിയും ഇനി ആദായനികുതി അടയ്ക്കാം

Updated on 30-Jul-2023
HIGHLIGHTS

ആദായ നികുതി അടക്കുന്നതിനുള്ള പുതിയ സേവനം അവതരിപ്പിച്ചിരിക്കുകയാണ് ഫോൺ‌പേ

ഇൻകം ടാക്‌സ് പേയ്‌മെന്റ് എന്നപേരിലാണ് ആപ്പ് ഫീച്ചർ അവതരിപ്പിച്ചിരിക്കുന്നത്

ഫോൺപേ-യുടെ സഹായത്തോടെ എങ്ങനെ നികുതി അടയ്ക്കാമെന്ന് നോക്കാം

ആദായനികുതി സമർപ്പിക്കുന്നത് പലർക്കും ബുദ്ധിമുട്ടുള്ള കാര്യം തന്നെയാണ്. കാരണം ഇതിനായി ചെലവഴിക്കേണ്ടിവരുന്ന സമയദൈർഘ്യം പലർക്കും ബുദ്ധിമുട്ടുണ്ടാക്കും. എന്നാൽ ഈ പ്രക്രിയ സുഗമമാക്കിക്കൊണ്ട്, ആദായ നികുതി അടക്കുന്നതിനുള്ള പുതിയ സേവനം അവതരിപ്പിച്ചിരിക്കുകയാണ് ഡിജിറ്റൽ പേയ്മെന്റ് പ്ലാറ്റ്ഫോമായ ഫോൺ‌പേ. 'ഇൻകം ടാക്‌സ് പേയ്‌മെന്റ്' എന്നപേരിലാണ്  ആപ്പ് ഫീച്ചർ അവതരിപ്പിച്ചിരിക്കുന്നത്.

പുതിയ ഫീച്ചർ ഉപയോഗിച്ച്, നികുതിദായകർക്ക്, അത് വ്യക്തികളായാലും ബിസിനസ്സുകാരായാലും , ഈസിയായി ഫോൺപേ  ആപ്പിൽ നിന്ന് സെൽഫ് അസസ്മെന്റും, മുൻകൂർ ടാക്സും അടയ്‌ക്കാനാകും. ഐടി പോർട്ടലിൽ ലോഗിൻ ചെയ്യാതെ തന്നെ ഇതെല്ലാം സാധ്യമാവുകയും ചെയ്യും. ആദായ നികുതി റിട്ടേൺ ഫയൽ ചെയ്യാൻ  ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ, വെബ്‌സൈറ്റിലെ സാങ്കേതിക തകരാറുകളെക്കുറിച്ച് ആളുകൾ പരാതിപ്പെടുന്ന സാഹചര്യത്തിൽ , ഈ ഫീച്ചർ ടാക്സ് ഫയലിംഗിന് ബദൽ ആയി മാറുമെന്ന് മാത്രമല്ല, വെബ്‌സൈറ്റിലെ ലോഡ് കുറയ്ക്കുകയും ചെയ്യും.

ഉപഭോക്താവിന് ക്രെഡിറ്റ് കാർഡോ, യുപിഐയോ ഉപയോഗിച്ചു പേ ചെയ്യാം

ഈ സൗകര്യം ലഭ്യമാവാൻ ഉപഭോക്താവിന് ക്രെഡിറ്റ് കാർഡോ, യുപിഐയോ ഉപയോഗിക്കാം. ക്രെഡിറ്റ് കാർഡ് വഴി പേയ്മെന്റ് നടത്തുന്നവർക്ക് പലിശരഹിത കാലയളവാണ് ലഭിക്കുക. നികുതി അടച്ചുകഴിഞ്ഞാൽ അവർക്ക് യുണീക് ട്രാൻസാക്ഷൻ റഫറൻസ് നമ്പർ ലഭിക്കും. 

ഫോൺപേ-യുടെ സഹായത്തോടെ എങ്ങനെ നികുതി അടയ്ക്കാമെന്ന് നോക്കാം

  • ആദ്യം ഫോൺപേ ആപ്പ്  ഇൻസ്റ്റാൾ ചെയ്യുക.
  • ഫോൺ പേആപ്പിൽ ഹോംപേജ് തുറന്ന് 'ഇൻകം ടാക്സ്' ഐക്കൺ ടാപ്പ് ചെയ്യുക.
  • അടയ്‌ക്കേണ്ട നികുതി തരം, മൂല്യനിർണ്ണയ വർഷം (അസസ്മെന്റ്വർഷം) എന്നിവ തിരഞ്ഞെടുക്കുക.
  • പാൻ കാർഡ് വിശദാംശങ്ങൾ നൽകുക.
  • അടയ്ക്കേണ്ട നികുതി തുക രേഖപ്പെടുത്തി ,നിങ്ങൾക്ക് ഇഷ്ടമുള്ള പേയ്‌മെന്റ് മോഡ് ഉപയോഗിച്ച് പണമടയ്ക്കുക.
  • രണ്ട് പ്രവൃത്തി ദിവസങ്ങൾക്കുള്ളിൽ തുക, ടാക്സ് പോർട്ടലിലേക്ക് ക്രെഡിറ്റ് ചെയ്യപ്പെടും.
Connect On :