രാജ്യത്ത് ആദായനികുതി റിട്ടേൺ ഫയൽ ചെയ്യുന്ന എല്ലാവർക്കും പാൻ കാർഡ് (Pan Card) ആധാർ കാർഡു(Aadhaar Card)മായി ബന്ധിപ്പിക്കുന്നത് ഇന്ത്യൻ സർക്കാർ ഇപ്പോൾ നിർബന്ധമാക്കിയിട്ടുണ്ട്. ഈ വർഷം മാർച്ച് 31 വരെയാണ് ഒരു ഇന്ത്യൻ പൗരന് മേല്പറഞ്ഞ കാർഡുകൾ ലിങ്ക് ചെയ്യാൻ സമയപരിധി നിശ്ചയിച്ചിരിക്കുന്നത്. നിങ്ങളുടെ ഈ രണ്ട് പ്രധാന രേഖകളും ഇതുവരെ ലിങ്ക് ചെയ്‌തിട്ടില്ലെങ്കിൽ, നിങ്ങളുടെ പാൻ കാർഡ് (Pan Card) അസാധുവാകും. കൂടാതെ നിങ്ങൾ 1000 രൂപ പിഴയായി അടയ്‌ക്കേണ്ടി വരും.
പാന്‍ കാര്‍ഡ് (Pan Card) ഉപയോഗയോഗ്യമല്ലാതായാല്‍ സാമ്പത്തിക ഇടപാടുകള്‍ നടത്താനാവില്ല. ആധാര്‍ കാര്‍ഡും (Adhar Card) പാന്‍കാര്‍ഡും (Pan Card) നിര്‍ണായകമായ നിരവധി ഇടപാടുകള്‍ക്ക് അത്യന്താപേക്ഷിതമാണ്. ഇന്‍കം ടാക്‌സ് റിട്ടേണ്‍ ഫയലിങ്ങിന് ഉള്‍പ്പെടെ ആധാര്‍ കാര്‍ഡ് (Adhar Card) ഉപയോഗിക്കുമ്പോള്‍, സര്‍ക്കാര്‍ പദ്ധതികളിലെ മോണിറ്ററി ബെനിഫിറ്റ്, എല്‍പിജി സബ്‌സിഡി, സ്‌കോളര്‍ഷിപ്പ്, പെന്‍ഷന്‍ എന്നിവയ്ക്ക് പാന്‍കാർഡ് (Pan Card) നിര്‍ബന്ധമാണ്.
പാന്‍ നമ്പര്‍ ആധാര്‍ കാര്‍ഡുമായി ലിങ്ക് ചെയ്യുന്നതിന് നിരവധി മാര്‍ഗങ്ങളുണ്ട്. പാന്‍ സര്‍വീസ് സെന്ററുകളില്‍ നിന്നും ലഭിക്കുന്ന ഫോം ഫില്ല് ചെയ്തു ഇത്തരത്തില്‍ പാനും ആധാറും ബന്ധിപ്പിക്കാം. അതുമല്ലെങ്കില്‍ മൊബൈല്‍ ഫോണില്‍ നിന്നും 567678 അല്ലെങ്കില്‍ 56161 എന്ന നമ്പറിലേക്ക് എസ്എംഎസ് ചെയ്തും ലിങ്ക് ചെയ്യാം. കൂടാതെ, ഇ- ഫയലിങ് വെബ്‌സൈറ്റ് മുഖാന്തിരവും ഇത്തരത്തില്‍ പാന്‍ ആധാറുമായി ലിങ്ക് ചെയ്യാന്‍ സാധിക്കും.
1. ആദായ നികുതി ഇ-ഫയലിംഗ് വെബ്സൈറ്റ് പോർട്ടൽ NATIONAL GOVERNMENT SERVICES PORTAL സന്ദർശിക്കുക.
2. വെബ്സൈറ്റിൽ രജിസ്റ്റർ ചെയ്ത് നിങ്ങളുടെ പാൻ കാർഡ് നമ്പർ നൽകുക, അത് നിങ്ങളുടെ ഉപയോക്തൃ ഐഡി ആയിരിക്കും.
3. നിങ്ങളുടെ യൂസർ ഐഡി, പാസ്‌വേഡ്, ജനനത്തീയതി എന്നിവ നൽകി ലോഗിൻ ചെയ്യുക. നിങ്ങൾക്ക് ഒരു അക്കൗണ്ട് ഇല്ലെങ്കിൽ, നിങ്ങൾ ഒന്ന് ഉണ്ടാക്കണം.
4. നിങ്ങളുടെ പാൻ ആധാറുമായി ബന്ധിപ്പിക്കാൻ ആവശ്യപ്പെടുന്ന ഒരു പോപ്പ്-അപ്പ് വിൻഡോ ദൃശ്യമാകും. അഥവാ പോപ്പ്-അപ്പ് ഒന്നും വന്നില്ലെങ്കിൽ, മെനു ബാറിലെ പ്രൊഫൈൽ സെറ്റിങ്‌സ് എന്നതിലേക്ക് പോയി ലിങ്ക് ആധാറിൽ ക്ലിക്ക് ചെയ്യുക.
5. നിങ്ങളുടെ പാൻ വിശദാംശങ്ങൾ അനുസരിച്ച് പേര്, ജനനത്തീയതി, ലിംഗഭേദം എന്നീ വിശദാംശങ്ങൾ പ്രദർശിപ്പിക്കും.
6. നിങ്ങളുടെ ആധാറിലെ വിവരങ്ങൾ സ്ക്രീനിലെ പാൻ വിശദാംശങ്ങളുമായി ഒത്തുനോക്കുക.
7. വിശദാംശങ്ങൾ ശരിയെങ്കിൽ, നിങ്ങളുടെ ആധാർ നമ്പർ നൽകി "ലിങ്ക് നൗ" ബട്ടണിൽ ക്ലിക്ക് ചെയ്യുക.
8. നിങ്ങളുടെ ആധാർ നിങ്ങളുടെ പാനുമായി ലിങ്ക് ചെയ്‌തുവെന്ന് ഒരു പോപ്പ്-അപ്പ് സന്ദേശം നിങ്ങൾക്ക് ലഭിക്കും.
9. പാൻ ആധാർ കാർഡുമായി ബന്ധിപ്പിക്കുന്നതിന് നിങ്ങൾക്ക് www.utiitsl.com അല്ലെങ്കിൽ www.egov-nsdl.co.in വെബ്‌സൈറ്റുകളും സന്ദർശിക്കാവുന്നതാണ്