PAN കാർഡ് ഓരോ ഇന്ത്യൻ പൗരന്റെയും ഏറ്റവും പ്രധാനപ്പെട്ട രേഖകളിൽ ഒന്നാണ്. പെർമനന്റ് അക്കൗണ്ട് നമ്പർ അല്ലെങ്കിൽ പാൻ കാർഡ് ഒരു ബാങ്ക് അക്കൗണ്ട് തുറക്കുന്നത് മുതൽ നികുതികൾ നിക്ഷേപിക്കുന്നത് വരെ എല്ലാ സാമ്പത്തിക കാര്യങ്ങൾക്കും ആവശ്യമാണ്.
പാൻ കാർഡ് ഇല്ലാത്തവർക്ക് ഏറ്റവും അടുത്തുള്ള അക്ഷയ കേന്ദ്രത്തിൽ പോയി ഒരു അപേക്ഷ നൽകിയാൽ പാൻ കാർഡ് നേടാം. എന്നാൽ, പ്രിന്റിംഗ്, മെയിലിംഗ്, മാനുവൽ പ്രോസസ്സിംഗ് തുടങ്ങി ഒന്നിലധികം ഘട്ടങ്ങൾ ഉൾപ്പെടുന്നതിനാൽ ഇതിന് കാലതാമസമെടുക്കും. ഇങ്ങനെയുള്ള സാഹചര്യങ്ങളിലാണ് ഇ – പാനിന്റെ പ്രാധാന്യം. ഇലക്ട്രോണിക് രീതിയിൽ നിർമ്മിക്കുകയും വിതരണം ചെയ്യുകയും ചെയ്യുന്നതിനാൽ വളരെ വേഗം ലഭിക്കുകയും ചെയ്യും.
വേഗത്തിലും എളുപ്പത്തിലും പാൻ കാർഡ് അനുവദിക്കുന്നതിനായി ഡിസൈൻ ചെയ്‌തിരിക്കുന്നതാണ് ഇ-പാൻ സേവനം, ആധാർ നമ്പർ ഉപയോഗിച്ച് പാൻ കാർഡുകൾ നേടാം. ആധാറിൽ നിന്നുള്ള ഇ-കെവൈസി വിവരങ്ങളുടെ അടിസ്ഥാനത്തിൽ ഇലക്ട്രോണിക് രൂപത്തിൽ വിതരണം ചെയ്യുന്ന രേഖയാണിത്. ഇതുവരെ പാൻ ലഭിക്കാത്ത എന്നാൽ ആധാർ നമ്പർ ഉള്ള എല്ലാവർക്കും ഇ – പാൻ ലഭിക്കും.
Read More: Gold Online: Govtൽ നിന്ന് സ്വർണം Online ആയി വാങ്ങാം! എങ്ങനെ?