ഡിജിലോക്കർ WhatsAppൽ; ആധാറും PANഉം ഇനി ഇങ്ങനെ സൂക്ഷിച്ച് വയ്ക്കാം

ഡിജിലോക്കർ WhatsAppൽ; ആധാറും PANഉം ഇനി ഇങ്ങനെ സൂക്ഷിച്ച് വയ്ക്കാം
HIGHLIGHTS

എല്ലാ നിർണായക രേഖകളും ഡിജിറ്റൽ പ്രിന്റായി സൂക്ഷിച്ച് വയ്ക്കാൻ കഴിയും

ഡിജിറ്റൽ ഡോക്യുമെന്റ് വാലറ്റുകളായി ഇവ സൂക്ഷിച്ച് വയ്ക്കാനാകും

ഏത് സമയത്തും എളുപ്പത്തിൽ ആക്‌സസ് ചെയ്യാൻ ഇതിനായി വാട്സ്ആപ്പ് ഉപയോഗിക്കാം

ഡിജിലോക്കർ (DigiLocker) സംവിധാനം MyGov ഹെൽപ്പ്‌ഡെസ്‌ക് വഴി വാട്‌സ്ആപ്പിൽ ആക്‌സസ് ചെയ്യാനാകുമെന്ന് കേന്ദ്ര സർക്കാർ പ്രഖ്യാപിച്ചിരുന്നു. എന്നാൽ ഈ സേവനം ലഭ്യമാക്കുന്നതിലൂടെ ഡിജിലോക്കർ (DigiLocker) സംവിധാനങ്ങൾ എളുപ്പവും സ്വകാര്യവുമാക്കി ആക്സസ് ചെയ്യാനാകും. നിങ്ങളുടെ എല്ലാ നിർണായക രേഖകളും ഡിജിറ്റൽ പ്രിന്റായി സൂക്ഷിച്ച് വയ്ക്കാൻ കഴിയുന്ന ആപ്പാണ് ഡിജിലോക്കർ (DigiLocker). ഡിജിറ്റൽ ഡോക്യുമെന്റ് വാലറ്റുകളായി ഇവ സൂക്ഷിച്ച് വയ്ക്കാനാകും. ഡിജിറ്റൽ ഇന്ത്യ പ്രോഗ്രാമിന് കീഴിലുള്ള ഒരു സംരംഭമാണ് ഇത്. ഡിജിലോക്കറി (DigiLocker)ൽ സംഭരിച്ചിരിക്കുന്ന എല്ലാ ഡോക്യുമെന്റുകളും ഒറിജിനൽ ഡോക്യുമെന്റുകളായി കണക്കാക്കും. കൂടാതെ ഏത് സമയത്തും എളുപ്പത്തിൽ ആക്‌സസ് ചെയ്യാൻ കഴിയുന്ന തരത്തിലാണ് ഇവ ഡിസൈൻ ചെയ്തിരിയ്ക്കുന്നത്.

ഡിജിറ്റൽ ഇന്ത്യ പദ്ധതിയുടെ ഭാഗമായുള്ള സർക്കാർ സംവിധാനം ആണ് ഡിജിലോക്കര്‍ (DigiLocker) എന്നതിനാൽ രേഖകളുടെ സുരക്ഷിതത്വം സംബന്ധിച്ച് ആശങ്കപ്പെടേണ്ടതില്ല. ക്ലൗഡ് അധിഷ്ഠിത പ്ലാറ്റ് ഫോമിലാണ് സംവിധാനം പ്രവ‍ര്‍ത്തിക്കുന്നത്. ഡിജിലോക്കറിൽ സൂക്ഷിച്ചിരിക്കുന്ന വിവരങ്ങൾ ഏതവസരത്തിലും പ്രയോജനപ്പെടും. രേഖകളുടെ പകര്‍പ്പുകള്‍ എളുപ്പത്തിൽ എവിടെയും ലഭ്യമാക്കുന്നതിനും ഉപകരിക്കും.

സർട്ടിഫിക്കറ്റുകളുടെ ഡിജിറ്റൽ പകർപ്പുകൾ സ്മാർട്ട് ഫോണിൽ സൂക്ഷിക്കാൻ ഡിജിലോക്കർ (DigiLocker) ആപ്പും ലഭ്യമാണ്. സർട്ടിഫിക്കറ്റിൻറെ ആധികാരിത ഉറപ്പാക്കാൻ സ്ഥാപനങ്ങളുടെ ഡിജിറ്റൽ ഒപ്പുകൾ വിശകലനം ചെയ്യാന്‍ ആപ്പിൽ അവസരമുണ്ട്.

ഡിജിലോക്കറി (DigiLocker)ൽ സൂക്ഷിക്കാൻ കഴിയുന്ന ഡോക്യുമെന്റുകൾ ഏതൊക്കെയാണെന്ന് നോക്കാം.

  • പാൻ കാർഡ്
  •  ഡ്രൈവിങ് ലൈസൻസ്
  • സി ബി എസ് ഇ പത്താം ക്ലാസ് പാസ് സർട്ടിഫിക്കറ്റ്
  • വാഹന രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് (RC)
  •  ഇരുചക്ര വാഹനങ്ങളുടെ ഇൻഷുറൻസ് പോളിസി
  • പത്താം ക്ലാസ് മാർക്ക് ഷീറ്റ്
  • 12-ാം ക്ലാസ് മാർക്ക് ഷീറ്റ്
  •  ഇൻഷുറൻസ് പോളിസി ഡോക്യുമെന്റ് (ലൈഫ്, നോൺ ലൈഫ് എന്നിവയും ഡിജിലോക്കറിൽ ലഭ്യമാണ്)

ഡിജിലോക്ക‍ര്‍ എങ്ങനെ ഉപയോഗിക്കാം?

  • ഇതിനായി https://digilocker.gov.in/ എന്ന ലിങ്ക് ക്ലിക്ക് ചെയ്യുക.
  • ശേഷം, നിങ്ങളുടെ ഡിജിലോക്കർ (DigiLocker) അക്കൗണ്ട് തുറക്കാനും ഡോക്യുമെന്റേഷൻ നടത്താനും പാൻ കാർഡ്, ഡ്രൈവിംഗ് ലൈസൻസ്, സി ബി എസ്‌ ഇ മാർക്ക്‌ഷീറ്റുകൾ, ആർസി തുടങ്ങിയ ഡോക്യുമെന്റുകൾ ഡൗൺലോഡ് ചെയ്യാനും നിങ്ങൾക്ക് ഓപ്ഷൻ കാണിയ്ക്കും.
  • ഡിജിലോക്കർ (DigiLocker) ആപ്പും വെബ്‌സൈറ്റും ആക്സസ് ചെയ്യാൻ കൺഫർമേഷനായി നിങ്ങളുടെ ആധാർ നമ്പർ നൽകാൻ നിങ്ങളോട് ആവശ്യപ്പെടും.
  • ആധാർ നമ്പർ നൽകുക. ശേഷം OTPയുടെ സഹായത്തോടെ ചാറ്റ്ബോട്ട് തുടർന്ന് പ്രവർത്തിക്കും.
  •  നിങ്ങൾക്കാവശ്യമായ എല്ലാ രേഖകളും WhatsApp-ൽ നിന്ന് ഡൗൺലോഡ് ചെയ്യാം.
Nisana Nazeer
Digit.in
Logo
Digit.in
Logo