എങ്ങനെ ഇൻസ്റ്റഗ്രാം റീൽസ് ഫോണിലേക്ക് ഡൗൺലോഡ് ചെയ്യാം
ഇൻസ്റ്റഗ്രാം റീൽസ് അയക്കാൻ ഡയറക്റ്റ് മെസേജോ ലിങ്ക് കോപ്പി ചെയ്യുകയോ ചെയ്യാം
നേരിട്ട് വീഡിയോകൾ ഡൗൺലോഡ് ചെയ്യാനുള്ള സൗകര്യം ഇൻസ്റ്റഗ്രാം നൽകുന്നില്ല
റീൽസ് എങ്ങനെയാണ് ഡൗൺലോഡ് ചെയ്യുന്നതെന്ന് നോക്കാം
ഇൻസ്റ്റഗ്രാം (Instagram) ഫോട്ടോ ഷെയറിങ് ആപ്പ് എന്ന നിലവിൽ നിന്നും ഷോർട്ട് വീഡിയോകളുടെ വലിയൊരു പ്ലാറ്റ്ഫോം ആയി മാറിക്കഴിഞ്ഞിരിക്കുന്നു. റീൽസ് കാണാമായി മാത്രം ഇൻസ്റ്റഗ്രാം ഓപ്പൺ ചെയ്യുന്ന നിരവധി ആളുകളുണ്ട്. ഇഷ്ടപ്പെട്ട റീൽസ് (Instagram Reels) ഫോണിലേക്ക് ഡൗൺലോഡ് ചെയ്ത് വാട്സ്ആപ്പ് സ്റ്റാറ്റസ് ആക്കി ഇടാനോ മറ്റുള്ളവർക്ക് അയച്ചുകൊടുക്കാനോ താല്പര്യമുള്ള ആളുകളും ഉണ്ടായിരിക്കും. ഇതിനായി പല തേർഡ് പാർട്ടി ആപ്പുകളും ഇന്ന് ലഭ്യമാണ്.
ഇൻസ്റ്റഗ്രാം റീൽസ് ഇൻസ്റ്റഗ്രാമിൽ ഉള്ള ആളുകൾക്ക് അയക്കാൻ ഡയറക്റ്റ് മെസേജോ ലിങ്ക് കോപ്പി ചെയ്ത് അയക്കുകയോ ചെയ്യാം. എന്നാൽ ഇൻസ്റ്റഗ്രാം ആക്കൌണ്ട് ഇല്ലാത്ത ആളുകൾക്ക് അയക്കാൻ വീഡിയോ ഡൗൺലോഡ് ചെയ്യുക തന്നെ വേണം. ഇൻസ്റ്റഗ്രാമിലെ സേവ് ഓപ്ഷനിലൂടെ നമ്മൾ സേവ് ചെയ്യുന്ന വീഡിയോകൾ ആപ്പിൽ കയറി പിന്നീട് കാണാൻ സാധിക്കുന്ന തരത്തിൽ ബുക്ക്മാർക്ക് ചെയ്യപ്പെടുകയാണ് ചെയ്യുന്നത്. നേരിട്ട് വീഡിയോകൾ
ഡൗൺലോഡ് ചെയ്യാനുള്ള സൗകര്യം ഇൻസ്റ്റഗ്രാം നൽകുന്നില്ല.
ഇൻസ്റ്റഗ്രാം റീൽസ് നമ്മുടെ സ്റ്റോറി ഓപ്ഷനിലേക്ക് മാറ്റി അതിൽ നിന്നും ഡൗൺലോഡ് ചെയ്യുക എന്നതാണ് ഫോണിലേക്ക് വീഡിയോ മാറ്റാനുള്ള വഴി. മറ്റു ആപ്പുകൾ എളുപ്പത്തിൽ റീൽഡ് ഡൗൺലോഡ് ചെയ്യാനുള്ള സൗകര്യം നൽകുന്നുണ്ട് എങ്കിലും ഈ ആപ്പുകൾ സുരക്ഷിതമല്ല. നമ്മുടെ ഫോണിലെ ഡാറ്റയിലേക്ക് ആക്സസ് നേടാൻ ഈ ആപ്പുകൾക്ക് സാധിക്കും. അതുകൊണ്ട് തന്നെ നിങ്ങൾക്ക് ഇൻസ്റ്റഗ്രാം റീൽസ് ആപ്പിലെ തന്നെ സ്റ്റോറീസ് ഫീച്ചറിലേക്ക് മാറ്റി ഡൗൺലോഡ് ചെയ്യാവുന്നതാണ്. ഇത് എങ്ങനെയാണ് ചെയ്യുന്നത് എന്ന് നോക്കാം.
റീൽസ് ഡൗൺലോഡ് ചെയ്യുന്നതെങ്ങനെ
- ഇൻസ്റ്റാഗ്രാം തുറന്ന് നിങ്ങൾക്ക് ആവശ്യമുള്ള റീൽസ് തിരഞ്ഞെടുക്കുക
- സ്ക്രീനിന്റെ ഇടതുവശത്തുള്ള 'ഷെയർ' ഐക്കണിൽ ടാപ്പുചെയ്യുക.
- ഷെയർ മെനു ഓപ്പൺ ആയി വരും
- മെനുവിന്റെ താഴേക്ക് സ്ക്രോൾ ചെയ്ത് 'ആഡ് ടു സ്റ്റോറി' എന്ന ഓപ്ഷൻ തിരഞ്ഞെടുക്കുക.
- നിങ്ങളുടെ സ്റ്റോറിയുടെ ലേഔട്ടിന് അനുയോജ്യമായ രീതിയിൽ റീലുകൾ ക്രമീകരിക്കുക.
- സ്ക്രീനിന്റെ മുകളിൽ വലത് വശത്തുള്ള 'ത്രീ-ഡോട്ട്' ബട്ടണിൽ ടാപ്പുചെയ്യുക.
- 'സേവ്' ഓപ്‌ഷൻതിരഞ്ഞെടുക്കുക.
- ഓഡിയോയ്ക്കൊപ്പം തന്നെ നിങ്ങളുടെ റീൽസ് ഫോണിന്റെ സ്റ്റോറേജിൽ സേവ് ചെയ്തിട്ടുണ്ടാകും.
- സേവ് ചെയ്ത റീൽസ് കാണാനായി ഫോട്ടോ ആപ്പ്, ഗാലറി ആപ്പ് എന്നിവയിൽ കയറി നോക്കാം.