ഓൺലൈൻ സാമ്പത്തിക തട്ടിപ്പുകളിൽ പരാതി നൽകുന്നത് എങ്ങനെ?

Updated on 06-Apr-2023
HIGHLIGHTS

സൈബർ തട്ടിപ്പുകൾ നടന്നാൽ റിപ്പോർട്ട് ചെയ്യാനുള്ള ടോൾ ഫ്രീ നമ്പറാണ് 1930

ഡിജിറ്റൽ ഇടപാടുകളുമായി ബന്ധപ്പെട്ട പരാതികൾക്കായി ഓംബുഡ്സ്മാനെ സമീപിക്കാം

പരാതി സമർപ്പിക്കുമ്പോൾ വേണ്ട രേഖകൾ താഴെ കൊടുക്കുന്നു

സാമ്പത്തിക സൈബർ തട്ടിപ്പു(Cyber Crimes)കൾ നടന്നാൽ അത് റിപ്പോർട്ട് ചെയ്യുന്നതിനു വേണ്ടി കേന്ദ്ര ആഭ്യന്തര വകുപ്പ് അവതരിപ്പിച്ച ടോൾ ഫ്രീ നമ്പറാണ് 1930. പരാതികൾ കൈകാര്യം ചെയ്യുന്ന പോർട്ടലാണ് https://cybercrime.gov.in സാധാരണക്കാർക്ക് അവരുടെ പരാതികൾ റജിസ്റ്റർ ചെയ്യുന്നതിനും നഷ്ടപ്പെട്ട പണം വീണ്ടെടുക്കുന്നതിനും ഇവ ഉപയോഗപ്പെടുത്താവുന്നതാണ്. 

ഓൺലൈൻ സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട പരാതികൾ എങ്ങനെ നൽകാം?

സാമ്പത്തിക സൈബർ തട്ടിപ്പ് നടന്ന് 1-2 മണിക്കൂറിനുള്ളിൽ 1930 എന്ന ടോൾ ഫ്രീ നമ്പറിൽ വിളിക്കുക.  അതുപോലെ തന്നെ https://cybercrime.gov.in-ൽ ലോഗിൻ ചെയ്തും പരാതി സമർപ്പിക്കുക.

കുറ്റകൃത്യ സംഭവങ്ങൾ റിപ്പോർട്ട് ചെയ്യാനും, തട്ടിപ്പുമായി ബന്ധപ്പെട്ട രേഖകളും തെളിവുകളും അപ്‌ലോഡ് ചെയ്യാനും, സ്റ്റാറ്റസ് ട്രാക്ക് ചെയ്യാനും, നിയമ നിർവഹണ ഏജൻസികളിൽ നിന്ന് അപ്ഡേറ്റുകൾ സ്വീകരിക്കാനും സജ്ജമാണ് ഈ സംവിധാനം.

പരാതി സമർപ്പിക്കുമ്പോൾ ശ്രദ്ധിക്കേണ്ടത്

  • തട്ടിപ്പിനിരയായ വ്യക്തിയുടെ  പേര്
  • മൊബൈൽ നമ്പർ
  • പൊലീസ് സ്റ്റേഷന്റെ പേര്
  • ജില്ലയുടെ പേര്
  • ബാങ്കിന്റെ പേര്
  • നഷ്ടപ്പെട്ട തുക
  • അക്കൗണ്ട് നമ്പർ
  • തുക നഷ്ടപ്പെട്ട യുപിഐ ഐഡി
  • മർച്ചന്റ് വോലറ്റെങ്കിൽ അതിന്റെ വിവരം
  • ഓരോ ഇടപാടിന്റെയും ട്രാൻസാക്ഷൻ ഐഡി
  • തട്ടിപ്പ് എങ്ങനെയാണ് നടന്നതെന്നുള്ള ലഘു വിവരണം

RBIയുടെ ഓംബുഡ്സ്മാനെ സമീപിക്കാം

ആർബിഐ ഓംബുഡ്സ്മാൻ (Ombudsman) ഡിജിറ്റൽ ഇടപാടുകളുമായി ബന്ധപ്പെട്ട പരാതികൾ പരിഹരിക്കുന്നതിന് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (RBI) യുടെ ഓംബുഡ്സ്മാനെ (Ombudsman)സമീപിക്കാം. ഉപഭോക്താക്കളിൽ നിന്ന് പരാതികൾ സ്വീകരിക്കുന്നതിനും പരിഹരിക്കുന്നതിനുമായി എല്ലാ സംസ്ഥാനങ്ങളിലും ഓംബുഡ്സ്മാനുണ്ട്.

ഓംബുഡ്‌സ്മാന്(Ombudsman)  പരാതികൾ സ്വീകരിക്കാനും അക്കാര്യം അന്വേഷിക്കാനും പരാതി ന്യായമാണെന്ന് കണ്ടെത്തുന്ന സന്ദർഭങ്ങളിൽ പ്രസ്‌തുത ഉപഭോക്താക്കൾക്ക് നഷ്ടപരിഹാരം നൽകാനും അധികാരം ഉണ്ടായിരിക്കും. ടോൾ ഫ്രീ നമ്പറായ 14440 ൽ വിളിക്കാം.ഉപഭോക്താക്കൾക്ക് ചുവടെ പറയുന്ന ബുദ്ധിമുട്ടുകൾ നേരിടുന്ന സന്ദർഭങ്ങളിൽ പരാതിപ്പെടാൻ ഈ വഴി സ്വീകരിക്കാം

UPI സേവന ദാതാക്കളുടെ കസ്റ്റമർ കെയർ നമ്പറുകൾ

  • ഗൂഗിൾ പേ: 1-800-419-0157
  • ഫോൺ പേ: 080-68727374 / 022-68727374
  • ഭീം: 1800-120-1740
  • പേടിഎം: 0120-4456-456
Connect On :