Aadhaar മറ്റാരെങ്കിലും ദുരുപയോഗം ചെയ്യുന്നുണ്ടോ? എങ്ങനെ അറിയാം…
എല്ലാ സേവനങ്ങള്‍ക്കും ആധാര്‍ കാര്‍ഡ് നിര്‍ബന്ധമാണ്
ആധാര്‍ കാര്‍ഡ് ദുരുപയോഗം ചെയ്യപ്പെടുന്നുണ്ടോ എന്ന് എങ്ങനെ പരിശോധിക്കാം
ആധാര്‍ കാര്‍ഡ് ദുരുപയോഗം ചെയ്താൽ 1947 എന്ന എമര്‍ജന്‍സി നമ്പറിൽ വിളിക്കുക
എല്ലാ ഇന്ത്യന്‍ പൗരനും ഇന്ന് കൈയ്യില്‍ സൂക്ഷിക്കേണ്ടുന്ന പ്രധാന രേഖകളിലൊന്നാണ് ആധാര്‍ കാര്‍ഡ് (Aadhaar Card). പല സര്‍ക്കാര്‍, സ്വകാര്യ മേഖലാ സേവനങ്ങള്‍ ലഭ്യമാക്കുന്നതിനുള്ള തിരിച്ചറിയല്‍ രേഖയായാണ് ആധാര്‍(Aadhaar) ഉപയോഗിക്കുന്നത്. സര്‍ക്കാര്‍ സേവനങ്ങള്‍ ഉപയോഗപ്പെടുത്തണമെങ്കില്‍ നിങ്ങള്‍ക്ക് ആധാര്‍ കാര്‍ഡ് (Aadhaar Card) ആവശ്യമാണ്. നിലവില്‍ ഒട്ടുമിക്ക എല്ലാ സേവനങ്ങള്‍ക്കും ആധാര്‍ കാര്‍ഡ് (Aadhaar Card) നിര്‍ബന്ധമാണ്. അതില്‍ ഒരു ബാങ്ക് അക്കൗണ്ട് ആരംഭിക്കുന്നത് മുതല്‍ പുതിയൊരു ജോലിയ്ക്കായി അപേക്ഷിക്കുന്നത് വരെ ഉള്‍പ്പെടും.
ആധാര്‍ കാര്‍ഡ് വിവരങ്ങള്‍ ചോരുവാന്‍ ഇടയായാല്‍!
നിങ്ങളുടെ ആധാര്‍ കാര്‍ഡ് (Aadhaar Card) വിവരങ്ങള്‍ ചോരുവാന്‍ ഇടയായാല്‍ അത് ദുരുപയോഗം ചെയ്യുവാന്‍ സാധ്യതയുണ്ട്. നിങ്ങളുടെ ആധാര്‍ കാര്‍ഡ് ദുരുപയോഗം ചെയ്യപ്പെടുന്നുണ്ടോ എന്ന് മനസ്സിലാക്കുവാനുള്ള സംവിധാനം യുണീക്ക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യ (UIDAI) വാഗ്ദാനം ചെയ്യുന്നുണ്ട്.
നിങ്ങളുടെ ആധാര്‍ കാര്‍ഡ് മറ്റാരെങ്കിലും ദുരുപയോഗം ചെയ്യുന്നുണ്ടോ?
- ആദ്യം ചെയ്യേണ്ടത് യുഐഡിഎഐയുടെ ഔദ്യോഗിക വെബ്‌സൈറ്റില്‍ ലോഗ് ഇന്‍ ചെയ്യുക
- ശേഷം ആധാര്‍ സര്‍വീസസ് എന്ന ഓപ്ഷനില്‍ നിന്നും ആധാര്‍ ഓതന്റിക്കേഷന്‍ ഹിസ്റ്ററി തെരഞ്ഞെടുക്കുക.
- അവിടെ നിങ്ങളുടെ ആധാര്‍ നമ്പറും സെക്യൂരിറ്റി കോഡും ചോദിക്കും.
- ജെനറേറ്റ് ഒടിപി എന്ന ഓപ്ഷന്‍ തെരഞ്ഞെടുക്കാം.
- നിങ്ങളുടെ മൊബൈല്‍ നമ്പറിലേക്ക് ലഭിക്കുന്ന ഒടിപി നല്‍കണം.
- ഒടിപി നല്‍കിക്കഴിഞ്ഞാല്‍ ആധാര്‍ കാര്‍ഡ് ഓതന്റിക്കേഷന്‍ ഹിസ്റ്ററി കാണുവാന്‍ സാധിക്കുന്നതാണ്.
പരാതി നല്‍കാന്‍
നിങ്ങളുടെ ഫോണ്‍ നമ്പര്‍ ആധാറുമായി ബന്ധിപ്പിച്ചിട്ടുണ്ട് എങ്കില്‍ മാത്രമേ നിങ്ങള്‍ക്ക് ഈ സേവനം ലഭിക്കുകയുള്ളൂ. ഇനി നിങ്ങളുടെ മൊബൈല്‍ നമ്പര്‍ ആധാറുമായി ബന്ധിപ്പിച്ചിട്ടില്ല എങ്കില്‍, ആധാര്‍ കാര്‍ഡ് ദുരുപയോഗം ചെയ്യപ്പെടുന്നു എന്ന് തോന്നിയാല്‍ നിങ്ങള്‍ക്ക് 1947 എന്ന യുഐഡിഎഐയുടെ എമര്‍ജന്‍സി നമ്പറിലേക്ക് നേരിട്ട് വിളിച്ച് പരാതി സമര്‍പ്പിക്കാവുന്നതാണ്. help@uidai.gov.in എന്ന ഇ മെയില്‍ വിലാസത്തിലും പരാതി നല്‍കാവുന്നതാണ്.