ആദായനികുതി റിട്ടേൺ ഫയൽ ചെയ്യുന്നതുൾപ്പെടെയുള്ള ചില സേവനങ്ങൾക്ക് പാൻ കാർഡും (Pan card) ആധാർ കാർഡും (Aadhaar card) തമ്മിൽ ബന്ധിപ്പിക്കുന്നത് ഇന്ത്യൻ സർക്കാർ ഈ അടുത്തിടെ നിർബന്ധമാക്കിയിരുന്നു. പാൻ ആധാറുമായി ബന്ധിപ്പിക്കുന്നതിനുള്ള അവസാന തീയതി 2023 മാർച്ച് 31 വരെ നീട്ടിയിട്ടുണ്ട്. കുറഞ്ഞ പിഴ ഈടാക്കിയായിരിക്കും ഇനി ബന്ധിപ്പിക്കേണ്ടി വരിക എന്ന് സർക്കാർ അപ്ഡേറ്റ് ചെയ്തിട്ടുണ്ട്.
അതായത് നിശ്ചിത തീയതിയായ 2023 മാർച്ച് 31-ന് ശേഷം ആധാർ (Aadhaar card) പാൻകാർഡു(Pan card)മായി ബന്ധിപ്പിക്കുന്ന ആളുകൾ പിഴ നൽകേണ്ടിവരും. എന്നാൽ നിങ്ങൾ ഇപ്പോഴും ഈ രണ്ട് തിരിച്ചറിയൽ കാർഡുകളും ലിങ്ക് ചെയ്തിട്ടുണ്ടെങ്കിൽ നിങ്ങൾക്ക് ഇപ്പോൾ അത് ചെയ്യാവുന്നതാണ്. അതിനാൽ നിങ്ങളുടെ ആധാർ കാർഡ് (Aadhaar card) പാൻ കാർഡു(Pan card)മായി ലിങ്ക് ചെയ്‌തിട്ടുണ്ടെങ്കിലും നടപടിക്രമം പൂർത്തിയായോ എന്ന് ഉറപ്പില്ലെങ്കിൽ, പിഴ ഒഴിവാക്കുന്നതിന് നിങ്ങൾക്ക് ഓൺലൈനിലും ഓഫ്‌ലൈനിലും സ്റ്റാറ്റസ് പരിശോധിക്കുന്നത് നല്ലതായിരിയ്ക്കും.
നിങ്ങളുടെ ആധാർ കാർഡ് (Aadhaar card) പാൻ കാർഡു(Pan card)മായി ലിങ്ക് ചെയ്യാനും ആദായനികുതി വകുപ്പിന്റെ ഇ-ഫയലിംഗ് പോർട്ടലിലൂടെ പ്രക്രിയ പരിശോധിക്കാനും കഴിയും. ഓൺലൈനിലോ ഓഫ്‌ലൈനായോ പാൻ കാർഡുമായി ആധാർ കാർഡി (Aadhaar card)ന്റെ ലിങ്ക് നില പരിശോധിക്കാൻ ഈ ഘട്ടങ്ങൾ പരിശോധിയ്ക്കുക.
ആദായനികുതി വകുപ്പിന്റെ എസ് എം എസ് സൗകര്യം വഴിയും ആധാർ കാർഡുമായി പാൻ കാർഡ് ലിങ്ക് ചെയ്യുന്നത് പരിശോധിക്കാം.