സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (SBI)ഉപഭോക്താക്കൾക്ക് അക്കൗണ്ട് ബാലൻസ് ചെക്ക് ചെയ്യാനും മിനി സ്റ്റേറ്റ്മെന്റ് ലഭിക്കാനും നൽകുന്ന ഓപ്ഷനുകൾ ആണ് സൗജന്യ മിസ്ഡ് കോളും എസ്എംഎസ് ബാങ്കിംഗ് സർവീസും. ഉപയോക്താക്കൾക്ക് രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറിൽ നിന്ന് മിസ്ഡ് കോൾ നൽകി അക്കൗണ്ട് ബാലൻസ്, മിനി സ്റ്റേറ്റ്മെന്റ് എന്നിവയും മറ്റും അറിയാൻ സാധിക്കുന്നു. ബാങ്കിലെ അക്കൗണ്ടിൽ രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറിൽ നിന്ന് മാത്രമേ ഈ ഫീച്ചർ ആക്ടിവേറ്റ് ചെയ്യാനാകൂ.
SBI അക്കൗണ്ട് ഉടമകൾക്ക് രജിസ്‌ട്രേഷൻ, ബാലൻസ് എൻക്വയറി, മിനി സ്റ്റേറ്റ്‌മെന്റ്, എടിഎം കാർഡ് ബ്ലോക്ക് ചെയ്യൽ, കാർ ലോൺ ഫീച്ചറുകൾ, പിഎം സോഷ്യൽ സെക്യൂരിറ്റി സ്കീമുകൾ എന്നിവ ഉൾപ്പെടെ നിരവധി ഫീച്ചറുകൾ വാഗ്ദാനം ചെയ്യുന്ന മിസ്ഡ് കോൾ ബാങ്കിംഗ് സേവനമാണ് എസ്ബിഐ ക്വിക്ക്. ഉപഭോക്താക്കൾക്ക് സേവനത്തിൽ നിന്ന് ഡീ-രജിസ്റ്റർ ചെയ്യാനും ഇമെയിൽ വഴി അക്കൗണ്ട് സ്റ്റേറ്റ്മെന്റ് സ്വീകരിക്കാനും കഴിയും.
എസ്ബിഐ ക്വിക്ക് ചെയ്യുന്നതിനായി ഉപഭോക്താക്കൾ ഒറ്റത്തവണ രജിസ്ട്രേഷൻ ആരംഭിക്കേണ്ടതുണ്ട്.
REG എന്ന് ടൈപ്പ് ചെയ്തു SMS അയയ്‌ക്കുക
രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറിൽ നിന്ന് അക്കൗണ്ട് നമ്പർ 09223488888ലേക്ക്
എസ്ബിഐ ക്വിക്ക് മിസ്‌ഡ് കോൾ ബാങ്കിംഗ് ഉപഭോക്താക്കളെ അവരുടെ ബാലൻസ്, മിനി സ്റ്റേറ്റ്മെന്റ് എന്നിവയും മറ്റും മിസ്‌ഡ് കോളുകളിലൂടെയോ SMS വഴിയോ പരിശോധിക്കാൻ അനുവദിക്കുന്നു.
അക്കൗണ്ടിൽ എത്ര രൂപ ബാലൻസ് ഉണ്ടെന്ന് അറിയാൻ 09223766666 എന്ന നമ്പറിലേക്ക്മിസ്ഡ് കോൾ ചെയ്യുക.
അല്ലെങ്കിൽ BAL എന്ന് ടൈപ്പ് ചെയ്ത് ഇതേ നമ്പറിലേക്കു SMS അയയ്‌ക്കുക.
അക്കൗണ്ടിന്റെ സ്റ്റേറ്റ്മെന്റ് എടുക്കാൻ 9223866666 എന്ന നമ്പറിലേക്ക് ഒരു മിസ്‌ഡ് കോൾ നൽകുക.
അല്ലെങ്കിൽ 9223866666 എന്ന നമ്പറിലേക്ക് MSTMT എന്ന മെസേജ് ചെയ്യുക