നിങ്ങളുടെ Aadhaar അസാധുവാണോ? QR കോഡ് ഉപയോഗിച്ച് പരിശോധിക്കൂ…

നിങ്ങളുടെ Aadhaar അസാധുവാണോ? QR കോഡ് ഉപയോഗിച്ച് പരിശോധിക്കൂ…
HIGHLIGHTS

വിവിധ കാരണങ്ങളാൽ ആധാർ നിർജ്ജീവമാകാൻ സാധ്യതയുണ്ട്

ആധാർ വിശദാംശങ്ങൾ പരിശോധിക്കാൻ UIDAI നിർദ്ദേശിക്കുന്നു

QR കോഡ് ഉപയോഗിച്ച് ആധാർ എങ്ങനെ പരിശോധിക്കാം എന്ന് താഴെ കൊടുക്കുന്നു

ഓരോ ഇന്ത്യൻ പൗരന്മാർക്കും  യുണീക്ക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ (UIDAI) ആധാർ കാർഡ് നൽകുന്നു. 12 അക്ക വ്യക്തിഗത ഐഡന്റിഫിക്കേഷൻ നമ്പർ ഇന്ത്യയിലെവിടെയും ഐഡന്റിറ്റിയും വിലാസത്തിന്റെ തെളിവും ആയി ഉപയോഗിക്കുന്നു. ആധാറി(Aadhaar)ന്റെ ആധികാരികത നിലനിർത്താൻ, ആധാർ (Aadhaar) സ്ഥിരീകരിക്കുകയും വിശദാംശങ്ങൾ അപ്‌ഡേറ്റ് ചെയ്യുകയും ചെയ്യണമെന്ന് നിർദ്ദേശിക്കുന്നു. 2016-ലെ ആധാർ (Aadhaar) നിയമത്തിലെ സെക്ഷൻ 7-ന് താഴെ വരുന്ന ആനുകൂല്യങ്ങളും മറ്റു സേവനങ്ങളും സബ്‌സിഡിയും ലഭിക്കുന്നതിന് ആധാർ നമ്പർ വാലിഡിറ്റി ഉള്ളതായിരിക്കണം. ആധാർ ഇപ്പോഴും ആക്റ്റീവ് ആണോ എന്ന് അറിയാൻ അത് പരിശോധിക്കേണ്ടി വരും.

ആധാർ (Aadhaar) നമ്പർ മൂന്ന് വർഷത്തോളം ഉപയോഗിക്കാതിരിക്കുക, ബയോമെട്രിക്‌സ് രേഖകൾ ചേരാതിരിക്കുക, അക്കൗണ്ടിൽ ഒന്നിലധികം പേരുകൾ ഉണ്ടാവുക, നിങ്ങളുടെ കുട്ടികൾക്ക് 5 ഉം 15 ഉം വയസ്സാകുമ്പോൾ അവരുടെ ബയോമെട്രിക്‌സ് അപ്‌ഡേറ്റ് ചെയ്യുന്നതിൽ പരാജയപ്പെടുക എന്നിങ്ങനെ പലതരം കാരണങ്ങളാൽ ആധാർ അസാധുവാകാൻ സാധ്യതയുണ്ട്. ആധാറിന്റെ എല്ലാ വിശദാംശങ്ങളും ശരിയാണോ എന്നു അറിയാൻ ആധാറിന്റെ വിശദാംശങ്ങൾ പരിശോധിക്കാൻ UIDAI നിർദ്ദേശിക്കുന്നു.

ഓൺലൈനായും ഓഫ്‌ലൈനായും ആധാർ നമ്പറിന്റെ സാധുത പരിശോധിക്കാൻ നിരവധി മാർഗങ്ങളുണ്ട്. ഔദ്യോഗിക യുഐഡിഎഐ (UIDAI) ഒഫീഷ്യൽ വെബ്‌സൈറ്റ് ഉപയോഗിചു നമുക്ക് അത് പരിശോധിക്കാം. 1947 എന്ന ടോൾ ഫ്രീ നമ്പറിൽ വിളിക്കാം, അല്ലെങ്കിൽ ആധാർ എൻറോൾമെന്റ് സെന്റർ സന്ദർശിക്കുക. നിങ്ങളുടെ ആധാർ കാർഡ്, ഇ-ആധാർ അല്ലെങ്കിൽ ആധാർ പിവിസി എന്നിവയിലെ ക്യുആർ കോഡ് സ്കാൻ ചെയ്യുക എന്നതാണ് ഒരു രീതി. ഇതിൽ പേര്, ലിംഗഭേദം, ജനനത്തീയതി, വിലാസം, ഫോട്ടോ എന്നിവ പോലുള്ള നിങ്ങളുടെ ബയോഗ്രാഫ് വിശദാംശങ്ങൾ UIDAI-യുടെ ഡിജിറ്റൽ ഒപ്പ് ഉപയോഗിച്ച് കാണിക്കും.

QR കോഡ് സ്കാൻ ചെയ്ത് ആധാർ എങ്ങനെ പരിശോധിക്കാം

  • ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്നോ ആപ്പ് സ്റ്റോറിൽ നിന്നോ mAadhaar ആപ്പ് ഡൗൺലോഡ് ചെയ്യുക 
  • നിങ്ങളുടെ സ്മാർട്ട്ഫോണിൽ ഇൻസ്റ്റാൾ ചെയ്യുക.
  • mAadhaar ആപ്പ് തുറന്ന് മുകളിൽ വലത് കോണിലുള്ള QR കോഡ് ഐക്കണിൽ ടാപ്പ് ചെയ്യുക.
  • ചെക്ക് ചെയ്യേണ്ട ആധാർ കാർഡ്, ഇ-ആധാർ അല്ലെങ്കിൽ ആധാർ പിവിസി എന്നിവയിൽ പ്രിന്റ് ചെയ്‌തിരിക്കുന്ന QR കോഡിലേക്ക് നിങ്ങളുടെ ഫോണിന്റെ ക്യാമറ പോയിന്റ് ചെയ്യുക
  • ആപ്പ് QR കോഡ് സ്കാൻ ചെയ്യുകയും ആധാർ ഉടമയുടെ പേര്, ലിംഗഭേദം, ജനനത്തീയതി, വിലാസം, ഫോട്ടോ എന്നിങ്ങനെയുള്ള ജീവചരിത്ര വിശദാംശങ്ങൾ കാണിക്കുകയും ചെയ്യും.

നിങ്ങളുടെ 12 അക്ക ആധാർ നമ്പറും ക്യാപ്‌ച കോഡും നൽകി ആധാർ ഓൺലൈനായി പരിശോധിക്കാം. നിങ്ങളുടെ ആധാർ വിശദാംശങ്ങളിൽ എന്തെങ്കിലും മാറ്റങ്ങളുണ്ടെങ്കിൽ ഓൺലൈനിലോ ഓഫ്‌ലൈനായോ നിങ്ങൾക്ക് അപ്ഡേറ്റ് ചെയ്യാം. UIDAI ഔദ്യോഗിക വെബ്സൈറ്റ് വഴി നിങ്ങൾക്ക് ഓൺലൈനായി നിങ്ങളുടെ വിലാസ വിശദാംശങ്ങൾ ശരിയാക്കാം. 

Nisana Nazeer
Digit.in
Logo
Digit.in
Logo