സ്മാർട്ട്ഫോൺ ചാർജിങ് എങ്ങനെ വേഗത്തിലാക്കാം?

സ്മാർട്ട്ഫോൺ ചാർജിങ് എങ്ങനെ വേഗത്തിലാക്കാം?
HIGHLIGHTS

ചാർജ് ചെയ്യുമ്പോൾ സ്മാർട്ട്ഫോൺ ഉപയോഗിക്കരുത്

ഫ്ലൈറ്റ്മോഡ് ഓൺ ആക്കുന്നതും ചാർജിങ് സ്പീഡ് കൂടാൻ സഹായിക്കും

ചാർജിങ് സ്പീഡ് കൂട്ടുകയും ഫോൺ എപ്പോഴും ഉപയോഗക്ഷമമാക്കുകയും ചെയ്യുക

പ്രിയപ്പെട്ടവരുടെ കൂടെ ചിലവഴിക്കുന്നതിലും കൂടുതൽ സമയം സ്മാർട്ട്ഫോണുകൾ(Smart Phone)ക്കൊപ്പം ചിലവാക്കുന്നവരുമുണ്ട്. കൂടുതൽ നേരം ഫോൺ ഉപയോഗിക്കുമ്പോൾ ബാറ്ററി ചാർജ് പെട്ടെന്ന് തീരുകയും ചെയ്യും. അതിനാൽ തന്നെ ഫോൺ ചാർജിനിടേണ്ടിയും വരും. ചാർജിനിടുമ്പോഴാകട്ടെ ഒച്ചിഴയുന്ന വേഗവും. നിങ്ങളുടെ സ്മാർട്ട്ഫോണി (Smart Phone) ന്റെ ചാർജിങ് സ്പീഡ് കുറയുന്ന പ്രശ്നത്തിന് പരിഹാരമായേക്കാവുന്ന ഏതാനും ടിപ്സ് നോക്കാം.

ബോക്സിനൊപ്പം വരുന്ന സ്റ്റോക്ക് ചാർജർ ഉപയോഗിക്കുക  

സ്മാർട്ട്‌ഫോൺ (Smart Phone) ചാർജ് ചെയ്യുന്നതിന് എപ്പോഴും ഡിവൈസിനൊപ്പം വരുന്ന ബ്രാൻഡിന്റെ ചാർജർ തന്നെ ഉപയോഗിക്കുക. മറ്റ് ചാർജറുകൾ ഉപയോഗിക്കുമ്പോൾ ഡിവൈസിന്റെ ചാർജിങ് സ്പീഡ് കുറയുന്നതായി കാണാൻ കഴിയും. ഇനി ഫാസ്റ്റ് ചാർജിങ് സപ്പോർട്ടുമായി വരുന്ന ഡിവൈസുകളാണെങ്കിൽ അവ ചാർജ് ചെയ്യാൻ ഫോണിനൊപ്പം വരുന്ന ഫാസ്റ്റ് ചാർജറുകൾ തന്നെ ഉപയോഗപ്പെടുത്താനും ശ്രദ്ധിക്കുക.

ചാർജ് ചെയ്യുമ്പോൾ സ്മാർട്ട്ഫോൺ (Smart Phone) ഉപയോഗിക്കരുത്

Smartphone ചാർജ് ചെയ്യാനായി കണക്റ്റ് ചെയ്ത ശേഷം ഉപയോഗിക്കുന്നത് നല്ലൊരു ശീലമല്ലെന്നതാണ് യാഥാർഥ്യം. ചാർജിങിനിടെ ഫോൺ ഉപയോഗിക്കുന്നത് ചാർജറിൽ നിന്ന് ലഭിക്കുന്നതിനേക്കാൾ കൂടുതൽ ചാർജ് ഉപയോഗിക്കുന്നതിലേക്ക് നയിക്കും. ഇത് സ്മാർട്ട്ഫോണി (Smart Phone)ന്റെ ചാർജിങ് സ്പീഡ് കുറയാനും കാരണമാകും. അതിനാൽ, ചാർജ് ചെയ്യുമ്പോൾ സ്മാർട്ട്ഫോൺ (Smart Phone) ഉപയോഗിക്കുന്നത് പൂർണമായും ഒഴിവാക്കാൻ ശീലിക്കുക.

യുഎസ്ബി പോർട്ടുകൾക്ക് പകരം വാൾ സോക്കറ്റിൽ തന്നെ ഫോൺ ചാർജിനിടുക  

കമ്പ്യൂട്ടറിലോ ലാപ്ടോപ്പിലോ യുഎസ്ബി പോർട്ട് ഉപയോഗിച്ച് സ്മാർട്ട്ഫോൺ (Smart Phone) ചാർജ് ചെയ്യരുത്. ഇതിന്റെ പ്രശ്നം ഡിവൈസിന്റെ ചാർജർ ഒരു വാൾ സോക്കറ്റിലേക്ക് കണക്റ്റ് ചെയ്യുന്നതിനേക്കാൾ വളരെക്കുറഞ്ഞ വേഗത്തിലാണ് ചാർജ് കയറുകയെന്നതാണ്. ഇതിനിടയിൽ ഫോൺ ഉപയോഗിക്കുകയും ചെയ്യും. സ്മാർട്ട്‌ഫോൺ (Smart Phone) പെട്ടെന്ന് ആവണമെങ്കിൽ ശരിയായ അഡാപ്റ്റർ ഉപയോഗിച്ച് വാൾ സോക്കറ്റിൽ തന്നെ ചാർജിനിടുക.

 ചാർജ് ചെയ്യുമ്പോൾ സ്‌മാർട്ട്‌ഫോൺ (Smart Phone) കേസ് നീക്കം ചെയ്യുന്നത് നല്ലതാണ്

 സ്മാർട്ട്ഫോണു(Smart Phone)കൾ കേസിലിട്ട് സൂക്ഷിക്കാത്തവരായി ആരാണുള്ളത് അല്ലേ. ചാർജ് ചെയ്യുന്ന സമയത്ത് ഇത്തരം കേസുകളിൽ ഇരിക്കുന്ന ഫോണുകൾ ചൂട് പിടിക്കാൻ കാരണമാകും. ഫോൺ ചൂടാകുമ്പോൾ ചാർജിങ് സ്പീഡും കുറവായിരിക്കും. ഇത്തരം സാഹചര്യങ്ങളിൽ കേസ് നീക്കം ചെയ്യുന്നതാണ് നല്ലത്. കേസുകൾ നീക്കം ചെയ്യുമ്പോൾ ഫോൺ ചൂടാകുന്ന പ്രശ്നത്തിൽ നിന്നും കുറച്ചെങ്കിലും ഒരു മാറ്റം ഉണ്ടാകും. ഇത് ചാർജിങ് പ്രോസസ് വേഗത്തിലാകാനും സഹായിക്കും.

ഫാസ്റ്റ് ചാർജിങ് ഫോണുകൾ പുറത്തിറങ്ങുന്ന ഇക്കാലത്ത് ഡിവൈസുകൾ ചാർജ് ചെയ്യാൻ അധിക സമയമൊന്നും വേണ്ടി വരാറില്ല. എന്നാൽത്തന്നെയും എല്ലാ ഫോണുകളിലും ഈ ഫീച്ചറുകൾ ഉണ്ടാവണമെന്നുമില്ല. ഇത്തരം സൌകര്യങ്ങൾ ഇല്ലെങ്കിലും സ്മാർട്ട്ഫോണുകൾ പരമാവധി വേഗത്തിൽ ചാർജ് ചെയ്യാനുള്ള ടിപ്സാണ് നിങ്ങൾ വായിച്ചത്. അപ്പോൾ ക്വാളിറ്റിയുള്ള ചാർജിങ് കേബിളുകളും അഡാപ്റ്ററുകളും ഉപയോഗിച്ച്, വാൾ സോക്കറ്റിൽ തന്നെ കേസ് നീക്കം ചെയ്ത സ്മാർട്ട്ഫോൺ (Smart Phone) ചാർജിനിടുക.

ഫ്ലൈറ്റ്മോഡ് ഓൺ ആക്കുന്നതും ചാർജിങ് സ്പീഡ് കൂടാൻ സഹായിക്കും. ചാർജിങ് സ്പീഡ് കൂടുന്നതും ഫോൺ എപ്പോഴും ഉപയോഗക്ഷമമാകുന്നതും നല്ല കാര്യം തന്നെയാണ്. എന്നാൽ അമിതമായ ഫോൺ ഉപയോഗം സ്മാർട്ട്ഫോൺ വിഷൻ സിൻഡ്രം പോലെയുള്ള രോഗാവസ്ഥകൾക്ക് കാരണമാകുന്നുണ്ടെന്നതും മറന്ന് പോകരുത്. സ്ക്രീൻ ടൈം കുറയ്ക്കുകയും ആരോഗ്യകരമായ ശീലങ്ങൾ വളർത്തുകയും ചെയ്യുക എന്നതാണ് ഇത്തരം പ്രശ്നങ്ങൾക്കുള്ള പ്രതിവിധി.

Nisana Nazeer
Digit.in
Logo
Digit.in
Logo