Tech Tips: നഷ്ടപ്പെട്ട ഫോണിൽ നിന്ന് UPI അക്കൗണ്ടുകൾ എങ്ങനെ ബ്ലോക്ക് ചെയ്യാം?
ഫോണ്‍ നഷ്ടപ്പെടുകയാണെങ്കില്‍ പേടിഎം, ഗൂഗിള്‍ പേ, ഫോണ്‍ പേ എന്നിവ ദുരുപയോഗം ചെയ്യപ്പെടുന്നത് തടയാം
ഫോൺ നഷ്ടപ്പെട്ടാൽ അക്കൗണ്ടുകൾ താൽക്കാലികമായി ബ്ലോക്ക് ചെയ്യണം
ഫോൺ അപഹരിക്കപ്പെട്ടാൽ നിങ്ങളുടെ അക്കൗണ്ടുകൾ ദുരുപയോഗം ചെയ്യപ്പെടാനുള്ള സാധ്യതയേറെയാണ്
മിക്ക ഉപയോക്താക്കൾക്കും അവരുടെ മൊബൈൽ ഫോണുകളിൽ ഒന്നിൽ കൂടുതൽ പേയ്‌മെന്റ് അപ്ലിക്കേഷനുകൾ ഉണ്ടാകാനുള്ള സാധ്യതയുണ്ട്. ഇന്ത്യയിൽ പേടിഎം(paytm), ഗൂഗിൾ പേ(Gpay), ഫോൺ പെ(Phonepe) തുടങ്ങിയ ഓൺലൈൻ പേയ്‌മെന്റ് സേവനങ്ങൾ യൂണിഫൈഡ് പേയ്‌മെന്റ് ഇന്റർഫേസിൽ (UPI) പ്രവർത്തിക്കുന്നു. പണം കൈമാറുന്നതിനും പേയ്‌മെന്റുകൾ നടത്തുന്നതിനും യുപിഐ(UPI) ഒരു സുരക്ഷിത മാർഗമാണ്.
നിങ്ങളുടെ ഫോൺ അപഹരിക്കപ്പെട്ടാൽ നിങ്ങളുടെ അക്കൗണ്ടുകൾ ദുരുപയോഗം ചെയ്യപ്പെടാനുള്ള സാധ്യതയേറെയാണ്. അതിനാൽ, നിങ്ങളുടെ അക്കൗണ്ട് സുരക്ഷിതമായി തുടരുന്നുവെന്ന് ഉറപ്പാക്കുന്നതിന് യുപിഐ പേയ്‌മെന്റുകൾ നിർജ്ജീവമാക്കുന്നതും, നിങ്ങളുടെ അക്കൗണ്ടുകൾ താൽക്കാലികമായി ബ്ലോക്ക് ചെയ്യുന്നതും ഏറ്റവും പ്രധാനപ്പെട്ട ഒരു കാര്യമായി മാറുന്നു. ഇപ്പോൾ നിങ്ങളുടെ അക്കൗണ്ടില്‍ നിന്ന് പണം മോഷ്ടിക്കപ്പെടുന്നതിനെ കുറിച്ചോര്‍ത്ത് പേടിക്കേണ്ടതില്ല. നിങ്ങളുടെ ഫോണ്‍ നഷ്ടപ്പെടുകയാണെങ്കില്‍ പേടിഎം, ഗൂഗിള്‍ പേ, ഫോണ്‍ പേ എന്നിവ ദുരുപയോഗം ചെയ്യപ്പെടുന്നത് എങ്ങനെ തടയാമെന്ന് നമുക്ക് നോക്കാം.
പേടിഎം(Paytm) അക്കൗണ്ട് എങ്ങനെ ബ്ലോക്ക് ചെയ്യാം
- പേടിഎം പേയ്‌മെന്റ് ബാങ്ക് ഹെല്‍പ്പ് ലൈന്‍ നമ്പര്‍ 01204456456 എന്ന നമ്പറില്‍ വിളിക്കുക.
- 'Lost Phone' എന്ന ഓപ്ഷന്‍ തിരഞ്ഞെടുക്കുക.
- 'Enter An Alternative Number' ഓപ്ഷന്‍ തിരഞ്ഞെടുത്ത് നിങ്ങളുടെ നഷ്ടപ്പെട്ട ഫോണ്‍ നമ്പര്‍ നല്‍കുക.
- തുടർന്ന്, 'Logout From All Devices' എന്ന ഓപ്ഷൻ തിരഞ്ഞെടുക്കുക.
- അടുത്തതായി, പേടിഎം വെബ്‌സൈറ്റിലേക്ക് പോയി '24×7 Help' ഓപ്ഷൻ തിരഞ്ഞെടുക്കുക.
- 'Report a Fraud' ഓപ്ഷൻ തിരഞ്ഞെടുക്കുക.
- അടുത്തതായി, 'Problem' എന്ന ബട്ടണില്‍ ക്ലിക്ക് ചെയ്യുക, തുടര്‍ന്ന് ചുവടെയുള്ള 'Message' എന്ന ബട്ടണ്‍ ക്ലിക്ക് ചെയ്യുക.
- 'Message Us' ബട്ടണിൽ ക്ലിക്കുചെയ്‌തതിനുശേഷം, അക്കൗണ്ട് ഉടമസ്ഥാവകാശത്തിൻറെ ഒരു തെളിവ് സമർപ്പിക്കുക.
അത് പേടിഎം ഇടപാടുകൾ കാണിക്കുന്ന ഒരു ക്രെഡിറ്റ് / ഡെബിറ്റ് കാർഡ് സ്റ്റേറ്റ്മെന്റ്, നഷ്ടപ്പെട്ടതോ മോഷ്‌ടിക്കപ്പെട്ടതോ ആയ ഫോണിനെതിരായ പോലീസിൽ സമർപ്പിച്ച പരാതി, അല്ലെങ്കിൽ ആവശ്യകതയെ അടിസ്ഥാനമാക്കിയുള്ള മറ്റേതെങ്കിലും രേഖ എന്നിവ ആകാം. ഇത്രയും ചെയ്തുകഴിഞ്ഞാല്‍, പേടിഎം നിങ്ങളുടെ അക്കൗണ്ട് ഉപയോഗിക്കുന്നത് ബ്ലോക്ക് ചെയ്യുകയും, അത് ഉറപ്പാക്കിക്കൊണ്ട് നിങ്ങള്‍ക്ക് ഒരു 'Authentication Message' ലഭിക്കുകയും ചെയ്യും.
കൂടുതൽ വാർത്തകൾ: ഇന്ത്യയിൽ ഈ വർഷം തന്നെ ഹൈഡ്രജൻ ട്രെയിൻ ഓടിത്തുടങ്ങും
ഗൂഗിള്‍ പേ(Gpay)അക്കൗണ്ട് താല്‍ക്കാലികമായി ബ്ലോക്ക് ചെയ്യാം?
ഗൂഗിള്‍ പേ ഉപയോക്താക്കള്‍ക്ക് 18004190157 എന്ന ഹെല്‍പ്പ്‌ലൈന്‍ നമ്പറിലേക്ക് വിളിച്ച് അനുയോജ്യമായ ഭാഷ തിരഞ്ഞെടുക്കുക. മറ്റ് പ്രശ്‌നങ്ങള്‍ക്കായി ശരിയായ ഓപ്ഷന്‍ തിരഞ്ഞെടുക്കുക.
ഫോണ്‍ പേ(Phonepe) അക്കൗണ്ട് താല്‍ക്കാലികമായി ബ്ലോക്ക് ചെയ്യാം?
- ഫോണ്‍ പേ ഉപയോക്താക്കള്‍ 08068727374 അല്ലെങ്കില്‍ 02268727374 എന്ന നമ്പറില്‍ വിളിക്കുക.
- അനുയോജ്യമായ ഭാഷ തിരഞ്ഞെടുക്കുക.
- തുടർന്ന് നിങ്ങളുടെ ഫോണ്‍ പേ അക്കൗണ്ടില്‍ ഒരു പ്രശ്‌നം റിപ്പോര്‍ട്ട് ചെയ്യാന്‍ ആഗ്രഹിക്കുന്നുണ്ടോ എന്ന് നിങ്ങളോട് ചോദിക്കും. പറയുന്ന നമ്പറിൽ നിന്നും അനുയോജ്യമായ നമ്പർ അമര്‍ത്തുക.
- ശേഷം രജിസ്റ്റര്‍ ചെയ്ത നമ്പര്‍ നല്‍കുക, ഓഥന്റിക്കേഷനായി നിങ്ങള്‍ക്ക് ഒരു ഒടിപിയും ലഭിക്കും. അടുത്തതായി, ഒടിപി ലഭിക്കാത്തതിന് ഓപ്ഷന്‍ തിരഞ്ഞെടുക്കുക. സിം അല്ലെങ്കില്‍ ഫോണ്‍ നഷ്ടപ്പെട്ടതിന് നിങ്ങള്‍ക്ക് ഒരു ഓപ്ഷന്‍ റിപ്പോര്‍ട്ട് നല്‍കും അത് തിരഞ്ഞെടുക്കുക.
- നിങ്ങളുടെ ഫോണ്‍ പേ അക്കൗണ്ട് തടയാന്‍ സഹായിക്കുന്ന ഒരു പ്രതിനിധിയുമായി സംസാരിക്കാനാവും. ഈ നടപടിക്രമം പാലിച്ചതിന് ശേഷം, നിങ്ങളുടെ അക്കൗണ്ട് ബ്ലോക്ക് ചെയ്യുവാനുള്ള നടപടികൾ ആരംഭിക്കും.
- നിങ്ങളുടെ ഗൂഗിള്‍ പേ അക്കൗണ്ട് തടയാന്‍ സഹായിക്കുന്ന ഒരു സ്‌പെഷ്യലിസ്റ്റുമായി സംസാരിക്കാനുള്ള ഓപ്ഷന്‍ തിരഞ്ഞെടുക്കുക.
- ഇതിനു പകരമായി, ആന്‍ഡ്രോയിഡ് ഉപയോക്താക്കള്‍ക്ക് അവരുടെ നഷ്ട്ടപ്പെട്ട് പോയ ഫോണില്‍ നിന്ന് 'Remote Wipe' ചെയ്യുവാൻ സാധിക്കുന്നതിനാൽ ആര്‍ക്കും നിങ്ങളുടെ ഗൂഗിള്‍ അക്കൗണ്ട് ആക്‌സസ് ചെയ്യാന്‍ കഴിയില്ല.
- അതിനാല്‍ ഗൂഗിള്‍ പേ ആപ്ലിക്കേഷന്‍ എപ്പോഴും സുരക്ഷിതമായിരിക്കും. ഐഒഎസ് ഉപയോക്താക്കള്‍ക്കും ഇതേ സേവനം പ്രയോജനപ്പെടുത്തുവാൻ കഴിയും.