ഫോൺ കോളിനിടെ ഇടയ്ക്കിടെ mute ആകുന്നത് എങ്ങനെ ഒഴിവാക്കാം?

ഫോൺ കോളിനിടെ ഇടയ്ക്കിടെ mute ആകുന്നത് എങ്ങനെ ഒഴിവാക്കാം?
HIGHLIGHTS

ആൻഡ്രോയിഡ് ഫോണുകളിലാണ് ഈ പ്രശ്നം സാധാരണയായി കണ്ടുവരുന്നത്

ആൻഡ്രോയിഡ് ആപ്പുകളിൽ ഗൂഗിൾ ഡയലർ എന്ന ആപ്പ് കാരണമാണ് കോൾ പെട്ടെന്ന് മ്യുട്ട് ആകുകയും ഹോൾഡ് ആകുകയും ചെയ്യുന്നത്

എന്നാൽ ഇത് ഒഴിവാക്കാൻ ചില ഉപായങ്ങളുണ്ട്

നിങ്ങളുടെ കോൾ (Call) പെട്ടെന്ന് നിശബ്‌ദമാകുകയോ അല്ലെങ്കിൽ ചിലപ്പോൾ ഹോൾഡ് (Hold) ആകുകയോ ചെയ്യുന്നത് വളരെ സാധാരണമായ ഒരു പ്രശ്‌നമാണ്. ഒരു അത്യാവശ്യ കാര്യത്തിനായി ഫോൺ ചെയ്യുമ്പോൾ ഇത് ശരിക്കും വളരെ ബുദ്ധിമുട്ടുണ്ടാക്കുകയാണ്. ആൻഡ്രോയിഡ് (Android) ഫോണുകളിൽ ഈ പ്രശ്നം വളരെ സാധാരണമാണ്. ഈ പ്രശ്നത്തിന് പിന്നിലെ കാരണവും അത് എങ്ങനെ പരിഹരിക്കാമെന്നും നമുക്ക് നോക്കാം.

ആൻഡ്രോയിഡ്(Android ) ആപ്പു(Apps)കളിൽ ഗൂഗിൾ ഡയലർ (Google Dialer) എന്ന ഒരു ആപ്പ് (Apps ) ഉണ്ട്. ഈ ആപ്പ് കാരണമാണ്  കോൾ പെട്ടെന്ന് മ്യുട്ട് ആകാനും  ഹോൾഡ് ആകാനും സംസാരിക്കുന്നതിന് ഇടയ്‌ക്ക്‌ ബുദ്ധിമുട്ടുണ്ടാകുകയും ചെയ്യുന്നത്. വ്യക്തമായി പറഞ്ഞാൽ ഗൂഗിൾ ഡയലറി (Google Dialer)ലെ പ്രോക്‌സിമിറ്റി സെൻസറാ(Proximity Sensor)ണ് ഈ പ്രശ്‌നത്തിന് കാരണം. എന്തെങ്കിലും ഫിസിക്കൽ ടച്ച് തിരിച്ചറിയുമ്പോൾ പ്രോക്‌സിമിറ്റി സെൻസർ ആക്റ്റീവ് ആകും അതോടെ നമ്മൾ ചെയ്തു കൊണ്ടിരിക്കുന്ന കോൾ ഹോൾഡ് ആകുകയോ മ്യുട്ട് ആകുകയോ ചെയ്യും. 

ഈ പ്രോബ്ലം എങ്ങനെ ഒഴിവാക്കാം 

നിങ്ങളുടെ ചെവിയിൽ ഫോൺ വയ്ക്കുന്നതിന് മുമ്പ് പവർ ബട്ടൺ അമർത്തുക എന്നതാണ് ഈ പ്രശ്‌നത്തെ മറികടക്കാനുള്ള ഒരു വഴി. പ്രശ്നം പരിഹരിക്കാൻ മറ്റ് ചില വഴികളുണ്ട്. ഗൂഗിൾ ഡയലറിന് പകരം നിങ്ങൾക്ക് ട്രൂകോളർ ആപ്പ് ഉപയോഗിക്കാം. സ്വന്തം കോളിംഗ് ആപ്പുകൾ വാഗ്ദാനം ചെയ്യുന്ന നിരവധി ഫോണുകൾ ഉണ്ട്, അവയ്ക്ക് പ്രശ്നം പരിഹരിക്കാൻ സഹായിക്കാനാകും.

ഒരാൾക്ക് ഫാക്ടറി ക്രമീകരണങ്ങൾ റീസെറ്റ് ചെയ്യാം. ഇതും പ്രശ്നം പരിഹരിക്കാൻ നിങ്ങളെ സഹായിക്കും. എന്നിരുന്നാലും, അത് ചെയ്യുന്നതിന് മുമ്പ് നിങ്ങളുടെ ഡാറ്റ ബാക്കപ്പ് ചെയ്യണം. ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്ന് ഉപയോക്താക്കൾക്ക് റൈറ്റ് ഡെയിലർ ആപ്പ് ഡൗൺലോഡ് ചെയ്യാം. ഈ ആപ്പിന് നിരവധി പ്രോക്സിമിറ്റി സെൻസറുകൾ ഉണ്ട്, ഈ ആപ്പിന്റെ ഉപയോക്തൃ ഇന്റർഫേസ് ഒരു പരിധിവരെ iOS പോലെയാണ്.

Nisana Nazeer
Digit.in
Logo
Digit.in
Logo