ആധാർ വഴി ഒരുപാട് തട്ടിപ്പുകൾ ഇന്നത്തെ കാലത്ത് ഉണ്ടാകുന്നുണ്ട്. ബയോമെട്രിക് ഐഡന്റിറ്റിയും മറ്റുമായി ഒരുപാട് സുരക്ഷാ സംവിധാനങ്ങൾ Aadhaarൽ ഉണ്ടായിരുന്നിട്ടും പലപ്പോഴും ഇങ്ങനെയുള്ള കെണികളിലൂടെ പണം നഷ്ടമാവുകയും വ്യക്തിഗത വിവരങ്ങൾ ചോർത്തപ്പെടുകയും ചെയ്യുന്ന സംഭവങ്ങൾ നമ്മൾ കേൾക്കാറുമുണ്ട്.
UIDAI ഓരോ ആധാർ കാർഡിലും നൽകുന്ന 12 അക്ക നമ്പർ വിവിധ പ്ലാറ്റ്‌ഫോമുകളിൽ സ്ഥിരീകരണത്തിനായി ഉപയോഗിക്കുന്നു. സർക്കാരിന്റെ പലവിധ സേവനങ്ങൾ ലഭിക്കുന്നതിനും നിങ്ങളുടെ ഐഡന്റിറ്റി പരിശോധിക്കാനും ഇത് ഉപയോഗിക്കുന്നു. എന്നാൽ നിങ്ങളുടെ Aadhaar നമ്പർ ദുരുപയോഗം ചെയ്താലോ? പല വിവരങ്ങളും നഷ്ടമാകാൻ അതുമതി. അതിനാൽ ആധാർ നമ്പർ നഷ്ടമായെങ്കിൽ അത് എങ്ങനെ പരിശോധിക്കുമെന്ന് നോക്കാം?
'നിങ്ങളുടെ കാർഡ് ദുരുപയോഗം ചെയ്തിട്ടുണ്ടെങ്കിൽ ആധാർ ഓതന്റിക്കേഷൻ ഹിസ്റ്ററിയിൽ അത് അറിയാൻ സാധിക്കുന്നു. ഇത് പരിശോധിക്കാൻ, യുഐഡിഎഐയുടെ ഔദ്യോഗിക വെബ്‌സൈറ്റിലേക്ക് പോകുക. ഇവിടെ നിങ്ങളുടെ കാർഡ് ദുരുപയോഗം ചെയ്‌തിട്ടുണ്ടെങ്കിൽ അറിയാൻ സാധിക്കും.
Step 1: uidai.gov.in എന്ന ഔദ്യോഗിക UIDAI വെബ്‌സൈറ്റ് തുറക്കുക. വെബ്‌സൈറ്റിൽ പ്രവേശിക്കുന്നതിന് നിങ്ങളുടെ ഭാഷ തിരഞ്ഞെടുക്കുക.
Step 2: വെബ്‌സൈറ്റ് തുറക്കുമ്പോൾ മുകളിൽ ഇടത് കോണിലുള്ള 'മൈ ആധാർ' വിഭാഗത്തിൽ ക്ലിക്കുചെയ്യുക. സ്ക്രീനിൽ ഒരു ഡ്രോപ്പ്-ഡൗൺ മെനു ദൃശ്യമാകും.
Step 3: ആധാർ സേവന വിഭാഗത്തിന് കീഴിലുള്ള ‘ആധാർ ഓതന്റിക്കേഷൻ ഹിസ്റ്ററി’ലേക്ക് പോകുക. നിങ്ങളെ ഒരു പുതിയ വെബ്‌പേജിലേക്ക് നയിക്കും.
Step 4: നിങ്ങളുടെ ആധാർ നമ്പറും സെക്യൂരിറ്റി കോഡും ഉപയോഗിച്ച് ലോഗിൻ ചെയ്‌ത് സെൻഡ് OTP ക്ലിക്ക് ചെയ്യുക.
Step 5: വിജയകരമായ സ്ഥിരീകരണത്തിനായി OTP പൂരിപ്പിച്ച് 'Proceed' ഓപ്ഷനിൽ ക്ലിക്ക് ചെയ്യുക.
Step 6: നിങ്ങളുടെ ആധാർ കാർഡിന്റെയും മുൻകാല പ്രാമാണീകരണ അഭ്യർത്ഥനകളുടെയും എല്ലാ വിശദാംശങ്ങളും സ്ക്രീനിൽ ദൃശ്യമാകും.
അതായത്, കഴിഞ്ഞ ആറ് മാസത്തിലെ 50 റെക്കോർഡുകൾ റിക്കവർ ചെയ്ത് കാട്ടുന്നു. ഇതിന് പുറമെ കൂടുതൽ റെക്കോർഡുകളെ കുറിച്ച് അറിയണമെങ്കിൽ, ആ തീയതി സെലക്റ്റ് ചെയ്ത് പരിശോധിക്കാവുന്നതാണ്. ഇനി അഥവാ നിങ്ങളുടെ ആധാർ ദുരുപയോഗം ചെയ്യപ്പെട്ടതായി മനസിലാക്കിയാൽ UIDAIയുടെ ടോൾ ഫ്രീ നമ്പറിൽ – 1947 – അല്ലെങ്കിൽ help@uidai.gov.in എന്ന വിലാസത്തിൽ ഇമെയിൽ ചെയ്യാവുന്നതാണ്.