ഈസിയായി സ്വർണം വാങ്ങാം, UPI ആപ്പുകളിലൂടെ; അതും 1 രൂപയ്ക്ക്!

Updated on 28-Apr-2023
HIGHLIGHTS

ഓൺലൈൻ നിക്ഷേപത്തിൽ ഡിജിറ്റൽ ഗോൾഡ് ഒരുപാട് ജനപ്രീതി നേടിയിട്ടുണ്ട്

യുപിഐ ആപ്പുകൾ ഡിജിറ്റൽ സ്വർണം വാങ്ങുന്നതെങ്ങനെ എന്ന് പരിചയപ്പെടാം

ഉയർന്ന വിപണി മൂല്യമുള്ളതിനാൽ തന്നെ ഒരു ദീർഘകാല സുരക്ഷിത നിക്ഷേപം എന്ന നിലയിൽ ആളുകൾ സ്വർണം വാങ്ങുന്നു. ഭാവിയിലേക്കുള്ള കരുതൽ എന്ന രീതിയിൽ മലയാളികൾ സ്വർണത്തെ കണക്കുകൂട്ടി തുടങ്ങിയത് പതിറ്റാണ്ടുകൾക്കും പതിറ്റാണ്ടുകൾക്കും മുമ്പാണ്. അതിനാലാണ് ഏത് വിശേഷ അവസരങ്ങളിലും സ്വർണം വാങ്ങാൻ കേരളീയർ താൽപ്പര്യപ്പെടുന്നത്.

Digital Gold: സ്വർണത്തിന്റെ പുതിയ രൂപം

എന്നാൽ കാലം മുന്നേറുമ്പോൾ സ്വർണം വാങ്ങുന്നതിലും സൂക്ഷിക്കുന്നതിലുമെല്ലാം പുതിയ മാനങ്ങൾ വന്നു. അങ്ങനെ ഫിസിക്കൽ ഗോൾഡ് ആഭരണമായി ധരിക്കാൻ ആഗ്രഹിക്കാത്തവർക്ക്, പകരം ഒരു നിക്ഷേപ മാർഗമായി ഡിജിറ്റൽ സ്വർണം അഥവാ Digital Goldഉം അവതരിച്ചു. ഇന്ന് ഓൺലൈൻ നിക്ഷേപത്തിൽ ഡിജിറ്റൽ ഗോൾഡ് ഒരുപാട് ജനപ്രീതി നേടിക്കഴിഞ്ഞു. പിന്നീട് ഏതെങ്കിലും അത്യാവശ്യ സമയത്ത് എടുത്തുപയോഗിക്കാൻ Digital Gold ധാരാളം.

സ്വർണ്ണം ആഭരണമായോ ലോഹമായോ നമ്മുടെ കൈവശം വയ്ക്കാതെ അത് വാങ്ങുന്നതിനും നിക്ഷേപിക്കുന്നതിനുമുള്ള ഒരു വെർച്വൽ Technologyയാണ് Digital Gold. ഇത് ഓൺലൈനിൽ തന്നെ വാങ്ങാമെന്ന് മാത്രമല്ല, നിസ്സാരം 1 രൂപ മുതൽ പർച്ചേസ് നടത്താനും സാധിക്കും. മാത്രമല്ല ഏത് സമയത്തും അത് ആഭരണമായി തന്നെ നിങ്ങൾക്ക് റിഡീം ചെയ്യാനാകും. ഇപ്പോൾ Digital Gold പേടിഎം (Paytm), ഗൂഗിൾ പേ (Google Pay) പോലുള്ള ആപ്ലിക്കേഷനുകളിലൂടെയും വാങ്ങിക്കാനാകും.

UPI ആപ്പുകളിലൂടെ ഡിജിറ്റൽ ഗോൾഡ് എങ്ങനെ വാങ്ങാം?

Paytm, Google Pay എന്നിവ വഴി സ്വർണം വാങ്ങാമെന്ന് മുൻപ് പറഞ്ഞിരുന്നല്ലോ. ആദ്യം ഗൂഗിൾ പേ വഴി Digital Gold വാങ്ങുന്നത് പരിചയപ്പെടാം.

ആദ്യം നിങ്ങളുടെ ഫോണിൽ Google Pay തുറക്കുക.

ശേഷം സെർച്ച് ബാറിൽ 'ഗോൾഡ് ലോക്കർ' എന്ന് ടൈപ്പ് ചെയ്യുക. 

ഇത് സ്ക്രീനിൽ പ്രതൃക്ഷപ്പെട്ടാൽ ഉടൻ തന്നെ അതിൽ ടാപ്പ് ചെയ്യുക. തുടർന്ന് Buy ഓപ്ഷൻ ക്ലിക്ക് ചെയ്യുക.

ഇവിടെ സ്വർണത്തിന്റെ നിലവിലെ വിപണിവില ദൃശ്യമാകും.

ചിലപ്പോൾ സ്വർണവിലയിൽ മാറ്റം വരാൻ സാധ്യതയുള്ളതിനാൽ, സ്വർണം പർച്ചേസ് ചെയ്ത് കഴിഞ്ഞ് 5 മിനിറ്റിൽ വില ലോക്ക് ചെയ്യപ്പെടും.

പേടിഎം വഴിയും ഡിജിറ്റൽ സ്വർണം (Digital Gold) വാങ്ങാവുന്നതാണ്. 

ഇതിനായി ആദ്യം നിങ്ങളുടെ മൊബൈൽ ഫോണിൽ Paytm ആപ്പ് തുറക്കുക

തുടർന്ന്, ഓൾ സർവീസ് എന്ന വിഭാഗത്തിലേക്ക് പോകുക.

ശേഷം സെർച്ച് ബാറിൽ ഗോൾഡ് എന്ന് തിരയുക.

ഈ ഓപ്ഷൻ ദൃശ്യമായാൽ ഗോൾഡിൽ ക്ലിക്ക് ചെയ്ത് Buy in amount അല്ലെങ്കിൽ Buy in grams ഓപ്ഷനിൽ ഏതെങ്കിലുമൊന്ന് തെരഞ്ഞെടുക്കുക. എത്ര രൂപയ്ക്ക് വാങ്ങാനാണോ താൽപ്പര്യപ്പെടുന്നത് ആ തുക നൽകി Proceed എന്ന ഓപ്ഷനിൽ ക്ലിക്ക് ചെയ്യുക.

ഇങ്ങനെ ഡിജിറ്റൽ സ്വർണം വാങ്ങാൻ യുപിഐ ആപ്പുകളും, നെറ്റ് ബാങ്കിങ്ങും, ഡെബിറ്റ് അല്ലെങ്കിൽ ക്രെഡിറ്റ് കാർഡും പേയ്മെന്റ് സംവിധാനമായി പ്രയോജനപ്പെടുത്താമെന്നും സീ ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു.

Anju M U

She loves to connect you to the latest Technology News and updates. Covering latest film releases in OTT and Malayalam movie news. Specialised in topics like Technology, Film and Travel.

Connect On :