വ്യവസ്ഥ ലംഘനം നടത്തിയതിനാൽ RBI Paytm-നെ നിരോധിച്ചു. ഫെബ്രുവരി 29ന് ശേഷം പേടിഎം സർവീസുകൾ മുടങ്ങും. FASTag-കൾക്കും UPI പേയ്മെന്റിനും പേടിഎം ഉപയോഗിക്കുന്നവർ ധാരാളമുണ്ട്. എന്നാൽ പേടിഎം വാലറ്റുകളും ഫാസ്‌ടാഗുകളും ഈ തീയതിയ്ക്ക് ശേഷം ലഭിക്കില്ല. സേവിങ്സ് ഡിപ്പോസിറ്റുകളും ടോപ്പ്-അപ്പുകളും നിർത്താനും ആർബിഐ നിർദേശിച്ചു.
സിസ്റ്റം ഓഡിറ്റിന് ശേഷമാണ് ആർബിഐ നടപടി എടുത്തത്. ഇതിന് ബാഹ്യ ഓഡിറ്റർമാരുടെ റിപ്പോർട്ടും തുടർന്നുള്ള കംപ്ലയിൻസ് വാലിഡേഷൻ റിപ്പോർട്ടും അടിസ്ഥാനമാക്കി.
2024 മാർച്ച് 1 മുതൽ സർവ്വീസുകളിൽ നിയന്ത്രണം വരും. ഉപഭോക്തൃ അക്കൗണ്ടുകൾ, വാലറ്റുകൾ, ഫാസ്‌ടാഗുകൾ, എൻസിഎംസി കാർഡുകൾക്കെല്ലാം ഇത് ബാധകമാകും. എന്നാൽ അപ്രതീക്ഷിതമായി വരുന്ന ക്രെഡിറ്റുകൾക്ക് ഇത് ബാധിക്കില്ല. ഏതെങ്കിലും പലിശ, ക്യാഷ്ബാക്ക് അല്ലെങ്കിൽ റീഫണ്ടുകൾക്കും സേവന തടസ്സമുണ്ടാകില്ല.
പേടിഎമ്മിനെ ഏറ്റവും കൂടുതൽ ആളുകൾ ആശ്രയിക്കുന്നത് Paytm FASTag-നാണ്. പേടിഎം ഫാസ്റ്റ്ടാഗുകൾ ഉള്ളവർക്ക് Feb 29-ന് ശേഷം സേവനം ലഭിക്കുന്നത് ബുദ്ധിമുട്ടാകും. പേടിഎം ഫാസ്ടാഗിൽ ബാലൻസ് ഉള്ളവർക്ക് അത് തീർക്കാൻ ആർബിഐ അനുമതിയുണ്ട്. എന്നാൽ മാർച്ച് 1 മുതൽ ഇതിലേക്ക് പുതിയതായി പണം ചേർക്കാനാകില്ല.
READ MORE: 6G കുതിപ്പിനാണോ Jio Brain! എന്താണ് അംബാനിയുടെ ഈ പുതിയ AI Technology?
അങ്ങനെയെങ്കിൽ പേടിഎം ഫാസ്റ്റ്ടാഗ് deactivate ചെയ്യണം. എങ്ങനെയാണ് പേടിഎമ്മിൽ നിന്ന് ഫാസ്റ്റ്ടാഗ് നീക്കം ചെയ്യുന്നതെന്ന് നോക്കാം. എങ്കിലും ഉപയോക്താക്കൾക്ക് ആശ്വാസ വാർത്തയുമായി പേടിഎം രംഗത്ത് എത്തി.
പേടിഎം മറ്റ് ബാങ്കുകളുമായി കഴിഞ്ഞ 2 വർഷമായി സഹകരിക്കുകയാണ്. ഈ സാഹചര്യത്തിൽ ഇതിലേക്ക് കമ്പനി ശ്രദ്ധ നൽകുകയാണ്.
ഇങ്ങനെ ഫാസ്റ്റ്ടാഗ് സേവനങ്ങളും ഉപയോക്താക്കൾക്ക് തുടരാമെന്ന് കമ്പനി വിശദീകരിച്ചു. Xലൂടെയാണ് കമ്പനി ഇക്കാര്യത്തിൽ പ്രതികരിച്ചത്.