IRCTC ആപ്പ് വേണ്ട, PhonePe മാത്രം മതി ഓൺലൈൻ ടിക്കറ്റ് ബുക്കിങ്ങിന്

Updated on 27-Jan-2023
HIGHLIGHTS

ടിക്കറ്റ് ബുക്കിങ്ങിന് ഫോൺപേ ഉപയോഗിക്കാം

ഐആർടിസിയുടെ ആപ്ലിക്കേഷനില്ലാതെ ഫോൺപേയിലൂടെ ഓൺലൈൻ ബുക്കിങ് നടത്താം

എങ്ങനെയാണ് ട്രെയിൻ ടിക്കറ്റ് ബുക്ക് ചെയ്യേണ്ടതെന്ന് മനസിലാക്കാം

ഇന്ത്യൻ റെയിൽവേ (Indian Railway) യാത്രക്കാർക്ക് സുഗമമായ യാത്ര പ്രദാനം ചെയ്യുന്നതിനാണ് ലക്ഷ്യം വയ്ക്കുന്നത്. ഇന്ത്യയിൽ പ്രതിദിനം 23 ദശലക്ഷം (2.3 കോടി) ആളുകൾ ട്രെയിനിൽ യാത്ര ചെയ്യുന്നുണ്ടെന്നാണ് കണക്കുകളും വ്യക്തമാക്കുന്നത്. അതുകൊണ്ട് തന്നെ ഏറ്റവും മികച്ച സൗകര്യങ്ങൾ നൽകുന്നതിനായി റെയിൽവേ അധികൃതർ പരിശ്രമിക്കുന്നു. യാത്ര ചെയ്യുമ്പോൾ മാത്രമല്ല, ടിക്കറ്റ് ബുക്കിങ് അവസരത്തിലും ടിക്കറ്റ് കാൻസലേഷൻ സമയത്തുമെല്ലാം റെയിൽവേ യാത്രക്കാർക്ക് അസൗകര്യം വരുത്താത്ത രീതിയിൽ പ്രവർത്തിക്കാൻ പദ്ധതിയിടുന്നു.

ഓൺലൈനായാണ് ഇന്ന് മിക്കവരും ടിക്കറ്റ് ബുക്കിങ് നടത്തുന്നത്. എന്നാൽ ടിക്കറ്റ് ഇങ്ങനെ ബുക്ക് ചെയ്യുന്നതിന് IRCTCയുടെ Account വേണമെന്നത് ഒരു നിബന്ധനയാണ്. ഇത് പലപ്പോഴും Online ticket bookingന് ഒരു പോരായ്മയാണ്. എന്നാൽ നിങ്ങളൊരു ഫോൺപേ (PhonePe) ഉപയോക്താവാണെങ്കിൽ വളരെ എളുപ്പത്തിൽ ടിക്കറ്റ് ബുക്ക് ചെയ്യാനാകും.

മൊബൈൽ ആപ്പ് ഉപയോഗിച്ച് ട്രെയിൻ ടിക്കറ്റ് ബുക്ക് ചെയ്യാനുള്ള ഫോൺപേയിലെ ഈ സൗകര്യത്തെ കുറിച്ച് വിശദമായി അറിയൂ…

ഐആർസിടിസി വെബ്‌സൈറ്റോ ആപ്പോ ഇല്ലാതെ ഫോൺപേയിലൂടെ റെയിൽവേ ടിക്കറ്റുകൾ ഓൺലൈനായി ബുക്ക് ചെയ്യുന്നതെങ്ങനെയെന്ന് മനസിലാക്കാം. PhonePeയിൽ ട്രെയിൻ ടിക്കറ്റ് ബുക്ക് ചെയ്യുന്നത് വളരെ എളുപ്പമാണെന്നത് മാത്രമല്ല, യാതൊരു നിരക്കും കൂടാതെ ടിക്കറ്റ് റീഫണ്ടിനും കാൻസലേഷനും ഇത് ഉപയോഗിക്കാം.

PhonePe ആപ്പ് വഴി, മെയിൽ എക്‌സ്‌പ്രസ്, സൂപ്പർഫാസ്റ്റ് ഉൾപ്പെടെ എല്ലാ ട്രെയിനുകൾക്കും ടിക്കറ്റുകൾ എളുപ്പത്തിൽ ബുക്ക് ചെയ്യാം.അതോടൊപ്പം റെയിൽവേ റൂട്ടിനെ കുറിച്ചും PNR സ്റ്റാറ്റസും വിവരങ്ങളും നിങ്ങൾക്ക് ലഭിക്കുന്നതാണ്. ഇതിനുള്ള ഘട്ടം ഘട്ടമായുള്ള പ്രക്രിയ എന്താണെന്ന് അറിയാം…

PhonePeയിൽ ട്രെയിൻ ടിക്കറ്റ് എങ്ങനെ ബുക്ക് ചെയ്യാം?

PhonePEയിൽ ട്രെയിൻ ടിക്കറ്റുകൾ ബുക്ക് ചെയ്യാൻ, മൊബൈലിൽ ഫോൺപേ ആപ്പ് തുറക്കുക.

ആപ്പിന്റെ താഴേയ്ക്ക് സ്ക്രോൾ ചെയ്ത് ട്രാവൽ ബുക്കിങ് ഓപ്ഷന് കീഴിലുള്ള ട്രെയിനിൽ ക്ലിക്ക് ചെയ്യുക.

ട്രെയിനിൽ ക്ലിക്ക് ചെയ്ത ശേഷം യാത്രയുടെ വിവരങ്ങൾ, അതായത് എവിടെ നിന്ന് എവിടേക്കാണ് നിങ്ങൾക്ക് പോകേണ്ടതെന്ന് നൽകി സെർച്ച് ട്രെയിൻ ഓപ്ഷനിൽ ക്ലിക്ക് ചെയ്യുക.

അതിനുശേഷം ബന്ധപ്പെട്ട ട്രെയിനുകളുടെ ലിസ്റ്റ് വരും. ഇവിടെ നിങ്ങളുടെ സൗകര്യത്തിനനുസരിച്ചുള്ള ട്രെയിൻ തെരഞ്ഞെടുക്കുക.

ബുക്കിങ്ങിനായി ആപ്പിൽ നിങ്ങളോട് IRCTC ലോഗിൻ ഐഡി ആവശ്യപ്പെടും. ഇതിനായി ആവശ്യമായ വിശദാംശങ്ങൾ നൽകുക.

ഇതിനുശേഷം, സ്ലീപ്പർ, എസി തേർഡ്, സെക്കൻഡ് എസി എന്നീ എല്ലാ വിഭാഗങ്ങളിലെയും സീറ്റ് ലഭ്യതയെ കുറിച്ചുള്ള വിവരങ്ങൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്.

ബുക്ക് ടിക്കറ്റ് എന്ന ഓപ്ഷനിൽ ക്ലിക്ക് ചെയ്ത് IRCTC യൂസർ ഐഡി നൽകുക.

ഇതിനുശേഷം യാത്രാവിവരങ്ങളുമായി ബന്ധപ്പെട്ട പേര്, വയസ്, ലിംഗം, ഫോൺ നമ്പർ എന്നിവ രേഖപ്പെടുത്തുക.

പേയ്മെന്റ് ഓപ്ഷനിൽ ക്ലിക്ക് ചെയ്ത ശേഷം, Proceed ബട്ടണിൽ ക്ലിക്ക് ചെയ്യുക.

ഇങ്ങനെ നിങ്ങൾക്ക് Train ticket ബുക്ക് ചെയ്യാനാകുന്നു.

Anju M U

She loves to connect you to the latest Technology News and updates. Covering latest film releases in OTT and Malayalam movie news. Specialised in topics like Technology, Film and Travel.

Connect On :