SPAM Calls: ലോൺ വേണോ? ബാങ്കിൽ നിന്നുള്ള കോളുകൾ വ്യാജമാണോ?എങ്ങനെ തിരിച്ചറിയാം…

SPAM Calls: ലോൺ വേണോ? ബാങ്കിൽ നിന്നുള്ള കോളുകൾ വ്യാജമാണോ?എങ്ങനെ തിരിച്ചറിയാം…
HIGHLIGHTS

നിങ്ങളുടെ വ്യക്തിഗത വിവരങ്ങൾ ചൂണ്ടയിട്ട് എടുക്കാനുള്ള തട്ടിപ്പിൽ വീഴരുത്

വ്യാപകമായുള്ള ബാങ്ക് തട്ടിപ്പുകളെയും Spam call-കളെയും തിരിച്ചറിയണം

തട്ടിപ്പ് കോളുകളെയും മെസേജുകളെയും റിപ്പോർട്ട് ചെയ്യാൻ ഗവൺമെന്റിന്റേതായ പോർട്ടലുമുണ്ട്

ലോൺ വേണോ ലോൺ? ഇതും പറഞ്ഞുള്ള SPAM Calls-ൽ പൊറുതിമുട്ടിയോ? ഒരു ബാങ്കിൽ അക്കൌണ്ടില്ലെങ്കിലും ലോൺ വേണോയെന്ന് ചോദിച്ചുകൊണ്ടുള്ള കോളുകൾ വരാറുണ്ടോ? ഇവ വിശ്വസനീയമായ സ്രോതസ്സുകളിൽ നിന്നുള്ള കോളുകളായിരിക്കില്ല.

നിങ്ങളുടെ വ്യക്തിഗത വിവരങ്ങൾ ചൂണ്ടയിട്ട് എടുക്കാനുള്ള തട്ടിപ്പ് വിദ്യയാണിത്. ഇങ്ങനെ വരുന്ന ഓൺലൈൻ കോളുകളെയും മെസേജുകളെയും ലിങ്കുകളെയും വിശ്വസിക്കരുത്. ഇവർ പറയുന്ന കേട്ട് പേയ്‌മെന്റ് അയയ്‌ക്കുകയോ പേയ്‌മെന്റ് മാറ്റുകയോ ചെയ്താൽ പണിയാകും.

ബാങ്കിൽ നിന്നാണ്, ലോൺ വേണോ? SPAM Calls തിരിച്ചറിയുക

ഇവ ഇപ്പോൾ വ്യാപകമായുള്ള ബാങ്ക് തട്ടിപ്പുകളാണ്. നിങ്ങളുടെ പണം മാത്രമായിരിക്കില്ല അവരുടെ ലക്ഷ്യം. ഒരുപക്ഷേ നിങ്ങളുടെ പിൻ, പാസ്‌വേഡ് അല്ലെങ്കിൽ വ്യക്തിഗത വിവരങ്ങളുമായിരിക്കും ഇവരെടുക്കുന്നത്. ഇത്തരത്തിലുള്ള ബാങ്ക് തട്ടിപ്പുകൾ കണ്ടെത്തുന്നതിനും ഒഴിവാക്കുന്നതിനും ചില ഉപായങ്ങളുണ്ട്.

ഇത്തരം സ്പാം കോളുകളെയും മെസേജുകളെയും പ്രതിരോധിക്കാൻ കേന്ദ്രം തന്നെ മാർഗങ്ങൾ കണ്ടുപിടിച്ചു. ഓൺലൈൻ ബാങ്കിങ് ഫ്രോഡുകൾക്കുള്ള പ്രതിവിധിയാണിത്. കേന്ദ്ര സർക്കാർ ഒരു പുതിയ നമ്പർ സീരീസാണ് അവതരിപ്പിച്ചത്. ഈ വർഷം തന്നെ സ്പാം കോളുകൾക്കെതിരെയുള്ള നടപടിയായി നമ്പർ കൊണ്ടുവന്നിരുന്നു.

SPAM Calls പ്രതിരോധിക്കാൻ 160

160 എന്ന നമ്പർ സീരീസിലൂടെയാണ് ടെലികോം അതോറിറ്റി ഇതിന് പരിഹാരം കണ്ടെത്തുന്നത്. അതായത്, ഇനി സാമ്പത്തിക സ്ഥാപനങ്ങളിൽ നിന്നുള്ള എല്ലാ കോളുകൾക്കും ഈ നമ്പർ ഉണ്ടായിരിക്കണം. ബാങ്കുകൾ കസ്റ്റമേഴ്സിനെ വിളിക്കുന്ന നമ്പരുകളിൽ പ്രിഫിക്‌സായി 160 എന്ന നമ്പർ നിർബന്ധമാക്കി. ഇത് ധനകാര്യ സ്ഥാപനങ്ങളിലെ എല്ലാ ഇടപാട്, സേവന വോയ്‌സ് കോളുകൾക്കും ബാധകമാക്കിയിട്ടുണ്ട്.

ഇതിലൂടെ സ്പാം കോളുകളെ ഇനി പൂട്ടാൻ സാധിക്കും. 160 നമ്പർ സീരീസ് ഒറിജിനൽ സ്ഥാപനമാണോ അല്ലയോ എന്ന് എളുപ്പത്തിൽ തിരിച്ചറിയാൻ സഹായിക്കും. ഇങ്ങനെ നിരപരാധികളായ പൗരന്മാരെ കബളിപ്പിക്കുന്നത് തടയാനാകും.

തട്ടിപ്പിനെ മിനിറ്റുകൾക്കുള്ളിൽ നിയമക്കൂട്ടിലാക്കാം

തട്ടിപ്പ് കോളുകളെയും മെസേജുകളെയും റിപ്പോർട്ട് ചെയ്യാൻ ഗവൺമെന്റിന്റേതായ പോർട്ടലുണ്ട്. ഇതിനായി കേന്ദ്രം ചക്ഷു പോർട്ടൽ അവതരിപ്പിച്ചിരുന്നു. ചക്ഷു പോർട്ടലിലൂടെ 100 ദശലക്ഷത്തിലധികം സിം കാർഡുകൾ ബ്ലോക്ക് ചെയ്യാൻ സർക്കാരിന് സാധിച്ചു. നിങ്ങളുടെ ഫോണുകളിലേക്ക് സ്പാം കോളുകൾ വന്നാൽ ഈ പോർട്ടലിൽ രജിസ്റ്റർ ചെയ്താൽ മതി.

Also Read: ഓൺലൈൻ തട്ടിപ്പിൽ നിന്ന് കേരളത്തിന് രക്ഷകനായി Bharti Airtel, തടഞ്ഞത് 5 കോടിയലധികം…

Anju M U

Anju M U

She love to connect you to the latest Technology News and updates. Specialised in topics like Technology, Film and Travel. View Full Profile

Digit.in
Logo
Digit.in
Logo