ഒരൊറ്റ അക്കൌണ്ടിലൂടെ ഒന്നിലധികം ആളുകൾക്ക് യുപിഐ ഉപയോഗിക്കാം
ഇതിനായി Google Pay UPI Circle ഫീച്ചർ മതി
ഗൂഗിൾപേയിൽ UPI Circle ഫീച്ചർ എങ്ങനെ സെറ്റ് ചെയ്യാമെന്ന് നോക്കാം
അടുത്തിടെ പേയ്മെന്റ് ആപ്പായ Google Pay UPI Circle ഫീച്ചർ അവതരിപ്പിച്ചിരുന്നു. ഒരൊറ്റ അക്കൌണ്ടിലൂടെ ഒന്നിലധികം ആളുകൾക്ക് യുപിഐ ഉപയോഗിക്കാനുള്ള സംവിധാനമാണിത്.
എല്ലാവരെയും ഒരു സർക്കിളിലേക്ക് കൊണ്ടുവരുന്ന ഗൂഗിൾ പേ ഫീച്ചറാണിത്. യുപിഐ ഉപയോഗിക്കാൻ അറിയാത്തവർക്കും, സ്വന്തമായി ബാങ്ക് അക്കൗണ്ട് ഇല്ലാത്തവർക്കും ഉപകരിക്കുന്നു.
UPI Circle ഫീച്ചർ എന്താണ്?
പ്രൈമറി യൂസറിന് മാത്രമാണ് സ്വന്തമായി ബാങ്ക് അക്കൗണ്ട് ആവശ്യമായി വരുന്നത്. ഇതിലൂടെ മറ്റുള്ളവർക്കും പേയ്മെന്റുകളും ഓൺലൈൻ പർച്ചേസിങ്ങും നടത്താം. ഒരു നിശ്ചിത പണം പരിധിയായി വച്ചോ, അല്ലെങ്കിൽ പെർമിഷൻ നൽകിയോ പണമിടപാട് നടത്തുന്നതാണ് രീതി.
നിങ്ങളുടെ അമ്മയ്ക്കോ, അച്ഛനോ ഒരു ബാങ്ക് അക്കൌണ്ടില്ലെന്ന് വിചാരിക്കുക. എന്നാൽ അവർക്ക് സ്മാർട്ഫോണുണ്ടെങ്കിൽ ഇനി ഓൺലൈൻ പേയ്മെന്റ് ഉപയോഗിക്കാം. കടയിൽ പോയി സാധനങ്ങൾ വാങ്ങുമ്പോഴും മറ്റും സ്കാൻ ചെയ്ത് പണമടയ്ക്കാം. അതുപോലെ നിങ്ങളുടെ സമ്മതത്തോടെ പേയ്മെന്റ് നടത്താനുള്ള ഓപ്ഷനുമുണ്ട്. ഇത് മുതിർന്നവരെ കബളിപ്പിക്കാൻ ലക്ഷ്യം വയ്ക്കുന്ന സൈബർ ഹാക്കർമാരിൽ നിന്ന് സംരക്ഷിക്കുന്നു.
ഗൂഗിൾപേയിൽ UPI Circle ഫീച്ചർ എങ്ങനെ സെറ്റ് ചെയ്യാമെന്ന് നോക്കാം. ഇതിലൂടെ എങ്ങനെയാണ് സെക്കൻഡറി യൂസർ പണമിടപാട് നടത്തേണ്ടതെന്നും പരിശോധിക്കാം.
How to: UPI Circle ഫീച്ചർ സെറ്റ് ചെയ്യാൻ…
യുപിഐ സർക്കിൾ എങ്ങനെ സെറ്റ് ചെയ്യാമെന്ന്, വിശദമായി അറിയാം. യുപിഐയിൽ ബാങ്ക് അക്കൗണ്ട് ഉള്ളയാളാണ് പ്രൈമറി യൂസർ. അതിലേക്ക് ചേർക്കുന്ന അംഗത്തെ സെക്കൻഡറി യൂസർ എന്നും പറയാം. ഈ സെക്കൻഡറി ഉപയോക്താവിന്റെ മൊബൈൽ നമ്പർ മറ്റേയാൾ കോൺടാക്റ്റ് ലിസ്റ്റിൽ സേവ് ചെയ്തിരിക്കണം.
- ആദ്യം സെക്കൻഡറി യൂസർ ഗൂഗിൾ പേ ഇൻസ്റ്റാൾ ചെയ്യുക.
- ഇതിൽ ഒരു യുപിഐ ഐഡി ഉണ്ടാക്കുക. ബാങ്ക് അക്കൗണ്ട് ആഡ് ചെയ്യാതെ തന്നെ യുപിഐ ഐഡി ക്രിയേറ്റ് ചെയ്യാം.
- ശേഷം ഇതിലെ പ്രൊഫൈൽ വിഭാഗത്തിൽ QR കോഡ് ഐക്കൺ കാണാം. ഈ സ്കാനർ ഐക്കൺ ടാപ്പ് ചെയ്യുക.
- പ്രൈമറി യൂസർ സെക്കൻഡറി യൂസറിന്റെ QR കോഡ് സ്കാൻ ചെയ്യണം.
- പ്രൈമറി യൂസർ ഏത് ഡെലിഗേഷൻ ടൈപ്പാണെന്നതും തെരഞ്ഞെടുക്കണം.
അതായത്, പണം പരിധി വച്ചിട്ടുള്ള ഡെലിഗേഷനുണ്ട്. മാസം 15,000 രൂപ വരെയാണ് ഇങ്ങനെ സെറ്റ് ചെയ്യാവുന്നത്. പ്രൈമറി യൂസറിന്റ അംഗീകാരത്തോടെ ഓരോ പേയ്മെന്റും നടത്തുന്നതാണ് മറ്റൊന്ന്. ഇതിലേതാണ് നിങ്ങൾക്ക് ഉചിതമെന്ന് പരിശോധിച്ച് ഡെലിഗേഷൻ തെരഞ്ഞെടുക്കാം.
- ഇത് കഴിഞ്ഞാൽ, സെക്കൻഡറി യൂസർ അവരുടെ ഗൂഗിൾപേയിൽ അക്സെപ്റ്റ് ഓപ്ഷൻ നൽകണം.
സെക്കൻഡറി യൂസർ പണമിടപാട് നടത്തുന്ന രീതി…
UPI സർക്കിൾ പ്രവർത്തിപ്പിക്കുന്നതിനുള്ള ഘട്ടം ഘട്ടമായ ഗൈഡിതാ…
ആദ്യം പണമടയ്ക്കേണ്ട അക്കൌണ്ടിന്റെ സ്കാനറോ യുപിഐ പേയ്മെന്റോ തെരഞ്ഞെടുക്കുക. അയക്കേണ്ട പണം ടൈപ്പ് ചെയ്യുക. ശേഷം സെക്കൻഡറി ഉപയോക്താവിന് പേയ്മെന്റ് റിക്വസ്റ്റ് നൽകാം. ഈ പേയ്‌മെന്റ് റിക്വസ്റ്റ് പ്രൈമറി യൂസർ അംഗീകരിക്കുക.
Also Read: How To: പണം ട്രാൻസ്ഫർ ഇനി ഈസി! WhatsApp UPI എങ്ങനെ ഉപയോഗിക്കാം? TECH NEWS
റിക്വസ്റ്റ് അക്സെപ്റ്റ് ആയാൽ പേയ്‌മെന്റ് സ്ഥിരീകരിക്കുന്നു. ഇത് സെക്കൻഡറി ഉപയോക്താവിന് അവരുടെ ആപ്പിൽ ഇത് അറിയാനാകും. പേയ്മെന്റ് സക്സസ്ഫുൾ എന്ന് കാണിക്കും.
റിക്വസ്റ്റ് അക്സെപ്റ്റ് ഡെലിഗേഷന് പകരം പണപരിധിയാണോ തെരഞ്ഞെടുത്തത്. ഈ സംവിധാനത്തിൽ സെക്കൻഡറി യൂസർ സ്കാൻ ചെയ്തോ, യുപിഐ ഐഡിയിലോ പണം അയച്ചാൽ മതി. റിക്വസ്റ്റിന് വേണ്ടി കാത്തുനിൽക്കണ്ട.
Anju M U
She loves to connect you to the latest Technology News and updates. Covering latest film releases in OTT and Malayalam movie news. Specialised in topics like Technology, Film and Travel. View Full Profile