Ration Cardൽ പേര് ചേർക്കണമെങ്കിലും വീട്ടിലിരുന്ന് പൂർത്തിയാക്കാം…

Updated on 23-Feb-2023
HIGHLIGHTS

റേഷൻ കാർഡിൽ കുടുംബാംഗങ്ങളുടെ പേര് വേണമെന്നത് നിർബന്ധമാണ്

ഈ അപ്ഡേഷൻ വീട്ടിലിരുന്ന് തന്നെ പൂർത്തിയാക്കാം

ഈ പ്രക്രിയ ഓൺലൈനായി എങ്ങനെ ചെയ്യാമെന്ന് നോക്കാം

Ration Cardൽ പേരുണ്ടാകണമെന്നത് അനിവാര്യമാണ്. കാരണം, പല കാര്യങ്ങളിലും ഇത് തിരിച്ചറിയൽ രേഖയായി ഉപയോഗിക്കുന്നുണ്ട്. നിങ്ങളുടെ റേഷൻ കാർഡിൽ കുടുംബത്തിലെ ആരുടെയെങ്കിലും പേര് ചേർക്കാൻ ആഗ്രഹിക്കുന്നെങ്കിൽ, അതിന് അക്ഷയയിലോ മറ്റോ പോയി തിരക്കിൽപെട്ട് കഷ്ടപ്പെടേണ്ട. നിങ്ങൾക്ക് സർക്കാർ അനുവദിച്ചിട്ടുള്ള Ration ലഭിക്കണമെങ്കിൽ തീർച്ചയായും ഇതിൽ പേരുണ്ടായിരിക്കണം. മാത്രമല്ല, അംഗങ്ങളുടെ എണ്ണം കൂടുന്നത് അനുസരിച്ച് നിങ്ങൾക്ക് ലഭിക്കുന്ന ആനുകൂല്യത്തിന്റെ അളവിലും വ്യത്യാസം വരുന്നു.

Ration Card അപ്ഡേഷൻ വീട്ടിലിരുന്ന്…

വീട്ടിലിരുന്ന് പോലും നിങ്ങൾക്ക് ഈ ജോലി പൂർത്തിയാക്കാവുന്നതാണ്. അതായത് Online ആയി റേഷൻ കാർഡിൽ നിങ്ങളുടെ പേര് എങ്ങനെ ചേർക്കാമെന്ന് ഇവിടെ വിശദീകരിക്കുന്നു.

റേഷൻ കാർഡിൽ പേര് ചേർക്കാനുള്ള ഓൺലൈൻ മാർഗം

  • ഇതിനായി ആദ്യം Ration Cardന്റെ ഔദ്യോഗിക വെബ്‌സൈറ്റിലേക്ക് പോകുക. ഓരോ സംസ്ഥാനത്തിന്റെയും വെബ്സൈറ്റ് വ്യത്യസ്തമാണെന്നത് പ്രത്യേകം പറയുന്നു.
  • നിങ്ങൾ ഇതിനകം പോർട്ടലിൽ ഒരു അക്കൗണ്ട് സൃഷ്ടിച്ചിട്ടുണ്ടെങ്കിൽ, ലോഗിൻ ചെയ്യുക.
  • നിങ്ങളുടെ വീട്ടിലെ പുതിയ അംഗത്തിന്റെ പേര് ചേർക്കാനുള്ള ഓപ്ഷൻ ഇവിടെ ലഭിക്കും. ഈ ഓപ്ഷനിൽ ക്ലിക്ക് ചെയ്യുക.
  • ഇതിന് ശേഷം ഒരു അപേക്ഷാ ഫോം തുറന്നുവരുന്നു. അതിൽ ചോദിച്ചിരിക്കുന്ന എല്ലാ വിശദാംശങ്ങളും പൂരിപ്പിക്കുക.
  • ഇനി പുതിയ അംഗത്തിന്റെ ജനന സർട്ടിഫിക്കറ്റോ വിവാഹ സർട്ടിഫിക്കറ്റോ സമർപ്പിക്കേണ്ടിവരും.
  • ഫോം പൂർത്തിയാക്കിയ ശേഷം, നിങ്ങൾ Submit എന്ന ഓപ്ഷനിൽ ക്ലിക്ക് ചെയ്യുക.

ഇതിനുശേഷം നിങ്ങൾക്ക് ഒരു റെസീപ്റ്റ് ലഭിക്കുന്നു. ഇതിൽ നൽകിയിട്ടുള്ള നമ്പർ ഉപയോഗിച്ച് സ്റ്റാറ്റസ് പരിശോധിക്കാം. പുതിയ റേഷൻ കാർഡ് നിങ്ങളുടെ രജിസ്റ്റർ ചെയ്ത വിലാസത്തിൽ പറഞ്ഞിരിക്കുന്ന സമയത്തിനുള്ളിൽ ലഭിക്കുന്നതാണ്.

Anju M U

She loves to connect you to the latest Technology News and updates. Covering latest film releases in OTT and Malayalam movie news. Specialised in topics like Technology, Film and Travel.

Connect On :