ഇന്ത്യയിൽ ഡിജിറ്റൽ പേയ്‌മെന്റ് അതിവേഗം വളരുകയാണ്. അതുപോലെ ആധാർ ഉപയോഗിച്ചുള്ള സേവനങ്ങളും വളരുന്നു. ഇതേ സാഹചര്യത്തിൽ ആധാർ ഉപയോഗിച്ചുള്ള പേയ്മെന്റ് സംവിധാനത്തോളം മികച്ച മറ്റൊരു സേവനം ഉണ്ടാകില്ലെന്ന് തന്നെ പറയാം. ഇപ്പോഴിതാ, നിങ്ങളുടെ ആധാർ നമ്പർ ഉപയോഗിച്ച് ഡിജിറ്റൽ ഇടപാടുകൾ നടത്തുന്നതിനുള്ള പുതിയ സംവിധാനമാണ് AePS കൊണ്ടുവരുന്നത്. ഈ പേയ്‌മെന്റ് സംവിധാനത്തിൽ, നിങ്ങളുടെ ആധാർ നമ്പർ വഴി ഒരു ബാങ്ക് അക്കൗണ്ടിൽ നിന്ന് മറ്റൊന്നിലേക്ക് പണം ട്രാൻസ്ഫർ ചെയ്യാം.
എഇപിഎസിന് കീഴിൽ ആധാർ പ്രവർത്തനക്ഷമമാക്കിയ പേയ്‌മെന്റ് സംവിധാനത്തിൽ നിങ്ങൾക്ക് ആധാർ നമ്പർ ഉപയോഗിച്ച് ഡിജിറ്റൽ ഇടപാടുകൾ നടത്താം. ആധാർ നമ്പർ ഉപയോഗിച്ച് ഒരു ബാങ്ക് അക്കൗണ്ടിൽ നിന്ന് മറ്റൊന്നിലേക്ക് പണം ട്രാൻസ്ഫർ ചെയ്യുന്നതാണ് രീതി.
ഈ സംവിധാനത്തിന് കീഴിൽ ഇടപാടുകൾ നടത്താൻ ആളുകൾക്ക് അവരുടെ ബാങ്ക് അക്കൗണ്ട് വിശദാംശങ്ങൾ നൽകേണ്ടതില്ല. അതിനാൽ തന്നെ ഇടപാടുകൾക്ക് ഈ Payment സംവിധാനം വളരെ സുരക്ഷിതമാണ്. അതേസമയം ഇടപാടിന് അംഗീകാരം നൽകാൻ അക്കൗണ്ട് ഉടമയുടെ വിരലടയാളം ആവശ്യമാണ്.
ആധാർ ഉപയോഗിച്ചുള്ള പേയ്മെന്റ് സേവനം പ്രയോജനപ്പെടുത്തണമെങ്കിൽ, നിങ്ങളുടെ ബാങ്ക് അക്കൗണ്ട് ആധാറുമായി ലിങ്ക് ചെയ്തിരിക്കണം. നിങ്ങൾക്ക് ഒരു ബാങ്കിൽ ഒന്നിലധികം അക്കൗണ്ടുകൾ ഉണ്ടെങ്കിൽ, AePsന് കീഴിൽ പ്രാഥമിക അക്കൗണ്ട് മാത്രമേ ഉപയോഗിക്കാനാകൂ. ഇതിലൂടെ ഇടപാട് നടത്താൻ OTP അല്ലെങ്കിൽ PIN ആവശ്യമില്ല. AePSന് ആധാറുമായി ബന്ധിപ്പിച്ചിട്ടുള്ള ബാങ്ക് അക്കൗണ്ടുകൾക്കിടയിൽ മാത്രമേ ഇടപാട് നടത്താൻ കഴിയൂ. ഈ സൗകര്യം ഉപയോഗിക്കുന്നതിന് ഒന്നിലധികം ബാങ്ക് അക്കൗണ്ടുകൾ ആധാറുമായി ബന്ധിപ്പിക്കാവുന്നതാണ്. എന്നിരുന്നാലും, ഒരു ബാങ്കിന് ഒരു അക്കൗണ്ട് മാത്രമേ ഉപയോഗിക്കാൻ കഴിയൂ.
എന്നാൽ, ആധാര്‍ അധിഷ്ഠിത പേയ്‌മെന്റ് സംവിധാനത്തിന്റെ ഏറ്റവും വലിയ പ്രത്യേകത ബാങ്കില്‍ പോകാതെ വീട്ടുപടിക്കല്‍ തന്നെ ബാങ്കിങ് ഇടപാടുകള്‍ നടത്താന്‍ സാധിക്കുമെന്നതാണ്.