aadhaar card update
Aadhaar Card Update ഇന്ന് ഓൺലൈൻ വഴി സാധിക്കുമെന്ന് അറിയാമല്ലോ! എങ്കിലും പേരിൽ മാറ്റം വരുത്താനും തിരുത്തൽ വരുത്താനും ഓൺലൈൻ വഴി സാധിക്കുമോ? പ്രത്യേകിച്ച് വിവാഹശേഷം പേര് മാറ്റാൽ താൽപ്പര്യമുള്ളവർക്കും ആധാർ കാർഡിൽ പേര് മാറ്റം വരുത്താൻ ഓൺലൈൻ വഴി സാധിക്കും.
നിങ്ങളുടെ വീട്ടിലിരുന്ന് ഓൺലൈനായി ആധാർ കാർഡിൽ പേര് മാറ്റാനാകും. ബയോമെട്രിക്, ഡെമോഗ്രാഫിക് ഡാറ്റയെ അടിസ്ഥാനമാക്കിയുള്ള തിരിച്ചറിയൽ രേഖയാണിത്. ഇന്ത്യൻ സർക്കാർ നൽകുന്ന 12 അക്ക തിരിച്ചറിയൽ നമ്പറാണിത്. യുണീക്ക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ എന്ന യുഐഡിഎഐയുടെ കീഴിലാണ് ആധാർ കാർഡ് വരുന്നത്.
Aadhaar Card-ൽ പേര് മാറ്റാൻ ഓൺലൈനിലും ഓഫ്ലൈൻ വഴിയും സാധിക്കും. എന്നാൽ ഇതിന് പിന്നാലെ അക്ഷയയിലും മറ്റും ഓടാൻ താൽപ്പര്യമില്ലാത്തവർക്ക് മൊബൈലിലൂടെ ആധാർ കാർഡ് അപ്ഡേറ്റ് ചെയ്യാം. UIDAI-യുടെ ഔദ്യോഗിക വെബ്സൈറ്റ് വഴി ആധാർ കാർഡ് അപ്ഡേറ്റ് ചെയ്യാം.
അടുത്തുള്ള ആധാർ എൻറോൾമെന്റ് സെന്റർ/ആധാർ സേവാ കേന്ദ്രം സന്ദർശിക്കുക. യുഐഡിഎഐ വെബ്സൈറ്റിൽ നിന്ന് ആധാർ എൻറോൾമെന്റ്, അപ്ഡേറ്റ് ഫോം ഡൗൺലോഡ് ചെയ്യാം. ഇത് പൂരിപ്പിച്ച ശേഷം തിരിച്ചറിയൽ രേഖ സമർപ്പിക്കുക. പേര് അപ്ഡേറ്റ് ചെയ്യുന്നതിന് ₹50 ഫീസ് അടയ്ക്കണം. നിങ്ങൾക്ക് ഇതിന് ശേഷം ലഭിക്കുന്ന URN നമ്പറിലൂടെ പേര് അപ്ഡേറ്റ് സ്റ്റാറ്റസ് അറിയാനാകും.
നിങ്ങൾക്ക് പേരിൽ മാറ്റം വരുത്താനും തെറ്റ് തിരുത്താനും https://services.india.gov.in/service/detail/apply-online-for-aadhaar-card-data-updatecorrection-1 എന്ന സൈറ്റ് ഉപയോഗിക്കാം.