aadhaar card
Aadhaar Card Online: ആധാർ കാർഡ് ഇന്ന് പല ഔദ്യോഗിക ആവശ്യങ്ങൾക്കുമുള്ള രേഖയാണ്. ഓരോ ഇന്ത്യൻ പൗരനും ആധാർ കാർഡ് വളരെ പ്രധാനമാണ്. നിങ്ങൾ വിവാഹശേഷമോ മറ്റോ ആധാർ കാർഡിലെ പേരുവിവരങ്ങൾ മാറ്റാൻ ആലോചിക്കുന്നുണ്ടോ? പേര് മാത്രമല്ല, മേൽ വിലാസത്തിലും മാറ്റങ്ങൾ വരുത്തേണ്ടതുണ്ടോ? എങ്കിൽ പേരുമാറ്റവും അഡ്രസ് മാറ്റവും ഓൺലൈനായി ചെയ്യാം.
വിവാഹശേഷം നിങ്ങളുടെ ആധാർ കാർഡ് അപ്‌ഡേറ്റ് ചെയ്യുന്നതിനുള്ള ഓൺലൈൻ പ്രക്രിയ എങ്ങനെയെന്ന് നോക്കാം.
പേര് തിരുത്തുന്നതിനുള്ള ഓൺലൈൻ പ്രക്രിയ എങ്ങനെയാണെന്ന് നോക്കാം. നിങ്ങളുടെ ആധാർ നമ്പർ ഉപയോഗിച്ച് ഓൺലൈൻ സെൽഫ് സർവീസ് അപ്‌ഡേറ്റ് സൈറ്റിൽ ലോഗിൻ ചെയ്യുക.
നിർദ്ദിഷ്ട ഫോർമാറ്റ് അനുസരിച്ച് നിങ്ങളുടെ പേര് അല്ലെങ്കിൽ കുടുംബപ്പേര് മാറ്റത്തിനുള്ള ആപ്ലിക്കേഷൻ നൽകുക.
ആവശ്യമായ രേഖകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ, സ്കാൻ ചെയ്ത പകർപ്പ് അപ്‌ലോഡ് ചെയ്യുക. നിങ്ങളുടെ രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറിലേക്ക് OTP ഉപയോഗിച്ച് അപ്‌ഡേറ്റ് പരിശോധിക്കുക. ഇത് നിങ്ങൾക്ക് ഓൺലൈനിൽ ഫ്രീയായി ചെയ്യാം.
വിവാഹശേഷം നിങ്ങളുടെ താമസ വിലാസം മാറിയാൽ, അതും ആധാർ കാർഡിൽ അപ്ഡേറ്റ് ചെയ്യാൻ കഴിയും.
“ആധാർ എൻറോൾമെന്റ് ഫോമിൽ നിങ്ങളുടെ അപ്ഡേറ്റ് ചെയ്ത വിലാസത്തിന്റെ വിവരങ്ങൾ പൂരിപ്പിക്കുക. ഇവിടെ നിങ്ങളുടെ പേരും പുതിയ വിലാസത്തിന്റെ വിശദാംശങ്ങളും, അല്ലെങ്കിൽ വാടക കരാറും നൽകുക. ശേഷം നിങ്ങൾക്ക് ഒരു യുആർഎൻ ലഭിക്കും. 90 ദിവസത്തിനുള്ളിൽ, അപ്ഡേറ്റ് ചെയ്ത വിലാസം നിങ്ങളുടെ ആധാർ കാർഡിൽ കാണാനാകും. വിവാഹ ശേഷം പേര് മാറ്റണമെന്നത് നിർബന്ധമല്ല.
വിവാഹശേഷം ആധാർ കാർഡിൽ പേര് മാറ്റുന്നത് കൊണ്ടുള്ള പ്രയോജനങ്ങൾ എന്തൊക്കെയെന്നോ? ബാങ്ക് അക്കൗണ്ടുകൾ, പാസ്‌പോർട്ടുകൾ തുടങ്ങിയ മറ്റ് രേഖകളുമായി എളുപ്പത്തിൽ ലിങ്ക് ചെയ്യാൻ കഴിയും. നിങ്ങളുടെ ഭർത്താവിന്റെ പേരും ആധാർ കാർഡിൽ കൊടുക്കാം.
UIDAI വെബ്സൈറ്റ് സന്ദർശിക്കുക: https://uidai.gov.in/ എന്ന സൈറ്റിലൂടെ ഇത് പൂർത്തിയാക്കാം. മൈ ആധാർ എന്ന വിഭാഗത്തിന് കീഴിലുള്ള ഡെമോഗ്രാഫിക്സ് ഡാറ്റ അപ്ഡേറ്റ് ചെയ്യുക എന്നതിൽ ക്ലിക്ക് ചെയ്യുക.
ഇവിടെ നിങ്ങളുടെ 12 അക്ക ആധാർ നമ്പറും കാപ്ച കോഡും നൽകുക. ശേഷം അപ്ഡേറ്റ് ചെയ്യാൻ ആഗ്രഹിക്കുന്ന ലിസ്റ്റിൽ നിന്ന് പേര് എന്നത് തെരഞ്ഞെടുക്കാം. നിങ്ങളുടെ ഭർത്താവിന്റെ കുടുംബപ്പേര് ഉൾപ്പെടെ നിങ്ങളുടെ പുതിയ പേര് നൽകുക.
Also Read: Summer Bumper 2025 Result Live: 10 കോടി SG 513715 ടിക്കറ്റിന്, സമ്പൂർണ ഫലം ഇതാ…
നിങ്ങളുടെ വിവാഹ സർട്ടിഫിക്കറ്റിന്റെ സ്കാൻ ചെയ്ത പകർപ്പും നിങ്ങളുടെ ഭർത്താവിന്റെ ആധാർ കാർഡിന്റെ സ്വയം സാക്ഷ്യപ്പെടുത്തിയ ഫോട്ടോകോപ്പിയും അപ്‌ലോഡ് ചെയ്യുക. ഓൺലൈൻ പേയ്‌മെന്റ് രീതികളിലൂടെ ആവശ്യമായ ഫീസ് അടയ്ക്കുക. ശേഷം അപ്ഡേറ്റ് എന്ന റിക്വസ്റ്റ് നൽകുക. ഇവിടെ ഒരു അപ്‌ഡേറ്റ് സ്ഥിരീകരണ മെസേജും ഒരു റഫറൻസ് നമ്പറും ലഭിക്കും. ഇത് ആപ്ലിക്കേഷൻ ട്രാക്ക് ചെയ്യുന്നതിന് ഉപയോഗിക്കാം.