WhatsAppൽ ഓൺലൈൻ ആണെങ്കിൽ എങ്ങനെ ഹൈഡ് ചെയ്യാം

WhatsAppൽ ഓൺലൈൻ ആണെങ്കിൽ എങ്ങനെ ഹൈഡ് ചെയ്യാം
HIGHLIGHTS

ഓൺലൈനിലാണെങ്കിലും ആരും കാണാതിരിക്കുക എന്നതാണ് പ്രധാന ഫീച്ചർ

ഉപയോക്താക്കൾക്ക് അവരുടെ ലാസ്‌റ്റ് സീൻ മറയ്ക്കാനുള്ള ഓപ്‌ഷൻ ലഭ്യമാണ്

ഉപഭോക്താക്കളുടെ പ്രൈവസിയിൽ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്

ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ആളുകൾ ഉപയോഗിക്കുന്ന ഏറ്റവും പ്രശസ്തവും ഇഷ്ടപ്പെട്ടതുമായ സന്ദേശമയയ്‌ക്കൽ അപ്ലിക്കേഷനുകളിൽ ഒന്നാണ് വാട്ട്‌സ്ആപ്പ് (WhatsApp). ഈ സന്ദേശമയയ്‌ക്കൽ ആപ്പ് ഏറ്റവും ഉപയോഗിക്കുന്ന ആപ്പുകളിൽ ഒന്നാണ്. എന്നിരുന്നാലും, സോഷ്യൽ മീഡിയയിലെ സ്വകാര്യത വലിയ പ്രശ്നമായി മാറിയിരിക്കുന്നു. നിങ്ങൾ അദൃശ്യനായി തുടരാൻ ആഗ്രഹിക്കുന്ന സമയങ്ങളുണ്ട്, എന്നിട്ടും നിങ്ങൾ ഓൺലൈനിലാണെന്ന് എല്ലാവർക്കും അറിയാം. 

വാട്ട്‌സ്ആപ്പ് (WhatsApp) ഉപയോക്താക്കൾക്കായി നിരവധി പുതിയ ഫീച്ചറുകൾ അവതരിപ്പിച്ചിട്ടുണ്ട്. ഓൺലൈൻ സ്‌റ്റാറ്റസ് ആരും കാണാതിരിക്കുക (Hide whatsapp status) എന്നതാണ് പ്രധാന ഫീച്ചർ. കുറച്ച് മാസങ്ങൾക്ക് മുമ്പ് വാട്ട്‌സ്ആപ്പ് (WhatsApp) ഓൺലൈൻ സ്റ്റാറ്റസ് ആരും കാണാതിരിക്കുക എന്ന ഫീച്ചർ ബീറ്റ വേർഷനിൽ അവതരിപ്പിച്ചിരുന്നു. ഇപ്പോൾ ഈ സവിശേഷത iOS, Android പ്ലാറ്റ്‌ഫോമുകളിലെ എല്ലാ ഉപയോക്താക്കൾക്കും ലഭ്യമാണ്. ഇതിലൂടെ ആവശ്യമില്ലാത്തവരിൽ നിന്ന് ഉപയോക്താക്കൾക്ക് തങ്ങളുടെ സ്‌റ്റാറ്റസ്‌ ഹൈഡ് ചെയ്യാം.

വാട്ട്‌സ്ആപ്പ് (WhatsApp) ഓൺലൈൻ സ്‌റ്റാറ്റസ് എങ്ങനെ മറയ്ക്കാം ?

  1.  ആൻഡ്രോയിഡ് അല്ലെങ്കിൽ ഐഒഎസ് ഉപഭോക്താക്കൾ ആദ്യം വാട്ട്‌സ്ആപ്പ് ആപ്പ് അപ്‌ഡേറ്റ് ചെയ്യുക 
  2.  ഫോണിൽ വാട്ട്‌സ്ആപ്പ് ഓപ്പൺ ചെയ്യുക 
  3. സെറ്റിങ്‌സ് മെനു എടുത്തിട്ട് അക്കൗണ്ട് സെറ്റിങ്സിൽ ക്ലിക്ക് ചെയ്യുക
  4. പ്രൈവസി സെറ്റിങ്സിലേക്കു സ്ക്രോൾ ചെയ്യുക അവസാനം കാണുന്ന ഓപ്‌ഷനിൽ ക്ലിക്ക് ചെയ്യുക
  5. ഓൺലൈനിലായിരിക്കുമ്പോൾ ആരൊക്കെ നമ്മളെ കാണണം എന്നുള്ളത് തീരുമാനിക്കുക.
  6. നിങ്ങളുടെ ആവശ്യങ്ങൾക്കനുസരിച്ച് സെറ്റിങ്‌സ് ചേഞ്ച് ചെയ്യുക.

നിലവിൽ ഉപയോക്താക്കൾക്ക് അവരുടെ ലാസ്‌റ്റ് സീനും മറയ്ക്കാനുള്ള ഓപ്‌ഷൻ ലഭ്യമാണ്. ലാസ്‌റ്റ് സീൻ പോലെ തന്നെ ഓൺലൈൻ സ്‌റ്റാറ്റസ് മറയ്ക്കുന്നതിനും നിങ്ങൾക്ക് രണ്ട് ഓപ്ഷനുകൾ മാത്രമേ ലഭിക്കൂ. ഓൺലൈൻ സ്‌റ്റാറ്റസ് ഹൈഡ് ചെയ്യുന്നതിലൂടെ സ്വകാര്യതയിൽ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. കഴിഞ്ഞ കുറച്ച് മാസങ്ങളായി സ്വകാര്യതയുമായി ബന്ധപ്പെട്ട നിരവധി പുതിയ ഫീച്ചറുകൾ വാട്ട്‌സ്ആപ്പ് അവതരിപ്പിച്ചിരുന്നു.

പ്ലാറ്റ്‌ഫോമിലെ എല്ലാ ചാറ്റുകളും എൻഡ്-ടു-എൻഡ് എൻക്രിപ്റ്റഡ് ആണെന്ന് കമ്പനി അവകാശപ്പെടുന്നു, അതായത് സന്ദേശം അയക്കുന്നവർക്കും സ്വീകരിക്കുന്നവർക്കും അല്ലാതെ ആർക്കും ചാറ്റുകൾ വായിക്കാൻ കഴിയില്ല. ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന കമ്മ്യൂണിറ്റി ഫീച്ചർ ഉൾപ്പെടെ ഏതാനും സവിശേഷതകൾ കൂടി വാട്ട്‌സ്ആപ്പ് അവതരിപ്പിച്ചിട്ടുണ്ട്. 32 പേർക്ക് പങ്കെടുക്കാവുന്ന വീഡിയോ കോളിംഗ്, ഗ്രൂപ്പിൽ ഉൾക്കൊള്ളിക്കാവുന്ന ആളുകളുടെ എണ്ണം 1024 ആക്കി ഉയർത്തൽ എന്നിവയാണ് പ്രധാന ഫീച്ചറുകൾ.

Nisana Nazeer
Digit.in
Logo
Digit.in
Logo